ഭുവനേശ്വർ: 272 വനിതകൾ ഉൾപ്പെടെ 2,585 ഇന്ത്യൻ നാവികസേനയിലെ അഗ്നിവീരന്മാരുടെ ആദ്യ ബാച്ചിന്റെ പാസിംഗ് പരേഡ് ഓഡീഷയിലെ ഐഎൻഎസ് ചിൽക്കയിൽ നടന്നു. നാവിക സേന മോധാവി അഡ്മിറൽ ആർ ഹരി കുമാർ, വൈസ് അഡ്മിറൽ എംഎ ഹംപി ഹോളി എന്നിവർ ചടങ്ങിൽ പങ്കെടുത്തു. വനിത നാവികരുടെ ആദ്യ ബാച്ച് പരിശീലനം പൂർത്തീകരിച്ചത് ചരിത്രത്തിന്റെ ഭാഗമാണെന്ന് അഡ്മിറൽ ആർ ഹരി കുമാർ ചടങ്ങിൽ പരാമർശിച്ചു.
ആദ്യ നൈറ്റ് പാസിംഗ് ഔട്ട് പരേഡും ഇതിനൊപ്പം നടന്നു. പാസിംഗ് ഔട്ട് പരേഡുകൾ സാധാരണയായി പകൽ സമയത്താണ് നടത്താറുള്ളത്. സൂര്യാസ്തമയത്തിന് ശേഷം പരേഡ് നടത്തുന്ന ആദ്യ ചടങ്ങാണിത്. ഇന്ത്യൻ സായുധ സേനയിൽ തന്നെ ആദ്യമായാണ് ഇത്തരത്തിൽ പരേഡ് നടക്കുന്നത്.
Comments