ന്യൂഡൽഹി: ജി 20 ഉച്ചകോടിയ്ക്ക് മുന്നോടിയായി ഡൽഹിയിൽ ”വിന്റേജ് ഫോർ ലൈഫ് -ദി ജി 20 കാർ ഡ്രൈവ്” സംഘടിപ്പിച്ചു. നാഷ്ണൽ സ്റ്റേഡിയത്തിൽ നടന്ന കാർ റാലി ഡൽഹി ലെഫ്റ്റനന്റ് ഗവർണർ വിനയ് കുമാർ സക്സേന ഫ്ളാഗ് ഓഫ് ചെയ്തു.
ഹെറിറ്റേജ് മോട്ടറിംഗ് ക്ലബ് ഓഫ് ഇന്ത്യയും ഗതാഗത വകുപ്പും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. 50 വിന്റേജ് കാറുകളും 23 വിന്റേജ് മോട്ടോർ സൈക്കിളുകളും റാലിയിൽ അണിനിരന്നു.
ഇന്ത്യയുടെ ഒത്തൊരുമയെ വരച്ച് കാട്ടുവാൻ ഈ പരിപാടിയിലൂടെ സാധിച്ചു. ഇന്ത്യയുടെ ജി 20 അദ്ധ്യക്ഷ പദവിയെ അടയാളപ്പെടുത്തുവാൻ ഈ റാലിയിലൂടെ കഴിഞ്ഞുവെന്നും പരിപാടി സംഘടിപ്പിച്ച ഹെറിറ്റേജ് മോട്ടറിംഗ് ക്ലബ് ഓഫ് ഇന്ത്യ വ്യക്തമാക്കി.
ഈ വർഷത്തെ ജി 20 ഉച്ചകോടിയ്ക്ക് അദ്ധ്യക്ഷപദവി അലങ്കരിക്കുന്നത് ഇന്ത്യയാണ് വസുധൈവ കുടുംബകം എന്നതാണ് ഇന്ത്യയുടെ ജി 20 ഉച്ചകോടിയിലെ ആശയം.
Comments