ലോട്ടറി അടിച്ചതിന് പാർട്ടി : സജീവ് മരിച്ചത് അടിപിടിക്കിടെ , സുഹൃത്ത് അറസ്റ്റിൽ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ലോട്ടറി അടിച്ചതിന് പാർട്ടി : സജീവ് മരിച്ചത് അടിപിടിക്കിടെ , സുഹൃത്ത് അറസ്റ്റിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 4, 2023, 07:58 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം ; സംസ്ഥാന ഭാഗ്യക്കുറിയുടെ 80 ലക്ഷം രൂപയുടെ സമ്മാനം ലഭിച്ച യുവാവ് മരിച്ചത് അടിപിടിക്കിടെയെന്ന് പോലീസ്. പാങ്ങോട് മതിര തുറ്റിക്കൽ സജി വിലാസത്തിൽ സജീവാണ് (35) മരിച്ചത്. മദ്യപിക്കാൻ ഒപ്പമുണ്ടായിരുന്ന സന്തോഷിനെ പൊലീസ് അറസ്റ്റു ചെയ്തു. സുഹൃത്തുക്കൾക്കായി മദ്യസൽക്കാരം നടത്തുന്നതിനിടെയാണ് സജീവ് വീടിന്റെ മൺ തിട്ടയിൽനിന്ന് ദുരൂഹ സാഹചര്യത്തിൽ വീണത് .

സുഹൃത്തിന്റെ വീട്ടിലെ മദ്യപാനത്തിനിടെയുള്ള വാക്കു തർക്കമാണ് ഇരുവരും തമ്മിലുള്ള സംഘർഷത്തിലേക്ക് നയിച്ചത്. വാക്കു തർക്കത്തെ തുടർന്ന് ഇരുവരും സുഹൃത്തിന്റെ വീട്ടിനു പുറത്തേക്കിറങ്ങി. സംഘർഷത്തിനിടെ സന്തോഷ് സജീവിനെ ഒരു മീറ്റർ താഴ്ചയുള്ള കുഴിയിലേക്ക് പിടിച്ചു തള്ളി. പിന്നീട് സുഹൃത്തുക്കള്‍ വീട്ടിൽനിന്ന് മടങ്ങിപോയി. ഒരു മണിക്കൂറിനുശേഷമാണ് സജീവ് കുഴിയിൽ വീണ കാര്യം ചേട്ടൻ സജിയെ വിളിച്ച് അറിയിച്ചത്.

മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിലിരിക്കെയാണ് മരിച്ചത്. മദ്യസൽക്കാരത്തിനിടെ സന്തോഷ് തന്നെ പിടിച്ചു തള്ളിയെന്ന് സജീവ് ചേട്ടനോട് പറഞ്ഞിരുന്നു. ലോട്ടറി സമ്മാനമായ 52 ലക്ഷംരൂപ സജീവിന്റെ അക്കൗണ്ടിൽ വന്നിരുന്നു. ഈ തുക ഉപയോഗിച്ച് ചിതറയിൽ 50 സെന്റോളം സ്ഥലം വാങ്ങി. കുറച്ചു പണം സഹോദരങ്ങള്‍ക്കു നൽകി

വാക്കു തർക്കത്തിനിടെ ശരീരത്തിൽ മർദനമേറ്റ പാടില്ല. കഴുത്തിലെ എല്ലിനേറ്റ ക്ഷതമാണ് മരണകാരണമെന്ന് പൊലീസ് പറഞ്ഞു.

Tags: kerala lottery
ShareTweetSendShare

More News from this section

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

കോഴിക്കോട് മരണവീട്ടിൽ അപകടം; തിളച്ച വെള്ളം ദേഹത്തേക്ക് വീണ് രണ്ടുപേർക്ക് പൊള്ളലേറ്റു

അമ്മ കണ്ടത് ചോരയിൽ കുളിച്ച മകനെ; പാളയത്തെ ബിജുവിന്റെ കൊലപാതകത്തിന് പിന്നിൽ ലഹരി മാഫിയ: സംശയം പ്രകടിപ്പിച്ച് കുടുംബം

ഒൻപത് വയസുകാരിയെ ഉപദ്രവിച്ചത് രണ്ട് വർഷത്തോളം; പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം പിഴയും

Latest News

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies