ആഴ്‌ച്ചയിൽ മൂന്ന് ദിവസം ജോലിയ്‌ക്ക് വരാത്ത തൊഴിലാളികൾക്കെതിരെ നടപടിക്ക് ഒരുങ്ങി ആപ്പിൾ കമ്പനി. ജീവനക്കാരുടെ അറ്റന്റൻസ് ട്രക്ക് ചെയ്തതോടെയാണ് മുന്നറിയിപ്പുമായി കമ്പനി രംഗത്ത് വന്നിരിക്കുന്നതെന്നും മാനേജിംഗ് എഡിറ്റർ സോ ഷിഫർ ട്വീറ്റ്‌ചെയ്തു.
2022-മാർച്ചിൽ ജീവനക്കാർക്ക് ആഴ്‌ച്ചയിൽ ഒരുദിവസം കമ്പനിയിലേക്ക് മടങ്ങിവരാൻ കഴിഞ്ഞിരുന്നു. ഇതിലൂടെ സഹപ്രവർത്തകരുമായി ജോലിസംബന്ധമായി ചിലവഴിക്കാനിടയാക്കുമെന്നും സിഇഒ കുറിപ്പ് പങ്കുവെച്ചിരുന്നു. എന്നാൽ 2022- സെപ്തംബറോടെ ആഴ്‌ച്ചയിൽ മൂന്ന് ദിവസം മടങ്ങിവരാൻ കമ്പനി നിർദ്ദേശിച്ചു. ഇതുപ്രകാരം ചൊവ്വയും വ്യാഴവും നിർബന്ധമായും മറ്റ് ദിവസങ്ങളിൽ ടീം ലീഡറുമാരുടെ നിർദ്ദേശ പ്രകാരവും ജീവനക്കാർ ജോലിയിൽ പ്രവേശിക്കണമായിരുന്നു. ഇത് പാലിക്കാതെ വന്നതോടെയാണ് കമ്പനി നടപടിയ്‌ക്ക് ഒരുങ്ങുന്നത്.
Comments