വ്യാഴവും രാഹുവും മേടം രാശിയിൽ; ഗുരു-ചണ്ഡാല യോഗം നിങ്ങൾക്ക് എങ്ങിനെ??
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Culture Astrology

വ്യാഴവും രാഹുവും മേടം രാശിയിൽ; ഗുരു-ചണ്ഡാല യോഗം നിങ്ങൾക്ക് എങ്ങിനെ??

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 28, 2023, 04:09 pm IST
FacebookTwitterWhatsAppTelegram

2023 ഏപ്രിൽ 22 ന് വ്യാഴം മീനം രാശിയിൽ നിന്നും മേടം രാശിയിലേക്ക് സഞ്ചരിക്കുന്നു. പന്ത്രണ്ടു വർഷങ്ങൾക്കു ശേഷമാണ് വ്യാഴം മേടരാശിയിൽ എത്തുന്നത്. രാഹു നിലവിൽ മേടം രാശിയിലാണ് നിലകൊള്ളുന്നത്. ഇതുമൂലം വളരെ സവിശേഷമായ ഒരു ഗ്രഹയോഗം രൂപപ്പെടുന്നു. ഇങ്ങിനെ വ്യാഴവും രാഹുവും കൂടി ഒരുമിക്കുന്ന സ്ഥിതിവിശേഷത്തെ ഗുരു – ചണ്ഡാല യോഗം അഥവാ ഗുരു ചണ്ഡാല ദോഷം എന്ന് പറയുന്നു. വ്യാഴത്തിനെ സംസ്‌കൃതത്തിൽ ഗുരു എന്ന് വിളിക്കുന്നു, ചണ്ഡാല എന്നാൽ രാക്ഷസൻ എന്ന് സാമാന്യഅർത്ഥം പറയാം. ജ്യോതിഷത്തിൽ ഗുരുവിനെ ശുഭഗ്രഹമായും രാഹുവിനെ ദോഷകരമായ ഗ്രഹമായും കണക്കാക്കുന്നു. ഈ പ്രപഞ്ചത്തിലെ സുഖം, സന്തോഷം, ദുഃഖ൦, ദുരിതം, തുടങ്ങി സമൂഹം അരുത് എന്ന് വിലക്കിയിട്ടുള്ള ബന്ധങ്ങൾ ഒക്കെ തന്നെയും വ്യാഴത്തിന്റെ രാശിയനുസരിച്ചാണ് പ്രവചിക്കുന്നത്.വിജ്ഞാനം, ധനം, അദ്ധ്യാപനവൃത്തി, ദൈവികമായ പ്രവൃത്തികൾ, ബഹുമാനം, ചിന്താ ശേഷി, സാമൂഹ്യസേവനം, സന്താനകാരകൻ, അംഗീകാരം, ബുദ്ധിശക്തി അതിന്റെ മികച്ച രൂപത്തിൽ എന്നിവയെല്ലാം വ്യാഴത്തിന്റെ അധീനതയിൽ വരുന്നതാണ്. വ്യാഴം അനുഗ്രഹിക്കുന്നവർ കീർത്തിമാനും ധനവാനും ആയിത്തീരും. ഇവിടെ ഗുരുവിന്‍റെ ഐശ്വര്യം നശിപ്പിക്കാൻ രാഹു പ്രവർത്തിക്കുന്ന അവസ്ഥയാണ് സംജാതമാകുന്നത്.

ഗുരു ചണ്ഡാല യോഗമുള്ളവര്‍ ദാരിദ്ര്യത്തിന്‍റെ പടുകുഴി അനുഭവിക്കേണ്ടി വരും എന്നാണ് പ്രമാണം. എന്നിരുന്നാലും പരിഹാരം ഇല്ലാത്ത പ്രശ്നങ്ങൾ ഒന്നും തന്നെ ഇല്ല എന്ന് പ്രത്യേകം ഓർമിപ്പിക്കട്ടെ.ഓരോരുത്തരുടെയും ജന്മഗ്രഹനില അടിസ്ഥാനപ്പെടുത്തി വ്യഴവും രാഹുവും നിൽക്കുന്ന ഭാവത്തെ ഗണിച്ചാൽ മാത്രമേ അവരുടെ ഗുരു ചണ്ഡാല യോഗത്തിന്റെ ഫലങ്ങൾ പറയാൻ സാധിക്കു.

