ജയ്പൂർ : രാജസ്ഥാനിലെ ബിക്കാനീറിൽ ഭൂചലനം. ഞായറാഴ്ച പുലർച്ചെ 2 .16-നാണ് ഭൂചലനം അനുഭവപ്പെട്ടത്. റിക്ടർ സ്കെയിൽ 4.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. സമീപ പ്രദേശങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു.
ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം ബിക്കനീറിൽ നിന്ന് 516 കിലോമീറ്റർ പടിഞ്ഞാറാണെന്ന് നാഷണൽ സെന്റർ ഫോർ സീസ്മോളജി അറിയിച്ചു. എട്ട് കിലോമീറ്റർ താഴ്ചയിലാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം. എന്നാൽ ഇതുവരെ ആളാപായമോ നാശനഷ്ടമോ ഉണ്ടായതായി റിപ്പോർട്ട് ചെയ്തിട്ടില്ല.
Comments