കുട്ടിക്കാലത്ത് അദ്ദേഹത്തിന്റെ ഡയലോഗുകൾ മനഃപാഠമായി പറഞ്ഞ് കുറെ ഷൈൻ ചെയ്തിട്ടുണ്ട്; ഒരു പക്ഷെ അന്ന് മമ്മുക്കയേക്കാളും ലാലേട്ടനെക്കാളും എന്നെ സ്വാധീനിച്ച നടൻ; ഇന്നസെന്റിന്റെ വേർപാടിൽ ഗോവിന്ദ് പദ്മസൂര്യ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കുട്ടിക്കാലത്ത് അദ്ദേഹത്തിന്റെ ഡയലോഗുകൾ മനഃപാഠമായി പറഞ്ഞ് കുറെ ഷൈൻ ചെയ്തിട്ടുണ്ട്; ഒരു പക്ഷെ അന്ന് മമ്മുക്കയേക്കാളും ലാലേട്ടനെക്കാളും എന്നെ സ്വാധീനിച്ച നടൻ; ഇന്നസെന്റിന്റെ വേർപാടിൽ ഗോവിന്ദ് പദ്മസൂര്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 27, 2023, 05:38 pm IST
FacebookTwitterWhatsAppTelegram

നടൻ ഇന്നസെന്റിന്റെ വേർപാടിൽ അദ്ദേഹത്തിന്റെ ചിരിയോർമ്മകൾ പര്സപരം പങ്കുവയ്‌ക്കുകയാണ് മലയാളികൾ. എത്ര കണ്ടാലും കേട്ടാലും മതിവരാത്ത, വീണ്ടും വീണ്ടും കാണാൻ കൊതിപ്പിക്കുന്ന ഇന്നസെന്റ് തമാശകൾ അത്രപെട്ടെന്ന് മറക്കാൻ ആർക്കും കഴിയില്ല. ഒരു ശരാശരി മലയാളിയുടെ ജീവിതത്തിൽ എപ്പോഴെങ്കിലുമൊക്കെ ഇന്നസെന്റ് കടന്നുവന്നിട്ടുണ്ടാകുമെന്നതാണ് പ്രത്യേകത. അദ്ദേഹമവതരിപ്പിച്ച ഹാസ്യരംഗങ്ങളിലെ ഡയലോഗുകൾ ദൈനംദിന ജീവിതത്തിൽ പലപ്പോഴും പ്രയോഗിക്കുന്നവരാണ് മലയാളികൾ. അറിഞ്ഞോ അറിയാതെയോ ഓരോ മലയാളിയുടെയും ജീവിതത്തിന്റെ ഭാഗമായി മാറിയ അതുല്യ നടനെക്കുറിച്ച് കുറിപ്പാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. നടനും അവതാരകനുമായ ഗോവിന്ദ് പദ്മസൂര്യ, അദ്ദേഹത്തിന്റെ ജീവിതത്തിൽ ഇന്നസെന്റ് ചെലുത്തിയ സ്വാധീനത്തെക്കുറിച്ച് വിവരിക്കുകയാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ. ഏതൊരു മലയാളി യുവാവിനെയും ഇന്നസെന്റ് എത്രമാത്രം സ്പർശിച്ചുവെന്ന് വ്യക്തമാക്കുന്ന ഗോവിന്ദ് പദ്മസൂര്യയുടെ വാക്കുകളിതാ..

“”കാർണവരെ കുത്തും, കുടയാണ് എന്റെ കയ്യിലിരിക്കണേ, ഞാൻ ഇവിടുത്തെ സംബന്ധകാരനാ.. ഭാസുരയുടെ ഭർത്താവ്”
അന്ന് അദ്ദേഹം ആ കുട കൊണ്ട് കുത്തിയത്, ഇക്കിളിയാക്കിയത്, ഒരു രണ്ടാം ക്ലാസുകാരന്റെ ഹൃദയത്തിൽ ആണ്. ഒരു പക്ഷെ ആ പ്രായത്തിൽ മമ്മുക്കയേക്കാളും ലാലേട്ടനെക്കാളും എന്നെ സ്വാധിനിച്ചത് ഇന്നസെന്റ് ചേട്ടന്റെ നിഷ്കളങ്കമായ ഭാവങ്ങളും, അവതരണ ശൈലിയുമാണ്.

