2023ലെ വിഷുസംക്രമം പൊതുഫലം; ഈ വർഷം നിങ്ങൾക്കെങ്ങനെ
Monday, September 25 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home Culture Astrology

2023ലെ വിഷുസംക്രമം പൊതുഫലം; ഈ വർഷം നിങ്ങൾക്കെങ്ങനെ

സമ്പൂർണ്ണ വിഷുഫലം-2023

Janam Web Desk by Janam Web Desk
Apr 8, 2023, 11:01 am IST
A A
FacebookTwitterWhatsAppTelegram

കൊല്ലവർഷം 1198-മാണ്ട് മീനമാസം മാസം 31-ാം തിയ്യതി  വെള്ളിയാഴ്‌ച്ച  ഉദയാൽപരം  22  നാഴിക 17  വിനാഴികയ്‌ക്ക് (3  മണി 12  മിനിറ്റ്) തിരുവോണം  നക്ഷത്രവും മകരകൂറും  കൃഷ്ണപക്ഷത്തിൽ  നവമി  തിഥിയും ആന കരണവും സാദ്ധ്യ നാമനിത്യയോഗവും കൂടിയ ചിങ്ങം രാശി ലഗ്നം സമയത്ത് വായു ഭൂതോദയം കൊണ്ട് മേട വിഷു സംക്രമം.

പ്രകൃതിയിൽ, പഞ്ചഭൂതങ്ങളിൽ പലവിധത്തിൽ ഉള്ള വൻ വ്യതിയാനങ്ങളും സംഭവിക്കാവുന്ന പരീക്ഷണ കാലം ആണ് വരുന്നത്. ഭൂമികുലുക്കം, പ്രളയം, അഗ്നിഭയം തുടങ്ങി ദുരന്തങ്ങളുടെ ഘോഷയാത്ര സംഭവിക്കാതെ ഈ കാലം കടന്നു പോകാൻ പ്രാർത്ഥിക്കാം.
ഭാരതത്തിൽ നിയമപരമായ വലിയ പരിഷ്‌കാരങ്ങൾ സംഭിവിക്കാം. അയൽ രാജ്യങ്ങളുമായി സന്ധി സംഭാഷണത്തിന് ശ്രമിച്ചാലും യുദ്ധം അനിവാര്യമായി വരാം. സൈനിക വിഭാഗങ്ങളിൽ ജോലി നോക്കുന്നവർക് തൊഴിൽ ഭാരം വർധിക്കും.

ആരോഗ്യ മേഖലയിൽ പുതിയ നേട്ടങ്ങൾ കൈവരിക്കും. രാജ്യത്തിൽ പുതിയ കണ്ടുപിടിത്തങ്ങൾ നടത്തി ലോക രാഷ്‌ട്രങ്ങളുടെ ഇടയിൽ ശ്രദ്ധ പിടിച്ചു പറ്റും.സാമ്പത്തിക മേഖലയിൽ പല വമ്പൻ കമ്പനികൾക്കും കടുത്ത പ്രഹരം ഏൽക്കേണ്ടി വരും. സാമ്പത്തികമായി ഉയർന്നു നിൽക്കുന്നവർ ദരിദ്രനാരായണമാർ ആകേണ്ട സ്‌ഥിതി വിശേഷം സംജാതമാകും. അഥവാ പ്രൗഢ ദരിദ്രർ പിറവി കൊള്ളുന്ന അപൂർവ സ്ഥിതിവിശേഷം ആണ്. എന്നാൽ വ്യാപാര വ്യവസായ മേഖലകളില്‍ ഉള്ളവര്‍ക്ക് അമിത ലാഭം ലഭിച്ചില്ല എങ്കിലും പരാജയമുണ്ടാവില്ല.

കലാപരമായി ഈ വർഷം പുതിയ പല നേട്ടങ്ങൾക്കും രാജ്യം സാക്ഷ്യം വഹിക്കും. എന്നാൽ സംഗീതത്തിലെ പ്രതിഭകളുടെയും  രാഷ്‌ട്രീയ സാമൂഹിക സാംസ്കാരിക മേഖലയിലെ പ്രമുഖരുടെയും അപ്രതീക്ഷിത വിയോഗം, അസ്വാഭാവിക മരണങ്ങൾ ഒക്കെയും കാണേണ്ടി വന്നേക്കാം. സിനിമ മേഖലയിലും നഷ്ട്ടം നികത്താനാവാത്ത പ്രതിഭകളുടെ വിയോഗ വാർത്ത കേൾക്കേണ്ടി വരാം.