സാമ്പത്തിക വിജയവും ഒന്നിലധികം വരുമാന സ്രോതസ്സുകളും നൽകുന്ന മികച്ച ഭൗതിക യോഗങ്ങളിൽ ഒന്നാണ് വ്യാഴം. എന്നാൽ രാഹുവിന്റെ സാന്നിധ്യം ഒരു വ്യക്തിയുടെ ജീവിതത്തിൽ അപ്രതീക്ഷിതമായി ഉയർച്ച താഴ്ചകൾ കൊണ്ടുവരും.

ഈ ഗ്രഹങ്ങൾ ഒരു രാശിയിൽ ഒന്നിച്ചാൽ മാത്രമല്ല; അവ തമ്മിലുള്ള ദൂരം എത്ര ഡിഗ്രിയിൽ അടുത്താണെന്നതും പ്രധാനമാണ്. മാത്രമല്ല അഗ്നി, ഭൂമി, വായു, ജലം, ആകാശം എന്നിങ്ങനെ രാശികളെ തിരിച്ചു, അതിനു അനുസരിച്ചും ഫലം കൂടിയും കുറഞ്ഞും ഇരിക്കും. വ്യാഴവും രാഹുവും 7 ഡിഗ്രിയിൽ ഒരുമിച്ചാൽ, ഈ സംയോജനം ത്രീവ്രമെന്നു പറയാം. മറിച്ചാണ് എങ്കിൽ ഈ സംഗമം വളരെ നിസ്സാരമായിരിക്കും.

ഗ്രഹങ്ങൾ തമ്മിലുള്ള ദൂരം കണക്കാക്കി അതിൽ രാഹുവോ വ്യാഴമോ, ആർക്കാണ് ബലം എന്ന് നോക്കി അത് അനുസരിച് മാറ്റം വരാം. ജാതകത്തിൽ വ്യാഴത്തിന് രാഹുവിനേക്കാൾ ബലം ഉണ്ടെങ്കിൽ, രാഹുവിന്റെ പ്രഹരം ശുഷ്കമായിരിക്കും. വ്യാഴത്തിന് ആണ് ഇവിടെ അധികാരം. ചില ആളുകളെ കണ്ടാൽ വളരെ നല്ല മനുഷ്യൻ എന്നൊക്കെ തോന്നുകയും എന്നാൽ അയാളുടെ കയ്യിലിരുപ്പ് വളരെ മോശവും ആകുന്ന അവസരത്തിൽ അവരുടെ ജാതകത്തിൽ വ്യാഴത്തിന്റെയും രാഹുവിന്റേയും സാന്നിധ്യം ഉള്ളതും എന്നാൽ രാഹുവിനു ബലം കൂടുതലും ആയി കാണാം.

ജന്മനക്ഷത്രപ്രകാരം ഒരു വ്യക്തിക്ക് ഗുരു – ചണ്ഡാല യോഗം ഉണ്ടെങ്കില്‍ ആ വ്യക്തി കടന്നു പോവുന്ന ഏറ്റവും നിർണായകമായ സമയമായിരിക്കും ഇനി വരുന്ന 7 മാസം. ജീവിതത്തില്‍ വളരെയധികം തടസ്സങ്ങള്‍ നേരിടേണ്ടി വരുന്ന അവസ്ഥയുണ്ടാകാം. എന്നാല്‍ ജാതകത്തില്‍ വ്യാഴത്തിന്‍റെ സ്ഥാനം ശക്തമെങ്കില്‍ പലപ്പോഴും യോഗത്തിന്‍റെ കാഠിന്യം കുറയുമെന്നാണ് ആചാര്യന്മാർ പറയുന്നത്.

ശുഭ ഗ്രഹമായ വ്യാഴം 2023 ഏപ്രിൽ 22-ന് മേടം രാശിയിൽ സംക്രമിക്കും. അതേസമയം, നിഴൽ ഗ്രഹമായി കണക്കാക്കപ്പെടുന്ന രാഹു ഇതിനോടകം തന്നെ ഈ രാശിയിലുണ്ട്. ഒക്‌ടോബർ 30 വരെ രാഹു മേടത്തിൽ തുടരും. ഇത് ഗുരു ചണ്ഡാല യോഗം രൂപപ്പെടാന്‍ വഴിയൊരുക്കും.

