ഭോപ്പാൽ: ഹിന്ദു ദൈവങ്ങളെ അപമാനിക്കുകയും മതവികാരം വ്രണപ്പെടുത്തുകയും ചെയ്ത നടി തപ്സി പന്നുവിനെതിരെ പോലീസിൽ പരാതി. മാർച്ച് 12 ന് മുംബൈയിൽ വെച്ച് നടന്ന ലാക്മി ഫാഷൻ ഷോയിലാണ് മോഡേണായ വസ്ത്രം ധരിച്ച് ഇതിനൊപ്പം ലക്ഷ്മി ദേവിയുടെ ലോക്കറ്റ് ധരിച്ച് തപ്‌സി പങ്കെടുത്തത്. ഇതിന്റെ ചിത്രങ്ങളും തപ്‌സി സാമൂഹ്യമാദ്ധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു.
സംഭവത്തിന് പിന്നാലെ നിരവധിപേർ തപ്‌സി വിമർശിച്ച് രംഗത്തുവന്നു. ഇത്തരത്തിലുള്ള വസ്ത്രങ്ങൾക്കൊപ്പം ഒരു ജനത പവിത്രമായി കാണുന്ന വസ്തുക്കൾ ഉപയോഗിക്കാൻ പാടില്ലായിരുന്നുവെന്ന് സാമൂഹമാദ്ധ്യമങ്ങളിൽ പ്രതികരണങ്ങൾ പ്രത്യക്ഷപ്പെട്ടു.
ഹിന്ദ് രക്ഷക് സംഘടനയുടെ കൺവീനർ ഏകലവ്യ സിംഗ് ഗൗർ പോലീസിൽ പരാതി നൽകിയത്. അസഭ്യമായ വസ്ത്രം ധരിച്ച് ഇതിനൊപ്പം കഴുത്തിൽ ലക്ഷ്മി ദേവിയുടെ ലോക്കറ്റും ധരിച്ചെന്നും, മത വികാരത്തെ വ്രണപ്പെടുത്തുന്ന നടപടിയാണ് നടക്കുന്നതെന്നും പരാതിയിൽ പറയുന്നു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും ഉടൻ നടപടിയെടുക്കുമെന്നും പോലീസ് അറിയിച്ചു.















