ആലപ്പുഴ: തപാൽ ഓഫീസിൽ സാമ്പത്തിക ക്രമക്കേട് നടത്തിയ പോസ്റ്റ് മാസ്റ്ററെ അറസ്റ്റ് ചെയ്തു. ആലപ്പുഴ മാരാരിക്കുളം തപാൽ ഓഫീസിലാണ് സാമ്പത്തിക ക്രമക്കേട് നടന്നത്. മാരാരിക്കുളം വടക്ക് തപാൽ ഓഫീസിലെ പോസ്റ്റ് മാസ്റ്ററായ പള്ളിപ്പുറം സ്വദേശിനി അമിതാ നാഥിനെയാണ് അറസ്റ്റ് ചെയ്തത്.
തപാൽ ഓഫീസിലെ റ്റിഡി, എസ്എസ്എ, ആർഡി, പിആർഎഫ് തുടങ്ങിയ നിക്ഷേപ പദ്ധതികളിൽ 21 ലക്ഷത്തോളം രുപയാണ് അമിതാ നാഥ് തിരിമറി നടത്തിയത്. മാരാരിക്കുളം പോലീസ് സ്റ്റേഷനിൽ യുവതിക്കെതിരെ രണ്ടു കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്ത് മാവേലിക്കര സബ് ജയിലിൽ പാർപ്പിച്ചു. കേസിൽ കൂടുതൽ ആളുകൾ സാമ്പത്തിക തട്ടിപ്പിനു ഇരയായിട്ടുണ്ടോയെന്ന് അന്വേഷണം നടന്നു വരികയാണെന്ന് പോലീസ് വ്യക്തമാക്കി.
Comments