കൊല്ലം: ജില്ലാ സപ്ലൈ ഓഫീസറുടെ മിന്നൽ പരിശോധനയിൽ രഹസ്യ ഗോസൗണിൽ നിന്ന് കണ്ടെത്തിയത് 31 ചാക്ക് റേഷനരി. തൃക്കരുവ മുസ്ലീം പള്ളി ജംഗ്ഷന് സമീപത്തെ സ്വകാര്യ ഗോഡൗണിൽ നിന്നുമാണ് അരി പിടികൂടിയത്. തൃക്കരുവ സ്വദേശി സുനീറാണ് റേഷൻ അരി സൂക്ഷിച്ചിരുന്നത്. ജില്ലാ സിവിൽ സപ്ലൈസ് ഓഫീസർ സിവി മോഹൻകുമാറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടന്നത്.
സുനീർ ഗോഡൗണിന്റെ സമീപം ഉണ്ടായിരുന്നെങ്കിലും ഉദ്യോഗസ്ഥരെത്തിയതിനെ തുടർന്ന് മുങ്ങുകയായിരുന്നു. മുമ്പും ഇയാൾ ഇത്തരത്തിൽ നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുണ്ട്. അനധികൃത റേഷൻ കടത്തിന് അഞ്ചാലംമൂട് പോലീസിലടക്കം ഇയാൾക്കെതിരെ നിരവധി കേസുകൾ നിലവിലുണ്ട്. സുനീറിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു. റേഷൻ ഇൻസ്പെക്ടർമാരായ റിഞ്ചു, അഞ്ചു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധനയ്ക്ക് നേതൃത്വം നൽകിയത്.
Comments