ന്യൂഡൽഹി: ഹൈദരബാദിൽ വന്ദേ ഭാരത് എക്സ്പ്രസ് അനുവദിച്ചതിന് പ്രധാനമന്ത്രിയ്ക്ക് നന്ദി അറിയിച്ച് കേന്ദ്ര ടൂറിസം മന്ത്രി കിരൺ റെഡ്ഡി. തിരുപ്പതിയിലേക്കുള്ള വന്ദേ ഭാരത് എക്സ്പ്രസ് പ്രധാനമന്ത്രി നരേന്ദ്രമോദി ഏപ്രിൽ ഏട്ടിന് ഉദ്ഘാടനം ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു. സംസ്ഥാനത്തെ വിവിധ അടിസ്ഥാന സൗകര്യ പദ്ധതികളുടെ തറക്കല്ലിടൽ കർമ്മവും അന്നേദിവസം പ്രധാനമന്ത്രി നിർവഹിക്കും.
ഹൈദരാബാദിൽ നിന്ന് തിരുപ്പതിയിലേക്കുളള തീർത്ഥയാത്രയെ എളുപ്പമാക്കാൻ പദ്ധതി ഏറെ സഹായിക്കുമെന്നും സെക്കന്തരാബാദിൽ ഉദ്ഘാടനത്തിനായുള്ള ഒരുക്കങ്ങൾ നിലവിൽ പുരോഗമിക്കുകയാണെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേർത്തു.
ഹൈദരാബാദിൽ നിന്ന് തിരുപ്പതിയിലേക്ക് 11 മണിക്കൂർ യാത്രയാണ് നിലവിൽ ആവശ്യമായിട്ടുള്ളത്. എന്നാൽ വന്ദേ ഭാരത് ട്രെയിൻ നിലവിൽ വരുന്നതോടുകൂടി യാത്ര 9 മണിക്കൂറായി കുറയും. തെലുങ്ക് സംസ്ഥാനങ്ങളിൽ സർവീസ് നടത്തുന്ന രണ്ടാമത്തെ വന്ദേ ഭാരത് ട്രെയിനാകുമിതെന്ന പ്രത്യേകതയുമുണ്ട്.
Comments