മേടം രാശി(അശ്വതി ഭരണി,കാർത്തിക ആദ്യ 1/4 ഭാഗം): വരാനിരിക്കുന്ന 7 മാസങ്ങൾ ഈ രാശിക്കാരുടെ ജീവിതത്തിൽ വളരെ വിഷമകരമായിരിക്കാം. മേടം രാശിക്കാരുടെ ജന്മ ഭാവത്തിലാണ് ഗുരുചണ്ഡാല യോഗം രൂപപ്പെടുന്നത്. സാമ്പത്തിക നഷ്ടവും, മാനഹാനി ഒപ്പം അനാരോഗ്യവും ഒക്കെയാണ് ഫലം. ജോലിയില്‍ ചില അസ്വസ്ഥതകള്‍ നേരിടേണ്ടി വന്നേക്കാം. ഏപ്രില്‍ 22ന് മേടം രാശിയിൽ വ്യാഴം സംക്രമിക്കുമ്പോള്‍ രാഹുവിന് പുറമെ സൂര്യനും അവിടെ ഉണ്ടാകും. ഈ സമയത്ത് വളരെ ജാഗ്രത പാലിക്കുക. സൂര്യന്‍ ഇടവം രാശിയിലേക്ക് മാറുമ്പോൾ പ്രശ്നങ്ങള്‍ കുറയും. ഒക്ടോബര്‍ 30ന് രാഹു മേടം രാശിയിൽ നിന്ന് പുറത്തുവന്ന് പന്ത്രണ്ടാം ഭാവത്തിലേക്ക് സംക്രമിക്കും. ഈ സമയം നല്ലതും മംഗളകരവുമായ ഫലങ്ങള്‍ ലഭിക്കും. കുട്ടികളുമായി ബന്ധപ്പെട്ട നല്ല വാര്‍ത്തകള്‍ ലഭിക്കും. പ്രണയ ബന്ധങ്ങളില്‍ ഏര്‍പ്പെടാന്‍ ഈ സമയം അനുകൂലമായിരിക്കും. ദാമ്പത്യ ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ കുറയും. ജീവിതത്തില്‍ സമൃദ്ധിയും സന്തോഷവുമുണ്ടാകും

മിഥുനം രാശി(മകയിര്യം 1/2 ഭാഗം ,തിരുവാതിര, പുണർതം ആദ്യ 3/4 ഭാഗം): മേടം രാശിക്കാരെ പോലെ തന്നെ ഗുരു ചണ്ഡാല യോഗം വളരെ അശുഭകരമായിരിക്കും. മോശപ്പെട്ട പല അനുഭവങ്ങളും വാർത്തകളും ഈ രാശിക്കാര്‍ക്ക് ലഭിക്കും. പണത്തിന്‍റെയും ആരോഗ്യത്തിന്‍റെയും കാര്യത്തിൽ ഈ രാശിക്കാര്‍ക്ക് നഷ്ടം സംഭവിക്കാം. ഔദ്യോഗിക ജീവിതത്തിൽ പല പ്രശ്നങ്ങളും നേരിടേണ്ടി വന്നേക്കാം. പരീക്ഷണ കാലമാണ്. ഈ കാലയളവിൽ, ധാരാളം പണം നഷ്ടപ്പെടാൻ സാധ്യതയുണ്ട്. ഈ യോഗത്തിന്റെ യുടെ സ്വാധീനം ഉള്ളിടത്തോളം, നിക്ഷേപം ഇടുന്നത്, കടം കൊടുക്കുന്നത് ഒക്കെ ഒഴിവാക്കുക, പണമിടപാടുകളിൽ വളരെ ജാഗ്രത പാലിക്കുക.

കർക്കടക രാശി(പുണർതം 1/4, പൂയം, ആയില്യം): ഗുരുവും രാഹുവും ചേരുന്നത് പ്രതികൂല ഫലങ്ങൾ നൽകുന്നു, ഈ രാശിക്കാർക്ക് മോശമായിരിക്കും. അവരുടെ ജീവിതത്തിൽ നിരവധി ബുദ്ധിമുട്ടുകൾ ഉണ്ടാകും, ഓരോ ഘട്ടത്തിലും അവർക്ക് ബുദ്ധിമുട്ടുകൾ നേരിടേണ്ടിവരും. ഈ സമയത്ത്, സംസാരം നിയന്ത്രിക്കുക, പ്രത്യേകിച്ച് ശത്രുക്കളിൽ നിന്ന് ആക്രമണം ചതി ഒക്കെ ഉണ്ടാകാതെ നോക്കുക.

