യുവതിയെ കയ്യേറ്റം ചെയ്ത കേസിൽ ഹോളിവുഡ് നടൻ ജോനാഥൻ മേജേഴ്‌സ് അറസ്റ്റിൽ. ശനിയാഴ്ച രാവിലെയാണ് യുവതിയുടെ പരാതിയെ തുടർന്ന് നടനെ പോലീസ് അറസ്റ്റ് ചെയ്തത്. അക്രമത്തിനിരയായ യുവതി നടന്റെ കാമുകിയാണെന്ന് പോലീസ് അറിയിച്ചു. ടാക്‌സിയിൽ സഞ്ചരിക്കവെ മറ്റൊരു സ്ത്രീക്ക് മേജേഴ്‌സ് സന്ദേശമയക്കുന്നത് കാമുകി കണ്ടിരുന്നു. തുടർന്ന് ഇരുവരും തമ്മിൽ തർക്കമുണ്ടാവുകയും ചെയ്തതാണ് അക്രമത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറഞ്ഞു. ഈ സംഭവത്തിന് പിന്നാലെ മേജേഴ്‌സ് തന്നെ ഉപദ്രവിച്ചുവെന്നാണ് യുവതി പരാതി നൽകിയത്.
യുവതിയുടെ തലയിലും മുതുകിലമായി ചില മുറിവുകൾ ഉണ്ടായിരുന്നതായി പോലീസ് വ്യക്തമാക്കി. എന്നാൽ മേജേഴ്‌സിന്റെ ഭാഗത്ത് നിന്നും തെറ്റ് സംഭവിച്ചിട്ടില്ലെന്നാണ് നടന്റെ പ്രതിനിധി അറിയിച്ചിരുന്നു. ഹോളിവുഡിലെ ശ്രദ്ധേയനായ നടനാണ് ജോനാഥാൻ മേജേഴ്‌സ്. മാർവൽ സ്റ്റുഡിയോഴ്‌സിന്റെ ഏറ്റവും പുതിയ ചിത്രമായ ആന്റ്-മാൻ ആൻഡ് ദി വാസ്പ് : ക്വാണ്ടമാനിയ’ യിൽ താരമാണ് പ്രധാന വേഷത്തിലെത്തുക.
Comments