വിളിച്ചാൽ വിളിപ്പുറത്ത് വരുന്ന കൊല്ലങ്കോട് ഭഗവതി; ക്ഷേത്രത്തിലെ നേർച്ച തൂക്കത്തിന് ആയിരങ്ങളെത്തി; ഇക്കുറി വില്ലിലേറിയത് 1,370 കുട്ടികൾ
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വിളിച്ചാൽ വിളിപ്പുറത്ത് വരുന്ന കൊല്ലങ്കോട് ഭഗവതി; ക്ഷേത്രത്തിലെ നേർച്ച തൂക്കത്തിന് ആയിരങ്ങളെത്തി; ഇക്കുറി വില്ലിലേറിയത് 1,370 കുട്ടികൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 25, 2023, 05:05 pm IST
FacebookTwitterWhatsAppTelegram

ചെന്നൈ: ചരിത്ര പ്രസിദ്ധമായ കൊല്ലങ്കോട് ഭദ്രകാളി ക്ഷേത്രത്തിലെ തൂക്ക നേർച്ച തുടങ്ങി. കഴിഞ്ഞ 16-നാണ് തൂക്ക മഹോത്സവത്തിന് കൊടിയേറിയത്. ഇത്തവണ 343 വണ്ടികളിലായി 1,370 കുട്ടികൾ തൂക്കക്കാരോടൊപ്പം വില്ലിലേറി ക്ഷേത്രത്തെ വലം വെച്ചു. തൂക്കങ്ങൾ സമാപിച്ച ശേഷം വില്ലിൻമൂട്ടിൽ കുരുതി തർപ്പണത്തോടെ ഉത്സവം അവസാനിക്കും.

കന്യകുമാരി ജില്ലയിലെ കൊല്ലങ്കോട് ഗ്രാമത്തിലാണ് കൊല്ലങ്കോട് വെങ്കഞ്ഞി വട്ടവിള ശ്രീഭദ്രകാളി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. രണ്ട് മുടികളിലായി കുടികൊള്ളുന്ന കൊല്ലങ്കോട്ടമ്മയ്‌ക്ക് കൊല്ലങ്കോട്ടിലെ വട്ടവിള, വെങ്കഞ്ഞി എന്നീ രണ്ട് ദേശങ്ങളിലായി രണ്ട് മുടിപ്പുരകളുണ്ട്. മൂലക്ഷേത്രമായ വട്ടവിള മുടിപ്പുരയിലാണ് നിത്യപൂജ നടക്കുന്നത്. പ്രസിദ്ധമായ കൊല്ലങ്കോട് തൂക്ക മഹോത്സവം നടക്കുന്ന പത്ത് ദിവസങ്ങളിലും ഒന്നിടവിട്ട വർഷങ്ങളിലെ വൃശ്ചിക ചിറപ്പ് സമയത്തും ദേവി വെങ്കഞ്ഞി ക്ഷേത്രത്തിൽ കുടിയിരിക്കുമെന്നാണ് വിശ്വാസം.

ഉത്സവകാലത്ത് അല്ലാതെ ദേവിയെ ആരാധിക്കുന്നത് മൂലക്ഷേത്രത്തിലാണ്. ബൃഹത്തായ ഗോപുരം, വടക്കും കിഴക്കും വാതിലുകളുണ്ട്. കിഴക്കേനടയിലൂടെ പ്രവേശിക്കുമ്പോൾ പാർശ്വവീക്ഷണവും വടക്കേനടയിലൂടെ പ്രവേശിക്കുമ്പോൾ ഭദ്ര-രുദ്ര ദേവിമാരുടെ അഭിമുഖദർശനഭാഗ്യവും സിദ്ധിക്കുന്നു.

ശ്രീകോവിലിന്റെ പ്രധാനകവാടങ്ങൾക്ക് ചുറ്റും പിച്ചള കൊണ്ട് കെട്ടിയിട്ടുണ്ട്. രണ്ട് ദാരു ശിൽപങ്ങളാണ് പ്രതിഷ്ഠ. അർദ്ധവൃത്താകാരമായ മുടികൾ. ദേവിയ്‌ക്ക് ഭദ്രകാളിയുടെ രണ്ട് ഭാവങ്ങളുണ്ട്, ശാന്തവും രൗദ്രവും. വടക്കോട്ടാണ് ദർശനമരുളുന്നത്. ഉപദേവതമാരായി കന്നിമൂലയിൽ തൊട്ടടുത്തായി നാഗരും 7ത്രേത്തിന്റെ കിഴക്കുഭാഗത്തായി ശിവനും തെക്ക് കിഴക്ക് ബ്രഹ്‌മരക്ഷസുമുണ്ട്.

