മോഹൻലാൽ ഗുസ്തിക്കാരനായി എത്തുമെന്ന് കരുതുന്ന മലൈക്കോട്ടൈ വാലിബൻ എന്ന ചിത്രത്തിന്റെ ഒരു അപ്‌ഡേറ്റ് പുറത്തുവിട്ട് താരം. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ 14-ന് റിലീസ് ചെയ്യും എന്നാണ് മാഹൻലാൽ അറിയിച്ചിരിക്കുന്നത്.
പ്രേക്ഷകർ ഏറെ പ്രതീക്ഷയൊടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രമാണ് മലൈക്കോട്ടൈ വാലിബൻ. ചിത്രത്തിന്റെ ഒരു ഷെഡ്യൂൾ അടുത്തിടെ ലാൽ രാജസ്ഥാനിൽ പൂർത്തിയാക്കിയിരുന്നുവെന്ന് റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു.
ലിജോ ജോസ് പെല്ലിശേരിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പ്രശാന്ത് പിള്ളയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. മധു നീലകണ്ഠനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. വസ്ത്രാലങ്കാരം റോണക്‌സ് സേവ്യർ ആണ്.
ഷിബു ബേബി ജോണിന്റെ ജോൺ ആൻഡ് മേരി ക്രിയേറ്റീവ്, മാക്‌സ് ലാബ് സിനിമാസ്, സെഞ്ച്വറി ഫിലിംസ് എന്നിവർ സംയുക്തമായാണ് ‘മലൈക്കോട്ടൈ വാലിബന്റെ’ നിർമ്മിക്കുന്നത്്. മറാഠി നടി സൊണാലി കുൽക്കർണി, ഹരീഷ് പേരാടി, മണികണ്ഠൻ ആചാരി, രാജീവ് പിള്ള, ഡാനിഷ്, ഹരിപ്രശാന്ത് വർമ, സുചിത്ര നായർ തുടങ്ങിയവർ മലൈക്കോട്ടൈ വാലിബനിൽ വേഷമിടുന്നു.
Comments