പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ശിവരാജ്കുമാര് നായകനാകുന്ന ‘ഗോസ്റ്റ്’. സിനിമയുമായി ബന്ധപ്പെട്ട് എത്തുന്ന വാർത്തകൾക്കെല്ലാം വലിയ സ്വീകാര്യത ലഭിക്കാറുണ്ട്. ഇപ്പോഴിതാ ‘ഗോസ്റ്റിൽ മലയാളത്തിന്റെ പ്രിയതാരം ജയറാമും പ്രധാന കഥാപാത്രമാകുമെന്ന വാർത്തയാണ് പുറത്ത് വരുന്നത്. ഒപ്പം തന്നെ ചിത്രം രണ്ട് ഭാഗങ്ങളായി റിലീസ് ചെയ്യുമെന്ന സൂചനയുമുണ്ട്. ആക്ഷൻ ത്രില്ലര്‍ ഗണത്തിൽപ്പെടുന്ന ‘ഗോസ്റ്റി’ന്റെ ചിതീകരണം അവസാന ഘട്ടത്തിലാണ്.
നേരത്തെ 28 ദിവസങ്ങളിലായി ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തീകരിച്ചതായി പ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു. നിലവിൽ ‘ഗോസ്റ്റി’ന്റെ ആദ്യ ഭാഗം പൂര്‍ത്തീകരിക്കാനാണ് സംവിധായകൻ ശ്രീനി ശ്രമിക്കുന്നത്. മസ്ത്രിയും പ്രസന്നയുമാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്.
ചിത്രം കന്നഡ, തമിഴ്, തെലുങ്ക്, ഹിന്ദി, മലയാളം ഭാഷകളിലാണ് റിലീസ് ചെയ്യുന്നത്. ‘ഗോസ്റ്റ്’ന്റെ കലാസംവിധാനം ‘കെജിഎഫ്’ ഫെയിം ശിവ കുമാറാണ്. അര്ജുൻ ജന്യയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.
Comments