മലയാളി പ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടമുളള ഗായികമാരില്‍ ഒരാളാണ് അമൃത സുരേഷ്. സേറ്റജ് ഷോകളുമൊക്കെയായി സജീവമാണ് താരം. ഗായിക അമൃത സുരേഷിനെ തന്നെ പ്രേക്ഷര്‍ക്ക് ഏറെ ഇഷ്ടമുളള ഗായികയും അഭിനേത്രി കൂടിയാണ് അഭിരാമി സുരേഷ്. സമൂഹമാദ്ധ്യമത്തിലും ഒട്ടേറെ ആരാധകരാണ് ഇരുവർക്കുമുള്ളത്. തങ്ങളുടെ വിശേഷങ്ങളും ചിത്രങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.
ഇപ്പോഴിതാ കുടുംബത്തിൽ നിന്നും പുതിയ വാർത്തകളാണ് പുറത്തുവരുന്നത്. അഭിരാമിയെ കുറിച്ചുള്ള പുതിയ വിശേഷം അമൃതയാണ് സമൂഹമാദ്ധ്യമത്തിൽ പങ്കുവെച്ചത്. അഭിരാമി ‘കഫേ യുട്ടോപ്യ’ എന്ന പേരില്‍ പുതിയതായി തുടങ്ങിയ റെസ്റ്റോറന്റിന്റെ വിശേഷമാണ് അമൃത തന്റെ ഇന്റസ്റ്റഗ്രാം പേജിലൂടെ ആരാധകരുമായി പങ്കുവച്ചത്.
”നിന്നെ ഓര്‍ത്ത് എനിക്ക് അഭിമാനം തോന്നുന്നു, ഇത് അവളുടെ സ്വപ്ന പദ്ധതിയാണ് !!! നിങ്ങൾ എല്ലാവരും ഈ സ്ഥലത്തെ പ്രണയിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്”- എന്നാണ് അമൃത കുറിച്ചത്. സമൂഹമാദ്ധ്യമത്തിൽ പങ്കുവെച്ച ഈ വിശേഷം ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.
Comments