കോഴിക്കോട് : കോഴിക്കോട് വ്യജവാറ്റ് പിടികൂടി എക്സൈസ്. വിഷു, ഈസ്റ്റർ ആഘോഷങ്ങൾക്ക് മുന്നോടിയായി തയ്യാറാക്കിയ വാറ്റാണ് എക്സൈസ് പിടികൂടിയത്. കന്നൂട്ടിപ്പാറ, പൂവന്മാല എന്നീ പ്രദേശങ്ങളിൽ നടത്തിയ തിരച്ചിലിലാണ് 500 ലിറ്റർ വാഷും വാറ്റിന് ഉപയോഗിക്കുന്ന ഉപകരണങ്ങളും കണ്ടെത്തുന്നത്. താമരശേരി എക്സൈസ് ഇൻസ്പെക്ടർ എൻ കെ ഷാജിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് വാറ്റ് പിടികൂടിയത്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
സംഭവസ്ഥലത്ത് നിന്ന് പിടിച്ചെടുത്ത വാഷ് ഒഴുക്കി നശിപ്പിച്ചു. കട്ടിപ്പാറ, ചമൽ, എട്ടേക എന്നീ പ്രദേശങ്ങൾ വാറ്റ് കേന്ദ്രങ്ങളായതിനാൽ പോലീസ് നിരന്തരം തിരച്ചിൽ നടത്തി വാഷ് നശിപ്പിച്ചിരുന്നു. എന്നാൽ തിരച്ചിൽ ശക്തമായതോടെ എക്സൈസിനെ വെട്ടിക്കുന്നതിന് മലയുടെ കുത്തനെയുള്ള ചെരുവുകളിലാണ് വാറ്റുകേന്ദ്രങ്ങൾ ഒരുക്കിയിരുന്നത്. ചിങ്ങണാംപൊയിലിൽ നിന്നും ഏകദേശം ഒന്നര കിലോമീറ്റർ അകലെയുള്ള മലയിലായിരുന്നു വാറ്റ് കേന്ദ്രം ഒരുക്കിയിരുന്നത്. എക്സൈസ് സംഘം കുന്നിൻമുകളിലേക്ക് നടന്ന് കയറിയാണ് വാറ്റ് കേന്ദ്രം കണ്ടെത്തിയത്.
Comments