ചിങ്ങം രാശി(മകം, പൂരം,ഉത്രം ആദ്യ 1/4 ഭാഗം): ഗുരു രാഹുവിന്റെ കൂടിച്ചേരൽ മൂലം ചിങ്ങം രാശിക്കാർക്ക് മാനസിക ക്ലേശം നേരിടും. ഇവരുടെ എതിരാളി പ്രശ്നങ്ങൾ സൃഷ്ടിച്ചേക്കാം. വീട്ടിൽ തർക്കങ്ങൾ ഉണ്ടാകാം. സംസാരത്തിൽ മിതത്വം പാലിക്കണം.

കന്നി രാശി(ഉത്രം 3/4,അത്തം,ചിത്തിര ആദ്യ 1/2 ഭാഗം): ഗുരുചണ്ഡാല സ്വാധീനത്താൽ നിങ്ങളുടെ പ്രധാനപ്പെട്ട ജോലികളിൽ തടസ്സങ്ങൾ ഉണ്ടാകും. വീട് പണിയുകയോ ഒരു വസ്തു വാങ്ങാന്‍ തയ്യാറെടുക്കുകയോ ആണ് എങ്കില്‍ പ്രത്യേകം ശ്രദ്ധിക്കുക. സാമ്പത്തിക പ്രതിസന്ധി നിലനിൽക്കും. വീടിന്‍റെ അന്തരീക്ഷവും തികച്ചും കലഹം നിറഞ്ഞതായിരിയ്‌ക്കും. മാനസിക സമ്മര്‍ദ്ദം വര്‍ദ്ധിക്കും.

തുലാം രാശി(ചിത്തിര അവസാന 1/2 ഭാഗം ,ചോതി, വിശാഖും ആദ്യ 3/4 ഭാഗം): ഈ സംക്രമണം തുലാം രാശികാരുടെ ജീവിതത്തില്‍ പ്രധാനപ്പെട്ട മാറ്റങ്ങള്‍ കൊണ്ടുവരും. ബിസിനസ്സില്‍ പുരോഗതിയുണ്ടാകും. ഏപ്രില്‍-ഓഗസ്റ്റ് മാസങ്ങള്‍ക്കിടയില്‍ ഗുരുചണ്ഡാല ദോഷവും മറ്റ് ഗ്രഹചലനങ്ങളും രൂപപ്പെടും. ഇതുകാരണം ബിസിനസ്സില്‍ ഒരു വലിയ പ്രശ്നം നേരിടേണ്ടി വന്നേക്കാം. ഓഗസ്റ്റിനുശേഷം കാര്യങ്ങള്‍ മാറും, ബിസിനസ്സില്‍ പുരോഗതി കാണും. സെപ്റ്റംബറിന് ശേഷം, നിങ്ങളുടെ ദാമ്പത്യജീവിതം മെച്ചപ്പെടും, പങ്കാളിയുമായി കൂടുതല്‍ അടുപ്പമുണ്ടാകും. സെപ്തംബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള മാസങ്ങളില്‍ സാമ്പത്തിക പുരോഗതി കാണും. ഈ സമയം നടത്തുന്ന ചെറിയ യാത്രകള്‍ പോസിറ്റിവിറ്റിയും മനോവീര്യവും വര്‍ദ്ധിപ്പിക്കും. ജോലിസ്ഥലത്ത് സഹപ്രവര്‍ത്തകരില്‍ നിന്ന് പിന്തുണ ലഭിക്കും.

വൃശ്ചികം രാശി(വിശാഖവും അവസാന 1/4 ഭാഗം അനിഴം, തൃക്കേട്ട): ആരോഗ്യത്തെക്കുറിച്ച് ജാഗ്രത പുലര്‍ത്തണം കരളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ നേരിടേണ്ടിവന്നേക്കാം. വ്യാഴത്തിന്റെ സംക്രമണം സാമ്പത്തിക സ്ഥിതിയില്‍ ഏറ്റക്കുറച്ചിലുകള്‍ വരുത്തിയേക്കാം. ചിലവുകളില്‍ വര്‍ദ്ധനവുണ്ടാകും. തൊഴില്‍മേഖലയില്‍ കഠിനാധ്വാനം ചെയ്യേണ്ടിവരും. സെപ്റ്റംബറിന് ശേഷം സ്ഥിതി മെച്ചപ്പെടും. നവംബറിനും ഡിസംബറിനുമിടയില്‍ കരിയറില്‍ നല്ല മാറ്റങ്ങള്‍ കാണും. വിദേശത്തേക്കോ മറ്റ് ദൂരദേശങ്ങളിലേക്കോ യാത്ര ചെയ്യേണ്ടി വന്നേക്കാം. ഈ സമയത്ത് നിങ്ങള്‍ക്ക് കുട്ടികളുമായി ബന്ധപ്പെട്ട നല്ല വാര്‍ത്തകള്‍ ലഭിക്കും.

ധനു രാശി(മൂലം, പൂരാടം, ഉത്രാടം ആദ്യ 1/4 ഭാഗം): ബുദ്ധിമുട്ടുകൾ നേരിടേണ്ടിവരും. അപകടത്തിന് സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കുക. ബിസിനസില്‍ നഷ്ടം വരാം. സാമ്പത്തിക സ്ഥിതി ദുർബലമായി തുടരും. ജോലിയിലും ബിസിനസിലും ശക്തമായ വെല്ലുവിളികൾ നേരിടേണ്ടിവരും.

മകരം രാശി(ഉത്രാടം അവസാന 3/4, തിരുവോണം, ആദ്യ അവിട്ടം 1/2 ഭാഗം): പല പ്രശ്നങ്ങളും അഭിമുഖീകരിക്കേണ്ടി വരും. കുടുംബത്തിലെ തർക്കങ്ങളും അമിത ചെലവുകളും ജീവിതത്തിൽ അസ്വസ്ഥത വർദ്ധിപ്പിക്കും. വിവാഹിതനാണെങ്കിൽ, കുടുംബത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. കൂടാതെ, പഴയ ചില പ്രശ്‌നങ്ങളുടെ പേരിൽ ഭാര്യാഭർത്താക്കന്മാർക്കിടയിൽ വളരെയധികം പിരിമുറുക്കം ഉണ്ടാകും. ആരോഗ്യം നന്നായി ശ്രദ്ധിക്കണം. കുടുംബ ജീവിതത്തില്‍ ചില മാറ്റങ്ങള്‍ ഉണ്ടായേക്കാം. ജോലിക്കാര്‍ക്ക് അവരുടെ കഴിവുകള്‍ പ്രകടിപ്പിക്കാന്‍ അവസരം ലഭിക്കും. അമ്മയുമായുള്ള ബന്ധം മെച്ചപ്പെടും. എന്നാല്‍ മേട മാസത്തിന്റെ തുടക്കത്തില്‍, ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ അലട്ടിയേക്കാം. ഒക്ടോബറിനു ശേഷം കുടുംബ ജീവിതത്തില്‍ സമാധാനവും സമൃദ്ധിയും നിലനില്‍ക്കും.

കുംഭം രാശി(അവിട്ടം അവസാന 1/2 ഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ 3/4 ഭാഗം): സുഹൃത്തുക്കളുമായി നല്ല സമയം ചെലവഴിക്കാനാകും. ആരോഗ്യം ശ്രദ്ധിക്കണം. സാമ്പത്തിക സ്ഥിതിയിലും തകര്‍ച്ച അനുഭവപ്പെട്ടേക്കാം. സഹോദരങ്ങളുടെ ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ വിഷമിപ്പിച്ചേക്കാം. ഒക്ടോബര്‍ വരെയെങ്കിലും വിനോദയാത്രകള്‍ നടത്തരുത്. ഈ സമയത്ത് സന്ധി വേദന, തോളില്‍ വേദന പോലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടേണ്ടി വന്നേക്കാം. ചെവിയുമായി ബന്ധപ്പെട്ട എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍, ഈ സമയത്ത് അത് വര്‍ദ്ധിച്ചേക്കാം. ദാമ്പത്യ ജീവിതത്തില്‍ അഭിവൃദ്ധി നല്‍കും. പങ്കാളിയുമായുള്ള ബന്ധം മെച്ചപ്പെടും. സാമ്പത്തിക വര്‍ദ്ധനവിന് സാധ്യതയുണ്ട്. ബിസിനസ്സില്‍ വിജയസാധ്യതകള്‍ കടന്നുവന്നേക്കാം.

ഇടവം (കാർത്തിക 3/4 ഭാഗം രോഹിണി, മകയിര്യം ആദ്യ 1/2 ഭാഗവും), മീനം (പൂരൂരുട്ടാതി അവസാന 1/4 ഭാഗം, ഉതൃട്ടാതി, രേവതി) എന്നീ രാശികളെ ഗുരു – ചണ്ഡാല യോഗം പറയത്തക്കദോഷകരമായി ബാധിക്കുന്നില്ല .എന്നിരുന്നാലും ഈ രാശിയിലുള്ളവർ ഈശ്വര ഭജനം ചെയ്യുകയും വ്യാഴത്തിന്റെ ബീജമന്ത്രങ്ങൾ ജപിക്കുകയും ചെയ്യുക.

ജയറാണി ഈ വി .

WhatsApp No : 9746812212

(പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു)

ShareTweetSendShare

More News from this section

വിവാഹതടസം മാറാനും നല്ല ദാമ്പത്യത്തിനും ദർശനം നടത്തേണ്ട കേരളത്തിലെ ക്ഷേത്രങ്ങൾ

മള്ളിയൂർ ഭാഗവതാമൃത 
സത്രത്തിന് ജനുവരി 21ന് തുടക്കം

ജന്മനക്ഷത്രവും പക്കപ്പിറന്നാളും അറിയാൻ ഇനി കലണ്ടർ മറിച്ച് നോക്കി പാടുപെടേണ്ട ; വളരെ എളുപ്പത്തിൽ കണ്ടെത്താം; ഇതാ എളുപ്പമാർഗവുമായി പരിഹരപുരം കലണ്ടർ

മൂലം മുതൽ രേവതി വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസഫലം

നിങ്ങളുടെ ഇന്ന്: 2025 ഫെബ്രുവരി 13 വ്യാഴാഴ്ച; Today’s Horoscope; ഇന്നത്തെ നക്ഷത്രഫലം

മകം മുതൽ തൃക്കേട്ട വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസഫലം

Latest News

72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച നടനായി മമ്മൂട്ടി, മികച്ച മലയാള ചിത്രം ‘ഫെമിനിച്ചി ഫാത്തിമ’

‘കളിക്കണമെന്ന ആഗ്രഹം ഞങ്ങള്‍ക്കില്ല’; ലൂസേഴ്സ് ഫൈനലിന് മുമ്പ് തുറന്നുപറഞ്ഞ് ദെഷാം, ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് വെങ്കലത്തോടെ വിടപറയുമെന്ന് ഫ്രാന്‍സ് പരിശീലകന്‍

മെസിയോ യമാലോ? ലോകകപ്പ് ഫൈനലിനായി കോടികള്‍ ചെലവിടാന്‍ തയ്യാറായി ആരാധകര്‍; യുഎസ് കായിക ചരിത്രത്തിലെ ഏറ്റവും ചെലവേറിയ മത്സരമായി ഫൈനല്‍

മദ്രസ അധ്യാപകനെതിരായ പോക്സോ കേസ് ഒതുക്കിത്തീർക്കാൻ പള്ളി കമ്മിറ്റിയുടെ ശ്രമം; ഗുരുതര ആരോപണവുമായി അതിജീവിതയുടെ പിതാവ്

മെസി-യമാല്‍ വൈറല്‍ ചിത്രം വീണ്ടും ചര്‍ച്ചയില്‍; ‘ഇത് വിശ്വസിക്കാനാകുന്നില്ല’, ഫൈനലിന് മുമ്പ് മെസിയുടെ പ്രതികരണം

ഓടുന്ന കെ.എസ്.ആർ.ടി.സി ബസിൽ സഹയാത്രക്കാരിയെ കടന്നുപിടിക്കാൻ ശ്രമം; ജീവനക്കാരനെ ഡ്രൈവർ ഓടിച്ചിട്ട് പിടികൂടി

ലോകകപ്പില്‍ അവസാന വെല്ലുവിളി; ഇംഗ്ലണ്ടും ഫ്രാന്‍സും ഇന്ന് മൂന്നാം സ്ഥാനത്തിനായി ഏറ്റുമുട്ടും

വൈദ്യുതി പ്രതിസന്ധിക്ക് ആശ്വാസം; 200 മെഗാവാട്ട് വൈദ്യുതി വാങ്ങാന്‍ കെഎസ്ഇബിക്ക് അനുമതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies