മുംബൈ: വിമാനം തകർന്ന് വീഴുമെന്ന് ട്വീറ്റ് ചെയ്ത് പ്ലസ്ടു വിദ്യാർത്ഥി. എയര്‍ലൈന്റെ പരാതിയിൽ വിദ്യാർത്ഥി അറസ്റ്റിൽ. ആകാശ എയര്‍ലൈന്റെ എയര്‍ ബോയിംഗ് 737 മാക്സ് വിമാനം തകരുമെന്നായിരുന്നു കുട്ടിയുടെ ട്വീറ്റ്. പിന്നാലെ മുംബൈ പോലീസ് ഗുജറാത്ത് സ്വദേശിയായ വിദ്യാര്‍ഥിയെ അറസ്റ്റ് ചെയ്തു. ആകാശ എയര്‍ലൈന്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി. വിദ്യാര്‍ഥിക്ക് പരീക്ഷ ആയതിനാൽ അയ്യായിരം രൂപ ജാമ്യത്തില്‍ വിട്ടയച്ചു.
വിദ്യാർത്ഥിയുടെ ട്വീറ്റ് വ്യാപകമായി പ്രചരിച്ചതോടെയാണ് എയര്‍ലൈന്‍ പരാതിയുമായി രംഗത്ത് എത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വിദ്യാർത്ഥിയെ പിടികൂടിയത്. അന്വേഷണ സംഘം മാര്‍ച്ച് 27- ന് ഗുജറാത്തിലെത്തി വിദ്യാർത്ഥിയുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
ചോദ്യം ചെയ്യലിൽ വിദ്യാർത്ഥി വിമാനങ്ങളെക്കുറിച്ച് അറിയാന്‍ താല്‍പ്പര്യമുണ്ടായിരുന്നെന്നും എന്നാൽ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ചാലുണ്ടാകുന്ന അനന്തര ഫലങ്ങളെ കുറിച്ച് അറിയില്ലെന്നും പറഞ്ഞു. ഗുരുതര പ്രശ്നമാക്കാൻ ഉദ്ദേശിച്ചിരുന്നില്ലെന്നും വിദ്യാര്‍ഥി പറഞ്ഞു.
ശേഷം വിദ്യാർത്ഥിയെ ഒരു ദിവസം കസ്റ്റഡിയില്‍ വിട്ട ശേഷം അയ്യായിരം രൂപയുടെ ജാമ്യത്തില്‍ വിട്ടയച്ചതായി പോലീസ് പറഞ്ഞു. പരീക്ഷകള്‍ നടക്കുന്നത് പരിഗണിച്ചായിരുന്നു മുംബൈ പൊലീസിന്റെ ഇത്തരത്തിലെ നടപടി.
Comments