മണിച്ചിത്രത്താഴും റാംജിറാവു സ്പീകിംഗും ഒക്കെ ഏറെക്കുറെ കാണാപാഠമായിരുന്നു. കുട്ടിക്കാലത്ത് അദ്ദേഹത്തിന്റെ ഡയലോഗുകൾ മനഃപാഠമായി പറഞ്ഞു ഞാൻ കുറെ ഷൈൻ ചെയ്തിട്ടുണ്ട്. പിന്നീട് കോളേജ് ഹോസ്റ്റലിൽ പവർ കട്ട്‌ ഉണ്ടാകുമ്പോൾ മാന്നാർ മത്തായി സ്പീകിംഗ് ഒരു ശബ്ദരേഖ പോലെ കൂട്ടുകാരോട് പറയുമായിരുന്നു. ഇന്ന് ഞാൻ ഉപയോഗിക്കുന്ന വാട്സ്ആപ്പ് സ്റ്റിക്കറിൽ കൂടുതലും അദ്ദേഹത്തിന്റെ ഭാവങ്ങൾ ആണ്.
ഒരുമിച്ചു അഭിനയിക്കാനുള്ള ഭാഗ്യം ഉണ്ടായിട്ടില്ലെങ്കിലും ഞാൻ ജഡ്ജ് ആയിട്ടുള്ള ഒരു ഷോയുടെ ഫൈനലിൽ സ്പെഷ്യൽ ജഡ്ജ് ആയി അദ്ദേഹവും കൂടെ ഉണ്ടായിരുന്നു.

മാന്നാർ മത്തായി സ്പീകിംഗ് ഡയലോഗുകൾ കാണാതെ പഠിച്ചിട്ടുണ്ട് എന്നുള്ളത് ഒരുപാട് അഹങ്കാരത്തോടെ ഞാൻ അദ്ദേഹത്തോട് പറഞ്ഞു . “താൻ എന്തിനാടോ അത് കാണാതെ പഠിക്കണത്. അത് യൂട്യൂബ് അടിച്ചാൽ കിട്ടില്ലേ” എന്നുള്ള മറുപടിയും കിട്ടിബോധിച്ചു.
കുട്ടികാലത്തു അദ്ദേഹത്തിന്റെ സിനിമ ഡയലോഗ് ഡെലിവറി ആണ് എന്നെ സ്വാധീനിച്ചിരുന്നതെങ്കിൽ പിന്നീട് അദ്ദേഹത്തിന്റെ നിത്യ ജീവിതത്തിലെ ഡയലോഗുകളുടെ ഒരു ആരാധകനായി ഞാൻ മാറി .

“എനിക്ക് കാൻസർ വന്നതിന്റെ കുശുമ്പാണ് എല്ലാവർക്കും ” അദ്ദേഹം നർമ്മത്തിലൂടെ ജീവിതത്തിന്റെ ആഴം അളന്നു. ജീവിതം ഇത്രയേയുള്ളു എന്നും ജീവതം ഇത്രയും ഉണ്ട് എന്നും ഒരേപോലെ നമ്മളെ പഠിപ്പിച്ച നമ്മടെ സ്വന്തം ഇന്നസെന്റ് ചേട്ടന് നർമ്മത്തിൽ ചാലിച്ച, സ്നേഹത്തിൽ കുതിർത്ത, നിഷ്കളങ്കമായ ഓർമ്മപ്പൂക്കൾ!”

Tags: InnocentGovind Padmasoorya
ShareTweetSendShare

More News from this section

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

നിർമാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു; ഒഴിവായത് വൻ ദുരന്തം

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

Latest News

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies