തമിഴ്നാടിന്റെ ദൃശ്യഭംഗി പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനത്തിനെത്തിയ പ്രധാനമന്ത്രി ചെന്നൈ നഗരത്തിൽ വന്നിറങ്ങുന്നതിന്റെ മനോഹരമായ ആകാശദൃശ്യമാണ് സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ചത്. ചെപ്പോക്ക് സ്റ്റേഡിയം എന്നറിയപ്പെടുന്ന എംഎ ചിദംബരം സ്്റ്റേഡിയവും മറീന ബീച്ചിന്റെ പശ്ചാത്തലത്തിൽ ദൃശ്യമായിരുന്നു. ഫേസ്ബുക്കിലാണ് അദ്ദേഹം മനം മയക്കുന്ന വീഡിയോ പങ്കുവെച്ചത്.’വണക്കം ചെന്നൈ’ എന്ന അടിക്കുറിപ്പോടെയാണ് പ്രധാനമന്ത്രി വീഡിയോ പങ്കുവെച്ചത്.
പ്രധാനമന്ത്രി പങ്കുവെച്ച വീഡിയോ
പ്രധാനമന്ത്രിയുടെ ദ്വിദിന ദക്ഷിണേന്ത്യൻ പര്യടനം പുരോഗമിക്കുകയാണ്. ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ കെട്ടിടം ഉദ്ഘാടനത്തിനത്തിയതായിരുന്നു അദ്ദേഹം. 1,260 കോടി രൂപ ചിലവിലാണ് ടെർമിനലിന്റെ ആദ്യഘട്ട നവീകരണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ചത്. തുടർന്ന് സെൻട്രൽ റെയിൽവെ സ്റ്റേഷനിൽ വച്ച് ചെന്നൈ- കോയമ്പത്തൂർ വന്ദേഭാരത് ട്രെയിൻ ഫ്ളാഗ് ഓഫ് ചെയ്തു.
ശ്രീരാമകൃഷ്ണ മഠത്തിന്റെ 125-ാം വാർഷിക പരിപാടിയിലും പ്രധാനമന്ത്രി പങ്കെടുത്തു. ആറരയ്ക്ക് ആൽസ്ട്രോം ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന പൊതു പരിപാടിയിൽ തമിഴ്നാട്ടിലെ 3,600 കോടി രൂപയുടെ റോഡ് വികസന പദ്ധതികളും ഉദ്ഘാടനം ചെയ്യും.
Comments