കേരളത്തിൽ പലവിധ രാഷ്‌ട്രീയ നാടകങ്ങളും അരങ്ങേറും. ദിനവും പുതിയ പുതിയ വാർത്തകൾ ഇടം പിടിക്കും. രാഷ്‌ട്രീയത്തിൽ പുതിയ കരുക്കൾ നീക്കാൻ പല രാഷ്‌ട്രീയ നേതാക്കൻമാരും ശ്രമിക്കും.എന്നാൽ മികച്ച രാഷ്‌ട്രീയ പ്രവര്‍ത്തകര്‍ക്ക് സമൂഹത്തില്‍ അംഗീകാരവും പദവിയും ലഭിക്കും.

വിദ്യാര്‍ത്ഥികള്‍ക്ക് ശോഭനമായ വര്‍ഷമാണ്. കുടുംബിനികള്‍ക്ക് അകാരണമായ മനോ വിഷമം ഉണ്ടാവും. എന്നാൽ മക്കളുടെ പുരോഗതി കാരണം വീട്ടില്‍ സമാധാനം ഉണ്ടാവും.

മേടം രാശി: അശ്വതി ഭരണി,കാർത്തിക ആദ്യ 1/4 ഭാഗം
തൊഴിൽ പരമായി പുതിയ അവസരങ്ങൾ വരും.  ബിസിനെസ്സ് ചെയ്യുന്നവർക്ക് ഓഗസ്റ്റിന് ശേഷം ഗുണം കിട്ടും. വാഹനഭാഗ്യം ഉണ്ട്. എന്നാൽ ആരോഗ്യപരമായി അത്ര നല്ല വർഷം ആയിരിക്കില്ല. ആരോഗ്യ കാര്യങ്ങളിൽ ഒരു ശ്രദ്ധ കൊടുക്കുന്നത് നല്ലത് ആയിരിക്കും. മദ്യപാനവും പുകവലിയും ഉള്ളവർ ഒന്ന് നിയന്ത്രിക്കുന്നത് നല്ലതായിരിക്കും. ലാഭസ്ഥാനത്തു നിൽക്കുന്ന ശനി ഗുണം ചെയ്യും, ചെറിയ പ്രയത്നങ്ങൾ പോലും ഫലം കാണും. വിദേശയാത്ര യോഗവും ഫലത്തിൽ വരും. പുതിയ ചില പ്രേമ ബന്ധങ്ങൾ വിവാഹത്തിൽ കലാശിക്കാൻ സാധ്യത ഉണ്ട്.

ഇടവം രാശി: കാർത്തിക 3/4 ഭാഗം രോഹിണി, മകയിര്യം ആദ്യ 1/2 ഭാഗവും
ഇടവം രാശിക്കാര്‍ക്ക് ഗുണദോഷ സമ്മിശ്രമായിരിക്കും ഈ വർഷം. അലച്ചിലും മനഃസംഘര്ഷവും വർദ്ധിക്കും സാമ്പത്തിക വരവ് ഉണ്ടാവുമെങ്കിലും ചെലവും അതിനൊപ്പമായിരിക്കും. രാഷ്‌ട്രീയത്തിൽ ഉള്ളവർ പല അപവാദങ്ങളും കേൾക്കേണ്ടിവരും. കുടുംബപരമായും ദാമ്പത്യപരമായും ചില വിള്ളലുകൾ ഉണ്ടാവാൻ സാധ്യത ഉണ്ട്, അതിനാൽ വാക്കുകൾ വളരെ ശ്രദ്ധിച്ചു ഉപയോഗിക്കുന്നത് നല്ലതായിരിക്കും. മേൽ ഉദ്യോഗസ്ഥർ പ്രമോഷൻ തടയാൻ സാധ്യത ഉണ്ട്, അവരെ തഞ്ചത്തിൽ കൈകാര്യം ചെയുക.   എല്ലാകാര്യങ്ങളിലും ആലോചിച്ചു തീരുമാനങ്ങൾ എടുക്കുക.

മിഥുനം രാശി: മകയിര്യം 1/2 ഭാഗം ,തിരുവാതിര, പുണർതം ആദ്യ 3/4 ഭാഗം
പൊതുവെ നല്ല സമയമാണ്. കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാവും. ബാധ്യതകള്‍ അലട്ടാത്ത കാലമാണിത്. സമൂഹത്തില്‍ മാന്യത ലഭിക്കും. കലാകാരന്മാർക്ക് നേട്ടങ്ങളുടെ കാലം ആണ് ഇനി വരാൻ പോകുന്നത്. മാധ്യമ പ്രവർത്തകര്ക്കു തിളങ്ങാൻ അവസരം കിട്ടും, അവാർഡുകളും സമ്മാനങ്ങളും നേടി എടുക്കുന്ന വർഷമാണ്. ബിസിനെസ്സിൽ നേട്ടം ഉണ്ടാക്കും, എന്നിരുന്നാലും ബിസിനെസ്സ് കാര്യങ്ങളിൽ സൂഷ്മത വേണം അല്ലെങ്കിൽ സാമ്പത്തീക പ്രതിസന്ധിയിൽ കലാശിക്കും. പുണ്യസ്ഥലങ്ങൾ സന്ദർശിക്കാൻ ഇടവരും, ദീർഘ ദൂര യാത്രകൾ കൊണ്ട് മെച്ചം ഉണ്ടാവും. മക്കളുടെ വിവാഹകാര്യത്തിൽ തീരുമാനമാകും.

കർക്കിടകം രാശി: പുണർതം 1/4, പൂയം, ആയില്യം
കര്‍ക്കിടകക്കൂറുകാര്‍ക്ക് പൊതുവെ ദോഷ സമയമാണ്. ഇടപെടുന്ന കാര്യങ്ങളില്‍ വിജയം കാണുമെങ്കിലും ശത്രുക്കള്‍ ശക്തിയാര്‍ജ്ജിക്കുന്നത് കാലം ആകയാൽ കരുതിയിരിക്കണം. പുതിയ ബിസിനെസ്സ് സംരംഭങ്ങൾ തുടങ്ങാൻ പറ്റിയ കാലമല്ല. എന്നാൽ ഓഗസ്റ്റിന് ശേഷം കാര്യങ്ങളിൽ ചെറിയ മാറ്റങ്ങൾ വരും. എന്നിരുന്നാലും ഓഹരി, ഷെയർ, ഊഹ കച്ചവടം, മാർക്കറ്റിംഗ് രംഗങ്ങളിൽ നഷ്ട്ടം വരാതെ സൂക്ഷിക്കുക. കൃഷിക്കാര്‍ക്കും  പൊതുവേ ഗുണകരമായ സമയമല്ല. വിദ്യാര്‍ത്ഥികള്‍ക്ക് പാഠ്യേതര വിഷയങ്ങളില്‍ താല്പര്യം വര്‍ദ്ധിക്കും. കുടുംബാന്തരീക്ഷത്തില്‍ നിന്ന് എപ്പോഴും സമാധാനം ലഭിക്കണമെന്നില്ല. വീട്ടമ്മമാര്‍ക്ക് ദാമ്പത്യ സൗഖ്യം കുറയും. ഉദ്യോഗസ്ഥര്‍ക്ക് മേലധികാരികളില്‍ നിന്ന് വിമര്‍ശനം കേള്‍ക്കേണ്ടി വരും. സുഹൃത്തുക്കളില്‍ നിന്ന് പ്രതീക്ഷിച്ച പിന്തുണ ലഭിച്ചേക്കില്ല.

ചിങ്ങം രാശി: മകം, പൂരം,ഉത്രം  ആദ്യ 1/4 ഭാഗം
ഗുണദോഷ സമ്മിശ്രമായ ഒരു വര്‍ഷമാണിത്. പുതിയ വാഹനങ്ങള്‍ വാങ്ങും. ആരോഗ്യപരമായും മാനസികപരമായും വളരെ നല്ല കാലമാണ്. മെഡിക്കൽ, കല, കായിക രംഗത്ത് പ്രവർത്തിക്കുന്നവർക്കും  നേട്ടങ്ങളുടെ കാലമാണ്. ദാമ്പത്യ കാര്യങ്ങളിൽ നയപരമായി ഇടപെടണം. സാമ്പത്തിക ഇടപാടുകള്‍ കോടതിയിലെത്താന്‍ അനുവദിക്കരുത്. ധനപരമായ ബുദ്ധിമുട്ടുകള്‍ അലട്ടിയേക്കാം. എന്നാൽ വിദേശത്ത് ജോലി ചെയ്യുന്നവര്‍ക്ക് അനുകൂല സമയം. ഉദ്യോഗസ്ഥര്‍ക്ക് വളരെ നാളുകളായി മുടങ്ങിക്കിടന്ന ജോലിക്കയറ്റം നടന്നു കിട്ടാൻ സാധ്യത. മേലധികാരികളുടെ പ്രീതിയും ആനുകൂല്യങ്ങളും ഫലം. ആത്മവിശ്വാസം അമിതമാകാതെ സൂക്ഷിച്ചാൽ കരിയറിൽ മികച്ച പ്രകടനം കാഴ്ച വെയ്‌ക്കാൻ പറ്റും.

കന്നി രാശി: ഉത്രം 3/4,അത്തം,ചിത്തിര ആദ്യ 1/2 ഭാഗം
തൊഴിൽ പരമായി നല്ല സമയം ആണ്. ദീര്‍ഘ നാളായി കാത്തിരുന്ന സമ്പാദ്യം കൈയ്യില്‍ വന്ന് ചേരും. സുഖഭോഗങ്ങളില്‍ കൂടുതല്‍ താല്പര്യം പ്രദര്‍ശിപ്പിക്കും. പ്രേമ ബന്ധങ്ങൾ വിവാഹത്തിൽ എത്തിച്ചേരും. വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച വിജയം നേടാനാവും. വീട്ടമമാര്‍ക്ക് ഭര്‍ത്താവിന്‍റെയും മക്കളുടെയും ഉന്നതിയിൽ  അഭിമാനിക്കാനാവുമെങ്കിലും വിവാദങ്ങളെയും അഭിമുഖീകരിക്കേണ്ടി വരും. മാതാപിതാക്കൾക്ക് ദോഷകാലമാണ്. റിയൽ എസ്റ്റേറ്റിൽ പ്രവർത്തിക്കുന്നവർക്കു നല്ല സമയം ആണ്. ആരോഗ്യപരമായി മുറിവോ ചതവോ അപകടങ്ങളോ സംഭവിക്കാൻ സാധ്യത ഉള്ളതിനാൽ വളരെ അധികം സൂക്ഷിക്കുക. ഉദ്യോഗസ്ഥര്‍ക്ക് സര്‍ക്കാരില്‍ നിന്ന് അനുകൂല പ്രതികരണമുണ്ടാവും. വ്യാപാരികള്‍ക്ക് അപ്രതീക്ഷിത ലാഭം. സേനാ വിഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുകൂല സമയം  ആണ്.

തുലാം രാശി: ചിത്തിര അവസാന 1/2 ഭാഗം ,ചോതി, വിശാഖും ആദ്യ 3/4 ഭാഗം
തുലാം കൂറുകാർക്ക് വളരെ അനൂകൂലമായ സമയം ആണ് വരാൻ പോകുന്നത്. ബിസിനെസ്സ് രംഗത്തു പുതിയ സംരംഭങ്ങൾ വിജയിക്കുകയും അത് വഴി ധനലാഭം കൈവരിക്കാൻ സാധിക്കും. വിവാഹിതർ ആയവർ പങ്കാളിയോട് വളരെ നയപരമായി ഇടപെട്ടാൽ ദുഖിക്കേണ്ട അവസ്ഥ വരില്ല. വിവാഹിതർ ആകാൻ പോകുന്നവർക്ക് കാലം അനുകൂലമാണ്. സന്താന ഗുണം ,ദാമ്പത്യ ഗുണം എന്നിവ പ്രതീക്ഷികാം. ശത്രുക്കൾ നിഷ്പ്രഭരാകും. സാമ്പത്തിക കാര്യങ്ങളിൽ പ്രത്യേകിച്ച് ഏതെങ്കിലും തരത്തിൽ ഉള്ള നികുതി ദായകർ ആണെങ്കിൽ അതെല്ലാം കൃത്യം ആയി സമയാസമയങ്ങളിൽ പരിശോധിച്ച് ഉറപ്പു വരുത്തുന്നത് നല്ലതായിരിക്കും. കലാകാരികൾക്കും കായിക രംഗത്തു ഉള്ളവർക്കും താങ്കളുടെ കഴിവ് ദേശീയ തലത്തിൽ ശ്രദ്ധിക്കപെടും. കഴിഞ്ഞ കുറച്ചു നാളുകളായി ഉണ്ടായിരുന്ന രോഗത്തിന് ശാന്തി കിട്ടും. മാനസികവും ആയ സമ്മർദങ്ങൾ കുറയുന്ന കാലമാണ്.

വൃശ്ചികം രാശി: വിശാഖ൦  അവസാന 1/4 ഭാഗം അനിഴം, തൃക്കേട്ട
വരവിനേക്കാൾ ചെലവ് കൂടുന്ന സമയം ആണ്. ആരോഗ്യപരമായും അത്ര നല്ല സമയം അല്ല. കടബാധ്യതകൾ ശരിയായ സമയത്തു കൊടുത്തു തീർക്കാൻ പറ്റാതെ വരും. ബാങ്കിൽ നിന്നുള്ള അന്വേഷണം നേരിടേണ്ടി വരും. രാഷ്‌ട്രീയ രംഗത്തു ഉള്ളവർ പുതിയ തന്ത്രങ്ങൾ ആവിഷ്കരിക്കും. ബിസിനെസ്സിൽ ഉള്ളവർ പുതിയ കാൽവെപ്പ് നടത്തുമ്പോൾ ആലോചിച്ചു ചെയുക. അപവാദങ്ങൾ കേൾക്കാൻ ഇടവരും. സന്താനങ്ങൾക്ക് ശ്രദ്ധ കൊടുക്കേണ്ട സമയം ആണ്. സെപ്റ്റംബർ മുതൽ കാലം അനുകൂലമായി തുടങ്ങും.

 ധനു രാശി: മൂലം, പൂരാടം, ഉത്രാടം ആദ്യ 1/4 ഭാഗം
ധനുക്കൂറുകാര്‍ക്ക് വിഷുഫലം പൊതുമേ മെച്ചമാണ്.  ശനി മൂന്നിൽ അനുകൂലമായി വരികയാണ്. കഴിഞ്ഞ കുറച്ചധിക കാലങ്ങളായി അനുഭവിക്കുന്ന പ്രയാസങ്ങളിൽ നിന്നും ഒരു ആശ്വാസ കാലഘട്ടമാണ് വരുന്നത്. തൊഴിൽ മേഖലയിൽ മികച്ച പ്രകടനം കാഴ്ച വെയ്‌ക്കും. ബന്ധുഗുണം പലതരത്തിലും ലഭിക്കും. ധനപരമായ വളരെ അനുകൂലമായ സമയം ആണ് . സൗഹൃദവും സഹായ മനസ്കതയും പ്രദര്‍ശിപ്പിക്കും. ബന്ധുക്കളുടെയും ഗുരുജനങ്ങളുടെയും ഉപദേശങ്ങള്‍ക്ക് അര്‍ഹമായ മാന്യത നല്‍കി വേണ്ട രീതിയില്‍ പ്രവര്‍ത്തിക്കാന്‍ ശ്രമിക്കുക. അവിചാരിതമായ ധനലാഭത്തിനും സാധ്യതയുണ്ട്. ധനാഗമനത്തിനു പുതിയ വഴികൾ തുറന്നു കിട്ടും. ഏറെക്കാലമായുള്ള വിദേശ യാത്രാ ലക്ഷ്യം  സാധിക്കും. പഠനവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ അതീവ പുരോഗതിയുണ്ടാവും. സകല ഐശ്വര്യങ്ങളും  വരുന്ന കാലമാണ്.ഈ വര്ഷം മന സുഖം, സന്താന ലാഭം എന്നിവ  പ്രതീക്ഷികാം.

മകരം രാശി: ഉത്രാടം അവസാന 3/4, തിരുവോണം, ആദ്യ അവിട്ടം 1/2 ഭാഗം
ഈ വര്‍ഷം വളരെ സൂക്ഷിച്ചു മുന്നോട്ട്‌ പോകേണ്ട കാലമാണ്.വാഹനങ്ങൾ ഓടിക്കുമ്പോൾ വളരെ ശ്രെദ്ധ വേണ്ട കാലമാണ്.ശത്രുക്കൾ തലപൊക്കും.ആരോപണങ്ങളെ നേരിടേണ്ടി വരും.സാമ്പത്തിക നില മെച്ചപ്പെടും.എന്നാൽ ധന നഷ്ട്ടം വരുന്ന കാലം കൂടിയാണ് .കുടുംബ പരമായി അത്ര നല്ലതല്ല. പങ്കാളിയും ആയും കുട്ടികളുമായി നല്ല ബന്ധം സൂക്ഷിക്കേണ്ടത് അത്യാവശ്യമാണ് .ജീവിതത്തിൽ തീരുമാനങ്ങൾ എടുക്കുമ്പോൾ നല്ലപോലെ ആലോചിച്ചു എടുക്കുക രാഷ്‌ട്രീയത്തിൽ ഉള്ളവർ വളരെ ഏറെ സൂക്ഷിക്കേണ്ട കാലമാണ്, എതിരാളികൾ ശക്തരാകാൻ സാധ്യത ഉണ്ട്. ഏതു  വിഷയത്തിലും സംയമനത്തോടെ കാര്യങ്ങള്‍ തീര്‍പ്പുകല്‍പ്പിക്കാന്‍ ശ്രമിക്കുക. പുതിയ ബിസിനെസ്സ് തുടങ്ങാൻ കാലം അനുകൂലമല്ല.ഒക്ടോബർ മുതൽ കാലം അനുകൂലമാകും.

കുഭം രാശി: അവിട്ടം അവസാന 1/2 ഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ 3/4 ഭാഗം
കുംഭക്കൂറുകാർക്ക്  സമയം അത്ര അനുകൂലമല്ല. വിദേശയാത്ര സഫലമാകും. പുതിയ ബിസിനസ് തുടങ്ങാൻ പറ്റിയ കാലം അല്ല. പുണ്യ സ്ഥലങ്ങൾ സന്ദർശിക്കാൻ ഇടവരും. വിശ്വസിച്ചു കൂടെ നിൽക്കുന്നവർ ചതിക്കുന്ന കാലമാണ്. ഫോൺ സംഭാഷണം ചോരുന്ന സന്ദർഭങ്ങൾ വരാം. മേലധികാരികൾ തന്ന വിലപ്പെട്ട രേഖകൾ കൈമോശം വരാനും അപ്രീതി പിടിച്ചു പറ്റാനും സാധ്യത. സന്താനഗുണമുണ്ടാവും. വിദേശത്ത് തൊഴില്‍ ചെയ്യുന്നവര്‍ക്ക് അനുകൂല സമയം. രാഷ്രീയ പ്രവര്‍ത്തകര്‍ക്ക് വളരെ അനുകൂല സമയമാണ്. ശത്രുക്കളുടെ പ്രവര്‍ത്തനം നിഷ്പ്രഭമാവും. യാത്രകള്‍ അധികമാവും എങ്കിലും പ്രയോജനം സിദ്ധിക്കും. ഏതു വിധത്തിലുമുള്ള മത്സരങ്ങളെ അതിജീവിക്കാന്‍ കഴിയും. ധനപരമായി വളരെ സൂക്ഷിക്കേണ്ട സമയം ആണ്.

മീനം രാശി: പൂരൂരുട്ടാതി അവസാന 1/4 ഭാഗം, ഉതൃട്ടാതി, രേവതി
ഈ കൂറില്‍ ജനിച്ചവര്‍ക്ക്  കഴിഞ്ഞ കുറച്ചു കാലമായി ഉണ്ടായിരുന്ന മാനസീക സമ്മർദ്ദം കുറയുന്ന കാലമാണ്. ധനപരമായി നല്ല രീതിയിൽ ഗുണം ഉണ്ടാകുന്ന വര്ഷമാണ്. ദാമ്പത്യപരമായും കുടുംബപരമായും കാലം അനുകൂലമാണ്. വിവാഹിതർ ആകാൻ പോകുന്നവർക്ക് നല്ല രീതിയിൽ ഉള്ള വിവാഹം നടക്കുന്ന കാലമാണ്.ഏതുകാര്യത്തിലും ഇറങ്ങിത്തിരിച്ചാൽ വിജയം സുനിശ്ചിതം. അപ്രതീക്ഷിതമായി നല്ല വാർത്തകൾ തേടി എത്തും. ശത്രുക്കൾ കുറ്റസമ്മതം നടത്തും. എന്നിരുന്നാലും വാക്കുകളിൽ മിതത്വം പാലിക്കുന്നത് വളരെ നല്ലത് ആയിരിക്കും. ജൂലൈ മുതൽ കാലം കൂടുതൽ അനുകൂലമായിരിക്കും. പ്രണയിക്കുന്നവർക്കും ഈ വര്ഷം പങ്കാളിയിൽ നിന്നും ഗുണം പ്രതീക്ഷികാം. തൊഴിൽ പരമായി ഗുണം വരുന്ന കാലമാണ്. എന്നിരുന്നാലും ബിസിനസ്സിൽ ദൂര ദേശത്തു നിന്നും വരുന്ന ഇടപാടുകൾ സൂക്ഷിച്ചു കൈകാര്യം ചെയ്യണം. നിസാരമായ രോഗങ്ങളെ അവഗണിക്കരുത്.

ജയറാണി ഈ വി .
WhatsApp No : 9746812212
(പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു)

Tags: Vishu 2023
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

ഈ ആഴ്ച നിങ്ങൾക്കെങ്ങനെ – 2023 സെപ്റ്റംബർ 24 (കന്നി 8) മുതൽ സെപ്റ്റംബർ 30 (കന്നി 14) വരെയുള്ള ചന്ദ്രരാശി പൊതുഫലം

ഈ ആഴ്ച നിങ്ങൾക്കെങ്ങനെ – 2023 സെപ്റ്റംബർ 24 (കന്നി 8) മുതൽ സെപ്റ്റംബർ 30 (കന്നി 14) വരെയുള്ള ചന്ദ്രരാശി പൊതുഫലം

2023 സെപ്റ്റംബർ 17 മുതൽ 2023 സെപ്റ്റംബർ 23 വരെയുള്ള (119 ചിങ്ങം 25 മുതൽ ചിങ്ങം 31 വരെ) ചന്ദ്രരാശി പൊതു വാരഫലം

2023 സെപ്റ്റംബർ 17 മുതൽ 2023 സെപ്റ്റംബർ 23 വരെയുള്ള (119 ചിങ്ങം 25 മുതൽ ചിങ്ങം 31 വരെ) ചന്ദ്രരാശി പൊതു വാരഫലം

1199 കന്നിമാസം (2023 സെപ്റ്റംബർ 17 മുതൽ 2023 ഒക്ടോബർ 17 വരെ) നിങ്ങൾക്കെങ്ങനെ

1199 കന്നിമാസം (2023 സെപ്റ്റംബർ 17 മുതൽ 2023 ഒക്ടോബർ 17 വരെ) നിങ്ങൾക്കെങ്ങനെ

2023 സെപ്റ്റംബർ 10 മുതൽ 2023 സെപ്റ്റംബർ 16 വരെയുള്ള (119 ചിങ്ങം 25 മുതൽ ചിങ്ങം 31 വരെ) ചന്ദ്രരാശി പൊതു വാരഫലം.

2023 സെപ്റ്റംബർ 10 മുതൽ 2023 സെപ്റ്റംബർ 16 വരെയുള്ള (119 ചിങ്ങം 25 മുതൽ ചിങ്ങം 31 വരെ) ചന്ദ്രരാശി പൊതു വാരഫലം.

2023 സെപ്റ്റംബർ 03 മുതൽ 2023 സെപ്റ്റംബർ 09 വരെയുള്ള (119 ചിങ്ങം 18 മുതൽ ചിങ്ങം 24 വരെ) ചന്ദ്രരാശി പൊതു വാരഫലം

2023 സെപ്റ്റംബർ 03 മുതൽ 2023 സെപ്റ്റംബർ 09 വരെയുള്ള (119 ചിങ്ങം 18 മുതൽ ചിങ്ങം 24 വരെ) ചന്ദ്രരാശി പൊതു വാരഫലം

2023 ആഗസ്റ്റ് 27 മുതൽ 2023 സെപ്റ്റംബർ 02 വരെയുള്ള (1119 ചിങ്ങം 11 മുതൽ ചിങ്ങം 17 വരെ) ചന്ദ്രരാശി പൊതു വാരഫലം

2023 ആഗസ്റ്റ് 27 മുതൽ 2023 സെപ്റ്റംബർ 02 വരെയുള്ള (1119 ചിങ്ങം 11 മുതൽ ചിങ്ങം 17 വരെ) ചന്ദ്രരാശി പൊതു വാരഫലം

Load More

Latest News

കേരളാപോലീസിലെ പച്ചവെളിച്ചം അണയുന്നില്ല; പോപ്പുലർ ഫ്രണ്ട് ഭീകരർക്ക് വിവരങ്ങൾ ചോർത്തിയ എസ്‌ഐയ്‌ക്ക് സസ്‌പെൻഷൻ

ഓപ്പറേഷന്‍ ഡി – ഹണ്ട്: സംസ്ഥാന വ്യാപകമായി നടത്തിയ ലഹരിവേട്ടയിൽ 246 കേസ്; അറസ്റ്റിലായത് 244 പേർ

പത്തിൽ എട്ട് മാർക്ക്; പ്രധാനമന്ത്രിയുടെ നയങ്ങളെ പിന്തുണച്ച് നവീൻ പട്‌നായിക്

പത്തിൽ എട്ട് മാർക്ക്; പ്രധാനമന്ത്രിയുടെ നയങ്ങളെ പിന്തുണച്ച് നവീൻ പട്‌നായിക്

ദീനദയാല്‍ ഉപാദ്ധ്യായ – സാംസ്‌കാരിക രാഷ്‌ട്രീയത്തിന്റെ പ്രചാരകന്‍

ദീനദയാല്‍ ഉപാദ്ധ്യായ – സാംസ്‌കാരിക രാഷ്‌ട്രീയത്തിന്റെ പ്രചാരകന്‍

രാജസ്ഥാനിൽ സ്ത്രീകൾ  ബലാത്സംഗം ചെയ്യപ്പെടുന്നു; അപമാനിക്കപ്പെടുന്നു; കോൺഗ്രസ് സർക്കാർ കൈയ്യും കെട്ടി നോക്കി നിൽക്കുകയാണ്; ആഞ്ഞടിച്ച്  വസുന്ധര രാജെ

രാജസ്ഥാനിൽ സ്ത്രീകൾ ബലാത്സംഗം ചെയ്യപ്പെടുന്നു; അപമാനിക്കപ്പെടുന്നു; കോൺഗ്രസ് സർക്കാർ കൈയ്യും കെട്ടി നോക്കി നിൽക്കുകയാണ്; ആഞ്ഞടിച്ച് വസുന്ധര രാജെ

17കാരിയെ പ്രണയം നടിച്ച് തട്ടികൊണ്ടുപോയി പീഡിപ്പിച്ചു; സമൂഹ മാദ്ധ്യമത്തിലൂടെ ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; പ്രതി അറസ്റ്റ് ചെയ്ത് പോലീസ്

17കാരിയെ പ്രണയം നടിച്ച് തട്ടികൊണ്ടുപോയി പീഡിപ്പിച്ചു; സമൂഹ മാദ്ധ്യമത്തിലൂടെ ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; പ്രതി അറസ്റ്റ് ചെയ്ത് പോലീസ്

ഇന്ത്യയുടെ വികസന കാഴ്ചപ്പാട് ലോകത്തിന് മാതൃക; ഇന്ത്യൻ നയതന്ത്രത്തിന് സ്വീകര്യത; സുരക്ഷ സമിതിയിൽ ഇന്ത്യയുടെ സ്ഥിരാംഗത്വത്തെ പിന്തുണച്ച് ഗ്ലോബൽ സൗത്ത്

ഇന്ത്യയുടെ വികസന കാഴ്ചപ്പാട് ലോകത്തിന് മാതൃക; ഇന്ത്യൻ നയതന്ത്രത്തിന് സ്വീകര്യത; സുരക്ഷ സമിതിയിൽ ഇന്ത്യയുടെ സ്ഥിരാംഗത്വത്തെ പിന്തുണച്ച് ഗ്ലോബൽ സൗത്ത്

‘രാഹുൽ ഹൈദരാബാദിൽ വന്ന് മത്സരിക്കണം; പോരാടാൻ തയ്യാറാണ്’; വെല്ലുവിളിച്ച് ഒവൈസി

‘രാഹുൽ ഹൈദരാബാദിൽ വന്ന് മത്സരിക്കണം; പോരാടാൻ തയ്യാറാണ്’; വെല്ലുവിളിച്ച് ഒവൈസി

ഇന്ത്യയുമായുള്ള ബന്ധം സുപ്രധാനമെന്ന് കാനഡ; ഭാരതവുമായുള്ള പങ്കാളിത്തം തുടരാനാണ് ആഗ്രഹമെന്ന് കനേഡിയൻ പ്രതിരോധമന്ത്രി 

ഇന്ത്യയുമായുള്ള ബന്ധം സുപ്രധാനമെന്ന് കാനഡ; ഭാരതവുമായുള്ള പങ്കാളിത്തം തുടരാനാണ് ആഗ്രഹമെന്ന് കനേഡിയൻ പ്രതിരോധമന്ത്രി 

Load More
  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • Live Audio
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies