രക്തത്തിലോടിയ ലഹരിയുടെ പാടുകൾ ഇനിയില്ല! കോഴിക്കോട് ബീച്ച് ആശുപത്രി മതിൽ ചായം പൂശി അധികൃതർ; പോസ്റ്റ് പങ്കുവെച്ച് സാജൻ വി. നമ്പ്യാർ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

രക്തത്തിലോടിയ ലഹരിയുടെ പാടുകൾ ഇനിയില്ല! കോഴിക്കോട് ബീച്ച് ആശുപത്രി മതിൽ ചായം പൂശി അധികൃതർ; പോസ്റ്റ് പങ്കുവെച്ച് സാജൻ വി. നമ്പ്യാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 2, 2023, 11:11 am IST
Facebook
Twitter
WhatsAppTelegram

കഴിഞ്ഞ ദിവസമാണ് കോഴിക്കോട് ബീച്ച് ആശുപത്രി മതിലിന്റെ പിൻവശത്ത് ചോരപാടുകളുടെ ചിത്രം മാദ്ധ്യമ ഫോട്ടോഗ്രാഫറായ സാജൻ വി. നമ്പ്യാർ ഫേസ്ബുക്കിലൂടെ പങ്കുവച്ചത്. കോഴിക്കോട് ബീച്ച് ആശുപത്രിയിലെ ഇഎൻടി പുതിയ ബ്ലോക്കിന്റെ പിൻവശത്തെ മതിലിന് പുറത്ത് പറ്റിപിടിച്ചിരിക്കുന്ന ചോരക്കറ ലഹരി ഉപഭോഗത്തിന്റെ നേർചിത്രമാണെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലോടെയാണ് സാജൻ വി നമ്പ്യാർ ചിത്രം പങ്കുവെച്ചത്.

എന്നാൽ ഇന്ന് കോഴിക്കോട് ബീച്ച് ആശുപത്രിയുടെ മതിലിൽ  ചോരപ്പാടുകളില്ല. പോസ്റ്റ് വ്യാപകമായി ചർച്ച ചെയ്‌തോടെ അധികാരികളുടെ കണ്ണുകൾ തുറന്നു. കഴിഞ്ഞ രണ്ട് ദിവസമായി ഇവിടെ പെയിന്റിംഗ് തകൃതിയായി നടക്കുകയാണ്. ചോരപ്പാടുകളുള്ള ചുമർ പെയിന്റ് അടിച്ചു വൃത്തിയാക്കുന്ന ദൃശ്യമാണ് സാജൻ വി നമ്പ്യാർ പുറത്തുവിട്ടിരിക്കുന്നത്.
നിരവധി പേരാണ് അദ്ദേഹത്തിന്റെ പോസ്റ്റിന് കമന്റ് ചെയ്തിരിക്കുന്നത്.

ചോരപാടുകളുടെ ചിത്രം സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ചതിന് പിന്നാലെ ഏറെ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. മതിലിന് പിറകിൽ വന്നിരുന്ന് ലഹരി ഉപയോഗിക്കുന്നവർ സിറിഞ്ചുകൊണ്ട് മയക്കുമരുന്ന് കുത്തിവയ്‌ക്കുമ്പോൾ തുടർന്ന് വരുന്ന ചോരയാണ് ഇവിടെ തേച്ചുവച്ചിരിക്കുന്നതെന്ന് പോസ്റ്റിൽ വ്യക്തമായിരുന്നു. ലഹരി ഉപയോഗിക്കുന്ന സമയത്ത് കൈവശം പഞ്ഞി കരുതാത്തവർ സിറിഞ്ച് കുത്തുമ്പോൾ വരുന്ന ചോര വിരലുകൊണ്ട് തുടച്ച് അവ മതിലിൽ തുടച്ചതിന്റെ പാടുകളായിരുന്നു അവ.

കണ്ടാൽ ചുമരിലെ കലാസൃഷ്ടി എന്ന് തോന്നിയേക്കാമെങ്കിലും ഇത് ലഹരിക്ക് അടിപ്പെട്ട ഒരു കൂട്ടം പേരുടെ ചോരപ്പാടുകളാണിതെന്ന അടിക്കുറിപ്പോടെയാണ് അദ്ദേഹം ഫോട്ടോ പോസ്റ്റ് ചെയ്തത്. തുടർന്ന് സംഭവം വലിയ ചർച്ചയാവുകയായിരുന്നു. നിരവധി പേരാണ് ഞെട്ടൽ രേഖപ്പെടുത്തി കുറിപ്പിന് താഴെ കമന്റ് രേഖപ്പെടുത്തിയിരിക്കുന്നത്. സമൂഹത്തിന് വലിയൊരു സന്ദേശം നൽകുന്ന ചിത്രം പകർത്തുകയും അത് പങ്കുവയ്‌ക്കുകയും ചെയ്തതിന് സാജനെ ഒരുപാട് പേർ അഭിനന്ദിച്ചും രംഗത്തെത്തിയിരുന്നു.

സാജൻ വി നമ്പ്യാരുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

 

‘ചോര’ മായുന്ന ചുമർ…ലഹരിയുടെ ചോരപ്പാടുകൾ എന്ന തലക്കെട്ടിൽ മാതൃഭൂമി വെള്ളിയാഴ്ച പ്രസിദ്ധീകരിച്ച ചിത്രമാണ് ആദ്യത്തേത്. ലഹരിക്ക് അടിപ്പെട്ട ഒരു കൂട്ടം പേരുടെ ചോരപ്പാടുകളാണിവയെന്ന വാസ്തവം ആളുകളെ ഞെട്ടിച്ചു. കോഴിക്കോട് ബീച്ച് ആശുപത്രിയിലെ ഇ.എൻ.ടി. പുതിയ ബ്ലോക്കിന്റെ പിൻവശത്തെ മതിലാണ് ഇത്. ഇതിന് പിറകിൽ വന്നിരുന്ന് സിറിഞ്ചുപയോഗിച്ച് ലഹരി കുത്തിവെച്ച ശേഷം വരുന്ന ചോര തുടയ്‌ക്കാൻ പഞ്ഞിയില്ലാത്തതിനാൽ വിരലുകൊണ്ട് തുടച്ചു ചുമരിൽ തേച്ച പാടുകളാണിവ. സി.സി.ടി.വി. ക്യാമറകളില്ലാത്ത, അധികമാരും എത്താത്ത ഇടമെന്ന സൗകര്യം ഉപയോഗപ്പെടുത്തിയായിരുന്നു ലഹരിക്കാർ ഇവിടം താവളമാക്കിയിരുന്നത്. ഈ ചിത്രം വ്യാപകമായി ചർച്ചചെയ്യപ്പെട്ടതോടെ അധികാരികൾ കണ്ണുതുറന്നു. ചോരപ്പാടുകളുള്ള ചുമർ പെയിന്റ് അടിച്ചു വൃത്തിയാക്കുന്ന ശനിയാഴ്ചത്തെ ദൃശ്യമാണ് വലത്ത്. ഈ ഭാഗത്തേക്ക് ആളുടെ പ്രവേശനം പൂർണമായും തടഞ്ഞുകൊണ്ട്, എല്ലാ വഴികളും കെട്ടിയടക്കുന്നുമുണ്ട്.

Tags: kozhikodeKOZHIKODE BEACH HOSPITAL
Share
Tweet
SendShare

More News from this section

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

Latest News

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies