എക്കാലവും ഏറെ വിമർശിക്കപ്പെടുന്ന ഒന്നാണ് ഇസ്ലാമിക മത നിയമങ്ങൾ. ആധുനിക നീതിന്യായ വ്യവസ്ഥകളെ മറികടന്നുകൊണ്ട് ഇസ്ലാമിക നിയമങ്ങൾ അടിച്ചേൽപ്പിക്കുന്നതിനെതിരെ ലോക രാജ്യങ്ങളിലെല്ലാം പ്രതിഷേധം ശക്തമാണ്. കാലഹരണപ്പെട്ട നിയമങ്ങളും വ്യവസ്ഥകളും ഇന്ത്യയിലടക്കം മുസ്ലിം പുരോഹിതന്മാർ വിശ്വാസികൾക്ക് മേൽ അടിച്ചേൽപ്പിക്കുന്നത് തുടരുന്നു. പ്രത്യേകിച്ച് സ്ത്രീകളുടെ സ്വാതന്ത്ര്യത്തെയും അവകാശങ്ങളെയും ഇസ്ലാമിക നിമയങ്ങൾ കൂച്ചുവിലങ്ങിടുന്നു. ഇസ്ലാമിക നിയമങ്ങൾ ചൂണ്ടിക്കാണിച്ചു കൊണ്ട് മുസ്‌ളീം പുരോഹിതന്മാർ നടത്തുന്ന പ്രസംഗങ്ങൾ വലിയ വിമർശനങ്ങൾക്ക് വഴിയൊരുക്കാറുണ്ട്. ഇപ്പോഴിതാ, ഇസ്ലാമിക നിയമ പ്രകാരം ഭാര്യയെ തല്ലാമെന്ന് ക്ലാസെടുക്കുന്ന ഒരു മൗലവിയുടെ വീഡിയോയാണ് സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത്. ആലപ്പുഴ ജില്ലയിലെ ആദിക്കാട്ടുകുളങ്ങരയിൽ സിറാജ് അൽ ഖാസിമി എന്ന മൗലവി നടത്തിയ പ്രസംഗമാണ് വിവാദമാകുന്നത്.
‘ഭാര്യയെ തല്ലാൻ പറ്റുന്ന അഞ്ച് അവസരങ്ങൾ പറഞ്ഞു തരാം. ഒന്നാമത്തേത്, രാത്രിയിൽ കിടപ്പറയിൽ ഭർത്താവുമായി സഹകരിക്കാത്ത ഭാര്യക്ക് തല്ല് കൊടുക്കാം. അവൾക്ക് മെൻസസ് ഒന്നുമില്ല, അശുദ്ധിയല്ല, രോഗിയല്ല, അവൾക്ക് ആരോഗ്യമുണ്ട്. പക്ഷെ, ഭർത്താവുമായി കിടപ്പറയിൽ സഹകരിക്കുന്നില്ല എങ്കിൽ അവൾക്ക് ഒന്ന് കൊടുക്കുന്നതിൽ കുഴപ്പമില്ല. ശാരീരിക ബന്ധം എങ്ങനെ വേണമെന്ന് ഇസ്ലാം പറയുന്നുണ്ട്. രണ്ട്, ഭർത്താവിന്റെ അനുവാദം ഇല്ലാതെ പുറത്തു പോകുന്ന ഭാര്യയെ തല്ലാം. ഭർത്താവിന്റെ അനുവാദമില്ലാതെ പുറത്തു പോകുന്ന ഭാര്യയ്‌ക്ക് ചിലവിന് കൊടുക്കാൻ പോലും ദീനി പറയുന്നില്ല. അങ്ങനെയുള്ള ഭാര്യ ചോദിച്ചു വാങ്ങുന്നതാണ്. വയറു നിറച്ച് അവൾക്ക് അടി കൊടുത്തേക്ക്’.
‘മൂന്ന്, ബാങ്ക് വിളിച്ചിട്ടും നിസ്‌കരിക്കാതെ കിടക്കുന്ന ഭാര്യയ്‌ക്ക് അടി കൊടുക്കാം. ഒരു കരുണയും വേണ്ട. നിസ്‌കരിക്കാത്ത ഭാര്യയെ നിങ്ങൾക്ക് അടിക്കാം. നാല്, ശാരീരിക ബന്ധത്തിന് ശേഷം കുളിക്കാത്ത ഭാര്യയെയും അടിക്കാം. കുളിക്കുന്നില്ല എങ്കിൽ അവൾ അശുദ്ധിക്കാരിയാണ്. അവൾക്ക് അള്ളാഹുവിന്റെ മലക്കുകളുടെ ശാപം ഉണ്ടാകും. അതുകൊണ്ട് കുളിക്കാതെ നടക്കുന്നവൾക്കും ഒന്ന് കൊടുക്കാം. അഞ്ചാമത്തേത്, ഭർത്താവിന് ആഗ്രഹം തോന്നുന്ന രീതിയിൽ മണിയറയിൽ ഒരുങ്ങി വരാത്തവളെയും അടിക്കണം. മൈലാഞ്ചിയിടാതെ കിടപ്പറയിൽ വരുന്ന ഭാര്യയെ നബിക്ക് ഇഷ്ടമായിരുന്നില്ല. വസ്ത്രവും സ്വർണവും സുറുമയുമെല്ലാം വാങ്ങി തന്നിരിക്കുന്നത് നാട്ടുകാരെ കാണിക്കാനല്ല. ഭർത്താവിന്റെ മുന്നിലാണ് ഭാര്യ ഒരുങ്ങി വരേണ്ടത്’- എന്നിങ്ങനെ നീളുന്നു സിറാജ് അൽ ഖാസിമിയുടെ വിവാദ പ്രസംഗം. മത വിശ്വാസത്തിന്റെ പിൻബലത്തിൽ സ്ത്രീകൾക്ക് നേരെ ആക്രമത്തിന് ആഹ്വാനം ചെയ്യുന്ന മുസ്ല്യാർക്കെതിരെ വനിത കമ്മീഷൻ നടപടി സ്വീകരിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.
Comments