അനുമോൾക്ക് അനക്കമുണ്ടെന്ന് കണ്ടപ്പോൾ വെള്ളം നൽകി; മരണം ഉറപ്പാക്കാൻ വീണ്ടും ഷാൾ മുറുക്കി ശ്വാസംമുട്ടിച്ചു; കട്ടിലിൽ കിടത്തി കൈത്തണ്ട മുറിച്ചു; പിറ്റേ ദിവസം പോലീസിൽ പരാതിയും നൽകി; കൊലപാതകത്തിന്റെ ഞെട്ടിക്കുന്ന സംഭവം വിവരിച്ച് ബിജേഷ്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അനുമോൾക്ക് അനക്കമുണ്ടെന്ന് കണ്ടപ്പോൾ വെള്ളം നൽകി; മരണം ഉറപ്പാക്കാൻ വീണ്ടും ഷാൾ മുറുക്കി ശ്വാസംമുട്ടിച്ചു; കട്ടിലിൽ കിടത്തി കൈത്തണ്ട മുറിച്ചു; പിറ്റേ ദിവസം പോലീസിൽ പരാതിയും നൽകി; കൊലപാതകത്തിന്റെ ഞെട്ടിക്കുന്ന സംഭവം വിവരിച്ച് ബിജേഷ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 27, 2023, 08:49 pm IST
FacebookTwitterWhatsAppTelegram

ഇടുക്കി: കാഞ്ചിയാറിൽ അദ്ധ്യാപിക അനുമോളെ കൊലപ്പെടുത്തി ഭർത്താവ് പുതപ്പിൽ പൊതിഞ്ഞ് കട്ടിലിനിടയിൽ സൂക്ഷിച്ച സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. സ്‌കൂൾ വിദ്യാർത്ഥികളിൽ നിന്ന് പിരിച്ചെടുത്ത പണം അനുമോൾ കൈയിൽ സൂക്ഷിച്ചിരുന്നു. ഈ പണം അനുമോളുടെ കൈയിൽ നിന്ന് ബലമായി ഭർത്താവ് ബിജേഷ് വാങ്ങിയിരുന്നു. തുക തിരികെ നൽകാത്തതിനെ ചൊല്ലി തർക്കമുണ്ടായി. അനുമോൾ ബിജേഷിനെതിരെ വനിതാ സെല്ലിൽ നൽകിയ പരാതിയും കൊലയിലേക്ക് നയിച്ചു.

ബിജേഷ് മദ്യപാനിയാണെന്നും കുടുംബം നോക്കുന്നില്ലെന്നും സാമ്പത്തിക ബാധ്യത അടക്കമുള്ള ആരോപണങ്ങൾ അനുമോളുടെ പരാതിയിലുണ്ടായിരുന്നു. തുടർന്ന് ഇരുവരെയും വിളിച്ചുവരുത്തി ചർച്ച നടത്തി. എന്നാൽ അനുമോളെ വേണ്ടെന്ന നിലപാടിലായിരുന്നു ഭർത്താവ് ബിജേഷ്. സ്‌കൂളിൽ പോയി തിരികെ വീട്ടിലെത്തിയ അനുമോളും ഭർത്താവും തമ്മിൽ സംഭവ ദിവസം തർക്കമുണ്ടായി. ഇവരുടെ അഞ്ച് വയസുകാരി മകൾ ഉറങ്ങിയശേഷമായിരുന്നു വഴക്ക്. തർക്കത്തിനൊടുവിൽ ഹാളിൽ കസേരയിലിരുന്ന അനുമോളെ പിന്നിൽ നിന്നും ഷാൾ കഴുത്തിൽ കുരുക്കി ശ്വാസം മുട്ടിച്ച് ബിജേഷ് കൊലപ്പെടുത്തുകയായിരുന്നു. ബോധം കെട്ട അനുമോളെ കസേരയോടെ നിലത്തേക്ക് വലിച്ചെറിഞ്ഞു. ഈ വീഴ്ചയിൽ തല തറയിലിടിച്ച് ക്ഷതമേറ്റു. ഇതിനെ തുടർന്നുണ്ടായ ആന്തരിക രക്തസ്രാവവും മരണകാരണമായി.

തുടർന്ന് ബിജേഷ് അനുമോളെ മുറിയിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി. പിന്നാലെ അനുമോൾക്ക് നേരിയ ചലനമുണ്ടായി. തുടർന്ന് ബിജേഷ് വെള്ളം നൽകിയ ശേഷം വീണ്ടും ഷാൾ കൊണ്ട് മുറുക്കി ശ്വാസം മുട്ടിച്ച് മരണം ഉറപ്പുവരുത്തി. പിന്നീട് ആത്മഹത്യ എന്ന് വരുത്തി തീർക്കാനായി അനുവിന്റെ കൈ ഞരമ്പ് ബ്ലേഡ് ഉപയോഗിച്ച് മുറിച്ചു. ഇതിനിടെ ബിജേഷ് ആത്മഹത്യയ്‌ക്കും ശ്രമിച്ചിരുന്നു. പിറ്റേ ദിവസം രാവിലെ മൃതദേഹം പുതപ്പിനുള്ളിൽ ഒളിപ്പിച്ചു. പിന്നാലെ വെങ്ങലൂർക്കടയിലെ തറവാട്ടിലെത്തി അനുമോളെ കാണാനില്ലെന്ന് തെറ്റിദ്ധരിപ്പിച്ചു. അനുവിന്റെ മാതാപിതാക്കളെയും വിവരം അറിയിച്ചിരുന്നു. പോലീസിൽ പരാതിയും നൽകി ബിജേഷ് തമിഴ്‌നാട്ടിലേക്ക് കടന്നു.

അഞ്ച് വയസുകാരി ഉറങ്ങി കിടന്ന വീട്ടിലെ അടുത്ത മുറിയിൽ മൃതദേഹം ഒളിപ്പിച്ച് സുഗന്ധ ദ്രവ്യം തളിച്ചും സാമ്പ്രാണി തിരി കത്തിച്ചുവെച്ചമാണ് ബിജേഷ് മുങ്ങിയത്. അനുമോൾ അണിഞ്ഞിരുന്ന സ്വർണാഭരണങ്ങൾ സ്വകാര്യ സ്ഥാപനത്തിൽ പണയം വെച്ച് ലഭിച്ച തുകയുമായാണ് പ്രതി നാടുവിട്ടത്. തുടർന്ന് അഞ്ച് ദിവസം ഒളിവിൽ കഴിഞ്ഞതിന് പിന്നാലെയാണ് പോലീസിന്റെ വലയിലാകുന്നത്.

Tags: MurderIdukkiAnumol
ShareTweetSendShare

More News from this section

കുവൈറ്റ് വിമാനത്താവളത്തിന് നേരെ ആക്രമണം: വ്യോമപാത അടച്ചു; ഗള്‍ഫ് സര്‍വീസുകള്‍ തടസ്സപ്പെട്ടു; ശക്തമായി അപലപിച്ച് ഇന്ത്യ

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

Latest News

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies