'വിശ്വാസത്തിന്റെയും സാങ്കേതികവിദ്യയുടെയും അത്ഭുതകരമായ സംഗമം'; വാരാണസിയിലെ രാജ്യത്തെ ആദ്യ അർബൻ റോപ്പ്-വേയുടെ നിർമ്മാണത്തെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

‘വിശ്വാസത്തിന്റെയും സാങ്കേതികവിദ്യയുടെയും അത്ഭുതകരമായ സംഗമം’; വാരാണസിയിലെ രാജ്യത്തെ ആദ്യ അർബൻ റോപ്പ്-വേയുടെ നിർമ്മാണത്തെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 30, 2023, 07:23 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഉത്തർപ്രദേശിലെ വാരാണസിയിൽ 644 കോടി രൂപ ചെലവിൽ 3.85 കിലോമീറ്റർ നീളമുള്ള പൊതുഗതാഗത റോപ്പ്-വേയുടെ നിർമ്മാണത്തെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. വിശ്വാസത്തിന്റെയും സാങ്കേതികവിദ്യയുടെയും അത്ഭുതകരമായ സംഗമമാണ് ഇതെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. വാരണസിയിൽ നിർമ്മിക്കുന്ന ഈ റോപ്പ്-വേ തീർത്ഥാടകർക്ക് യാത്രാനുഭവം വളരെ രസകരവും അവിസ്മരണീയവുമാക്കുക മാത്രമല്ല, വിശ്വനാഥന്റെ ദർശനം സാധ്യമാക്കുകയും ചെയ്യുമെന്ന് പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.

വാരണസിയിൽ 644 കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന 3.85 കിലോമീറ്റർ നീളമുള്ള പൊതുഗതാഗത റോപ്പ്-വേയെക്കുറിച്ച് കേന്ദ്ര റോഡ്, ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്കരിയുടെ ട്വീറ്റ് പങ്കുവെച്ചുകൊണ്ടായിരുന്നു പ്രധാനമന്ത്രി ട്വീറ്റ് ചെയ്തത്.

आस्था और टेक्नोलॉजी का अद्भुत संगम! वाराणसी में तैयार हो रहे इस रोप-वे से श्रद्धालुओं के लिए यात्रा का अनुभव बहुत रोचक और यादगार तो होगा ही, इससे बाबा विश्वनाथ के दर्शन में भी उन्हें बहुत सुविधा होगी। https://t.co/AMbBQsdEdr

— Narendra Modi (@narendramodi) March 29, 2023

ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമ്മിച്ച അടിസ്ഥാന സൗകര്യ വികസനത്തിലൂടെ രാജ്യത്തെ സ്വയം പര്യാപ്തമാക്കുക എന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വപ്നം സാക്ഷാത്കരിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നായിരുന്നു നിതിൻ ഗഡ്കരിയുടെ ട്വീറ്റ്.

വാരാണസിയിലെ റോപ്പ്-വേ പദ്ധതിയെക്കുറിച്ച് അറിയേണ്ട പ്രധാന കാര്യങ്ങൾ:

1. രാജ്യത്തെ ആദ്യ അർബൻ റോപ്പ്-വേ പ്രോജക്ട്.

2. മാർച്ച് 24-ന് പ്രധാനമന്ത്രി പദ്ധതിയുടെ തറക്കല്ലിട്ടു.

3. 3.85 കിലോമീറ്റർ നീളമുള്ള റോപ്പ്-വേയുടെ നിർമ്മാണച്ചെലവ് 644 കോടി രൂപയാണ്.

4. റോപ്പ്-വേയുടെ വരവോടെ നിലവിലെ യാത്രാ സമയം 45-50 മിനിറ്റിൽ നിന്ന് 15 മിനിറ്റായി കുറയും.

5. റോപ്പ്-വേ സംവിധാനത്തിൽ 5 സ്റ്റേഷനുകൾ ഉണ്ടായിരിക്കും.

6. വിനോദസഞ്ചാരികൾക്കും തീർത്ഥാടകർക്കും താമസക്കാർക്കും സുഗമമായി സഞ്ചരിക്കാൻ സൗകര്യമൊരുക്കും.

7. 10 യാത്രക്കാരെ വഹിക്കാൻ ശേഷിയുള്ള 153 ട്രോളികൾ റോപ്പ്-വേയിലൂടെ സഞ്ചരിക്കും.

8. പ്രതിദിനം ഒരു ലക്ഷത്തിലധികം ആളുകൾക്ക് വേഗമേറിയതും സുരക്ഷിതവുമായ ഗതാഗത മാർഗ്ഗം ഇത് പ്രദാനം ചെയ്യും.

