യുഎസ് സ്പീക്കർ -തായ്‌വാൻ പ്രസിഡന്റ് കൂടിക്കാഴ്ച്ച; താക്കീതുമായി ചൈന; 'പ്രത്യഘാതങ്ങൾ നേരിടേണ്ടിവരും'
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

യുഎസ് സ്പീക്കർ -തായ്‌വാൻ പ്രസിഡന്റ് കൂടിക്കാഴ്‌ച്ച; താക്കീതുമായി ചൈന; ‘പ്രത്യഘാതങ്ങൾ നേരിടേണ്ടിവരും’

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 30, 2023, 12:34 pm IST
Facebook
Twitter
WhatsAppTelegram

വാഷിംഗ്ടൺ: അമേരിക്കൻ പ്രതിനിധി സഭാ സ്പീക്കർ കെവിൻ മെക്കാർത്തിയുമായുള്ള തായ്‌വാൻ പ്രസിഡന്റ് സായ് ഇങ് വെലിന്റെ കൂടിക്കാഴ്‌ച്ചയ്‌ക്ക് താക്കീതുമായി ചൈന. തായ്‌വാൻ പ്രസിഡന്റ് അമേരിക്കയിലേക്ക് യാത്ര തിരിക്കുന്നതിന് മണിക്കൂറുകൾക്ക് മുൻപാണ് ചൈനയുടെ തായ്‌വാൻകാര്യ ഓഫീസ് മുന്നറിയിപ്പുമായി രംഗത്ത് വന്നത്. ഇത് ചൈന മുന്നോട്ടുവെക്കുന്ന ‘ഏക ചൈന’ നയത്തിന് വിരുദ്ധമാണെന്നും പ്രകോപനം സൃഷ്ടിക്കരുതെന്നും ഷു ഫെൻഗ്ലിയൻ മാദ്ധ്യമത്തോട് പ്രതികരിച്ചു.

തായ്‌വാൻ പ്രസിഡന്റിന്റെ യുഎസ് സന്ദർശനം ചൈനയുടെ പരമാധികാരത്തെയും അഖണ്ഡതയെയും ഹാനിക്കും. ഈ കൂടിക്കാഴ്ച ഏക ചൈന തത്ത്വത്തിന്റെ ലംഘനമാണ്. തായ്‌വാൻ കടലിടുക്കിലെ സമാധനാന്തരീക്ഷത്തെ ഇത് പ്രതികൂലമായി ബാധിക്കുമെന്നും സ്റ്റേറ്റ് കൗൺസിലിന്റെ തായ്‌വാൻ കാര്യ വക്താവ് ഷു ഫെൻഗ്ലിയൻ മാദ്ധ്യമത്തോട് പ്രതികരിച്ചു. ഇതിനെതിരെ ശക്തമായി തിരിച്ചടിയ്‌ക്കുമെന്നും ഫെൻഗ്ലിയൻ കൂട്ടിചേർത്തു.

സംഭവത്തിൽ പ്രതികരണവുമായി സായ് ഇങ് വെൽ രംഗത്ത് വന്നു. പുറം ലോകവുമായി ഇടപെടുന്നതിനെതിരെ ബാഹ്യ സമ്മർദ്ദം ഉണ്ടെങ്കിലും പിന്മാറില്ല. തായ്‌വാൻ ജനാധിപത്യത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും മൂല്യങ്ങളെ മുറുകെ പിടിക്കും. അന്താരാഷ്‌ട്ര സമൂഹത്തിന് പ്രതികൂല ഘട്ടങ്ങളിൽ തങ്ങളുടെ പിന്തുണ ആവശ്യമുള്ളപ്പോൾ നൽകുമെന്നും തിരിച്ചും അത് പ്രതീക്ഷിക്കുന്നുവെന്നും അവർ പറഞ്ഞു.

മുൻപും യുഎസ് തായ്‌വാൻ നേതാക്കളുടെ കൂടിക്കാഴ്ചകൾക്ക് മുന്നറിയിപ്പുമായി ചൈന രംഗത്ത് വന്നിരുന്നു. കഴിഞ്ഞ വർഷം അമേരിക്കൻ ജന പ്രതിനിധി സഭാ സ്പീക്കർ നാൻസി പെലോസിയുടെ തായ്‌വാൻ സന്ദർശന വേളയിൽ ചൈന താക്കീത് നൽകിയിരുന്നു. ഇതിനെ തുടർന്ന് തായ്‌വാൻ കടലിടുക്കിൽ ചൈന എസ്യു-35 യുദ്ധ വിമാനങ്ങൾ വിന്യസിച്ചിരുന്നു.

 

Tags: ChinawarningMeets
Share
Tweet
SendShare

More News from this section

‘ഇനി വരാനിരിക്കുന്നത് ഏറ്റവും വലിയ ആക്രമണം’; ഇറാന് ട്രംപിന്റെ കടുത്ത മുന്നറിയിപ്പ്, ഹോര്‍മുസില്‍ വീണ്ടും അമേരിക്കന്‍ ആക്രമണം

സിജെപി വക്താവ് അശുതോഷ് റാങ്കയ്‌ക്ക് പാകിസ്ഥാന്‍ ബന്ധമോ? ഗവിയിലെ മുന്‍ സഹപ്രവര്‍ത്തകയെച്ചൊല്ലി ചോദ്യങ്ങള്‍

നേപ്പാളില്‍ പ്രളയക്കെടുതി; മരണം 1,003; 4,000 പേരെ കാണാനില്ല; രക്ഷാപ്രവര്‍ത്തനം തുടരുന്നു

മഹാബലിക്കൊപ്പം ആഘോഷം, വിഭവസമൃദ്ധമായ ഓണസദ്യ; നെതർലാൻഡ്സിൽ ഹമ്മയുടെ ഓണം ഗംഭീരം

‘നിങ്ങള്‍ രക്ഷപ്പെട്ടു’; നേപ്പാള്‍ പ്രളയത്തില്‍ 100 രക്ഷാദൗത്യങ്ങളുമായി ചരിത്രം കുറിച്ച് പ്രിയ അധികാരി; നേപ്പാളിലെ ആദ്യ വനിതാ ഹെലികോപ്റ്റര്‍ ക്യാപ്റ്റന്‍

‘ഭീകരവാദം തന്ത്രപരമായ ആയുധമാകില്ല’; SCO വേദിയില്‍ മോദിയുടെ ശക്തമായ മുന്നറിയിപ്പ്

Latest News

11 വയസു മുതൽ സ്വന്തം വിദ്യാർത്ഥിയെ നിരന്തരം പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി; മദ്രസ അധ്യാപകൻ അറസ്റ്റിൽ

അഗസ്റ്റ വെസ്റ്റ്ലാൻഡ് കേസ് പ്രതിയുടെ അഭിഭാഷകന്‍ സുപ്രീംകോടതിയിൽ കേരളത്തിന്റെ സ്റ്റാന്റിംഗ് കൗൺസൽ; നിയമനത്തിന് പിന്നിൽ സോണിയയുടെ ഇടപെടലെന്ന് ആരോപണം

തമിഴ്‌നാട്ടിലെ 52 പ്രധാന ക്ഷേത്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ നിയന്ത്രണം; 5 രൂപയ്‌ക്ക് ഫോണ്‍ സൂക്ഷിക്കാന്‍ സംവിധാനം

കൊച്ചി അമൃത ആശുപത്രിയിൽ പീഡിയാട്രിക് കാർഡിയോളജി മെഗാ മെഡിക്കൽ ക്യാമ്പ് സെപ്റ്റംബർ 20 ന്

ട്രെയിനിലെ മദ്യപാനത്തിനെതിരെ റെയില്‍വേയ്‌ക്ക് നടപടി സ്വീകരിക്കാം; 145(എ) വകുപ്പ് ഭരണഘടനാ വിരുദ്ധമല്ലെന്ന് ഹൈക്കോടതി

ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ വഴിത്തിരിവ്; ‘പഴയ പാളികളല്ല’, ദ്വാരപാലക പാളികള്‍ക്ക് ഏഴ് വര്‍ഷം മാത്രം പഴക്കം; ജംഷഡ്പൂര്‍ ലാബ് പരിശോധനയില്‍ നിര്‍ണായക കണ്ടെത്തല്‍

സോഷ്യല്‍ മീഡിയ വഴി അനധികൃത ലോട്ടറി വില്‍പ്പന; മീനാക്ഷിപുരത്ത് നാലുപേര്‍ അറസ്റ്റില്‍

‘ദോശ വൈകി’; പിന്നാലെ കൂട്ടത്തല്ലും കട തകര്‍ക്കലും, ശൂരനാട്ടില്‍ രണ്ടുപേര്‍ അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies