കൊച്ചി : ദുരിതാശ്വാസനിധി ദുർവിനിയോഗം ചെയ്തെന്ന കേസ് ഫുൾ ബഞ്ചിനു വിട്ട വിധിയെ പരിഹസിച്ച് നടൻ ജോയ് മാത്യൂ . ‘ ഫുൾ ബഞ്ച് ആയിരിക്കുന്നതിന്റെ ഗുണങ്ങൾ ‘ എന്നു പറഞ്ഞാണ് അദ്ദേഹം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്നത് .
ഫുൾ ബഞ്ച് ആയിരിക്കുന്നതിന്റെ ഗുണങ്ങൾ :
ചില ബഞ്ചുകളിൽ ഫുൾ ആളില്ലെങ്കിൽ ഒരു വശത്ത് മാത്രമാകും ഭാരം; അങ്ങനെ ബഞ്ച് താഴ്ന്ന് ഇരിക്കുന്നവർ മൊത്തം മറിഞ്ഞു വീഴും. കാണുന്നവന് ചിരിയും വീണവന് കരച്ചിലും കലിപ്പും സ്വാഭാവികം.
അതുകൊണ്ടാണ് ബഞ്ച് എപ്പോഴും ഫുൾ ആകണമെന്ന് പറയുന്നത്.
ആരും മറിഞ്ഞു വീഴരുത് എന്ന ഇരിക്കുന്നവരുടെ കരുതലിനെ ആരും സംശയിക്കരുതേ..ഒരു വശത്ത് മാത്രമാകും ഭാരം; അങ്ങനെ ബഞ്ച് താഴ്ന്ന് ഇരിക്കുന്നവർ മൊത്തം മറിഞ്ഞു വീഴും. കാണുന്നവന് ചിരിയും വീണവന് കരച്ചിലും കലിപ്പും സ്വാഭാവികം.
അതുകൊണ്ടാണ് ബഞ്ച് എപ്പോഴും ഫുൾ ആകണമെന്ന് പറയുന്നത്.
ആരും മറിഞ്ഞു വീഴരുത് എന്ന ഇരിക്കുന്നവരുടെ കരുതലിനെ ആരും സംശയിക്കരുതേ..- ഇത്തരത്തിലാണ് അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
Comments