9. ഓട്ടോമാറ്റിക് ടിക്കറ്റ് വെൻഡിംഗ് മെഷീൻ, ബാഗേജ് സ്‌കാനറുകൾ, ലോക്കർ റൂമുകൾ, റെസ്റ്റോറന്റുകൾ, സുവനീർ ഷോപ്പുകൾ എന്നിവയുൾപ്പെടെ ലോകോത്തര സൗകര്യങ്ങളോടെ റോപ്പ്-വേ സജ്ജീകരിക്കും.

Tags: Narendra Modi
ShareTweetSendShare

More News from this section

72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച നടനായി മമ്മൂട്ടി, മികച്ച മലയാള ചിത്രം ‘ഫെമിനിച്ചി ഫാത്തിമ’

മദ്രസ അധ്യാപകനെതിരായ പോക്സോ കേസ് ഒതുക്കിത്തീർക്കാൻ പള്ളി കമ്മിറ്റിയുടെ ശ്രമം; ഗുരുതര ആരോപണവുമായി അതിജീവിതയുടെ പിതാവ്

ഓടുന്ന കെ.എസ്.ആർ.ടി.സി ബസിൽ സഹയാത്രക്കാരിയെ കടന്നുപിടിക്കാൻ ശ്രമം; ജീവനക്കാരനെ ഡ്രൈവർ ഓടിച്ചിട്ട് പിടികൂടി

വൈദ്യുതി പ്രതിസന്ധിക്ക് ആശ്വാസം; 200 മെഗാവാട്ട് വൈദ്യുതി വാങ്ങാന്‍ കെഎസ്ഇബിക്ക് അനുമതി

വ്യാജ ആധാർ കാർഡുമായി നേപ്പാളിലേക്ക് കടക്കാൻ ശ്രമം; ഉസ്ബെക്കിസ്ഥാൻ സ്വദേശിനി അറസ്റ്റിൽ

പത്ത് കോടി നിങ്ങൾക്കാണോ? മൺസൂൺ ബമ്പർ ഭാഗ്യവാൻ കണ്ണൂരിൽ; മുഴുവൻ സമ്മാനങ്ങളും അറിയാം

Latest News

‘കളിക്കണമെന്ന ആഗ്രഹം ഞങ്ങള്‍ക്കില്ല’; ലൂസേഴ്സ് ഫൈനലിന് മുമ്പ് തുറന്നുപറഞ്ഞ് ദെഷാം, ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് വെങ്കലത്തോടെ വിടപറയുമെന്ന് ഫ്രാന്‍സ് പരിശീലകന്‍

മെസിയോ യമാലോ? ലോകകപ്പ് ഫൈനലിനായി കോടികള്‍ ചെലവിടാന്‍ തയ്യാറായി ആരാധകര്‍; യുഎസ് കായിക ചരിത്രത്തിലെ ഏറ്റവും ചെലവേറിയ മത്സരമായി ഫൈനല്‍

മെസി-യമാല്‍ വൈറല്‍ ചിത്രം വീണ്ടും ചര്‍ച്ചയില്‍; ‘ഇത് വിശ്വസിക്കാനാകുന്നില്ല’, ഫൈനലിന് മുമ്പ് മെസിയുടെ പ്രതികരണം

ലോകകപ്പില്‍ അവസാന വെല്ലുവിളി; ഇംഗ്ലണ്ടും ഫ്രാന്‍സും ഇന്ന് മൂന്നാം സ്ഥാനത്തിനായി ഏറ്റുമുട്ടും

ചെന്നൈ ഗ്രാന്‍ഡ് മാസ്റ്റേഴ്‌സ്: ഗുകേഷിന് അപ്രതീക്ഷിത തോല്‍വി; ഒന്നാം സ്ഥാനത്ത് ഫിറൂസ്ജ

‘രോഹിത് ശര്‍മ്മ ഇന്ത്യന്‍ ടീമില്‍ തുടരും’; ലോര്‍ഡ്‌സിലെ അവസാന ഏകദിനമല്ല; അഭ്യൂഹങ്ങള്‍ തള്ളി ബിസിസിഐ

മലപ്പുറത്ത് അഞ്ച് മാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ കടിച്ചു

ഏഴ് വര്‍ഷത്തിന് ശേഷം ചെന്‍ യൂഫെയിയെ വീഴ്‌ത്തി പി.വി. സിന്ധു; ജപ്പാന്‍ ഓപ്പണ്‍ ഫൈനലില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies