എറണാകുളം: നെടുമ്പാശേരിയിൽ വൻ സ്വർണവേട്ട. വായയ്ക്കുള്ളിലും ജ്യൂസ് ബോട്ടിലിനുള്ളിലും ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചതുൾപ്പെടെ 48 ലക്ഷം രൂപയുടെ സ്വർണം കസ്റ്റംസ് പിടികൂടി. കാസർകോട് സ്വദേശികളായ അബൂബക്കർ, അബ്ദുള്ള സ്വർണം ഒളിപ്പിച്ചത്. ഇരുവരിൽ നി്ന്നുമായി 125 ഗ്രാം സ്വർണം വീതമാണ് പിടികൂടിയത്.
ഇരുവരും ദുബായിൽ നിന്നും മടങ്ങിയെത്തിയ വേളയിലാണ് പിടിയിലായത്. കുവൈത്തിൽ നിന്നുമെത്തിയ കൊല്ലം സ്വദേശിനിയിൽ നിന്നും സ്വർണംപിടിച്ചുടെത്തു. 700 ഗ്രാം സ്വർണമാണ് ഇവരിൽ നിന്നും കണ്ടെടുത്തത്. ഒരു സ്ത്രീയുൾപ്പെടെ മൂന്ന് പേരിൽ നിന്നായി ആകെ 950 ഗ്രാം സ്വർണമാണ് ഇന്ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും പിടിച്ചെടുത്തത്.
Comments