ShareTweetSendShare

More News from this section

72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച നടനായി മമ്മൂട്ടി, മികച്ച മലയാള ചിത്രം ‘ഫെമിനിച്ചി ഫാത്തിമ’

മദ്രസ അധ്യാപകനെതിരായ പോക്സോ കേസ് ഒതുക്കിത്തീർക്കാൻ പള്ളി കമ്മിറ്റിയുടെ ശ്രമം; ഗുരുതര ആരോപണവുമായി അതിജീവിതയുടെ പിതാവ്

ഓടുന്ന കെ.എസ്.ആർ.ടി.സി ബസിൽ സഹയാത്രക്കാരിയെ കടന്നുപിടിക്കാൻ ശ്രമം; ജീവനക്കാരനെ ഡ്രൈവർ ഓടിച്ചിട്ട് പിടികൂടി

വൈദ്യുതി പ്രതിസന്ധിക്ക് ആശ്വാസം; 200 മെഗാവാട്ട് വൈദ്യുതി വാങ്ങാന്‍ കെഎസ്ഇബിക്ക് അനുമതി

വ്യാജ ആധാർ കാർഡുമായി നേപ്പാളിലേക്ക് കടക്കാൻ ശ്രമം; ഉസ്ബെക്കിസ്ഥാൻ സ്വദേശിനി അറസ്റ്റിൽ

പത്ത് കോടി നിങ്ങൾക്കാണോ? മൺസൂൺ ബമ്പർ ഭാഗ്യവാൻ കണ്ണൂരിൽ; മുഴുവൻ സമ്മാനങ്ങളും അറിയാം

Latest News

‘കളിക്കണമെന്ന ആഗ്രഹം ഞങ്ങള്‍ക്കില്ല’; ലൂസേഴ്സ് ഫൈനലിന് മുമ്പ് തുറന്നുപറഞ്ഞ് ദെഷാം, ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് വെങ്കലത്തോടെ വിടപറയുമെന്ന് ഫ്രാന്‍സ് പരിശീലകന്‍

മെസിയോ യമാലോ? ലോകകപ്പ് ഫൈനലിനായി കോടികള്‍ ചെലവിടാന്‍ തയ്യാറായി ആരാധകര്‍; യുഎസ് കായിക ചരിത്രത്തിലെ ഏറ്റവും ചെലവേറിയ മത്സരമായി ഫൈനല്‍

മെസി-യമാല്‍ വൈറല്‍ ചിത്രം വീണ്ടും ചര്‍ച്ചയില്‍; ‘ഇത് വിശ്വസിക്കാനാകുന്നില്ല’, ഫൈനലിന് മുമ്പ് മെസിയുടെ പ്രതികരണം

ലോകകപ്പില്‍ അവസാന വെല്ലുവിളി; ഇംഗ്ലണ്ടും ഫ്രാന്‍സും ഇന്ന് മൂന്നാം സ്ഥാനത്തിനായി ഏറ്റുമുട്ടും

ചെന്നൈ ഗ്രാന്‍ഡ് മാസ്റ്റേഴ്‌സ്: ഗുകേഷിന് അപ്രതീക്ഷിത തോല്‍വി; ഒന്നാം സ്ഥാനത്ത് ഫിറൂസ്ജ

‘രോഹിത് ശര്‍മ്മ ഇന്ത്യന്‍ ടീമില്‍ തുടരും’; ലോര്‍ഡ്‌സിലെ അവസാന ഏകദിനമല്ല; അഭ്യൂഹങ്ങള്‍ തള്ളി ബിസിസിഐ

മലപ്പുറത്ത് അഞ്ച് മാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ കടിച്ചു

ഏഴ് വര്‍ഷത്തിന് ശേഷം ചെന്‍ യൂഫെയിയെ വീഴ്‌ത്തി പി.വി. സിന്ധു; ജപ്പാന്‍ ഓപ്പണ്‍ ഫൈനലില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies