മലപ്പുറം: മൊബൈൽ ഫോണിന്റെ ഡിസ്‌പ്ലേ നന്നാക്കി നൽകാത്തതിന്റെ പേരിൽ മൊബൈൽ കടയുടമയ്‌ക്ക് പിഴ വിധിച്ച് ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ. 9,200 രൂപ നഷ്ട പരിഹാരം നൽകാനാണ് ഉത്തരവ്. ചങ്ങനാശേരി എൻഎസ്എസ് കോളേജിലെ രണ്ടാം വർഷ ബരുദ വിദ്യാർത്ഥിയും പറപ്പൂർ കുളത്തിങ്ങൽ സ്വദേശിയുമായ പങ്ങിണിക്കാട്ട് റഹീസിനാണ് നഷ്ടപരിഹാരം ലഭിച്ചിരിക്കുന്നത്.
തിരൂരിലെ ഒരു കടയിൽ മൊബൈൽ നന്നാക്കുന്നതിന് ഏൽപ്പിക്കുകയും 2,200 രൂപ നൽകുകയും ചെയ്തിരുന്നു. പുതിയ ഡിസ്‌പ്ലേയ്‌ക്ക് വാറന്റിയുണ്ടെന്നും പറഞ്ഞിരുന്നു. എന്നാൽ മാറ്റിയ ഡിസ്‌പ്ലേ ശരിയാകാഞ്ഞതോടെ വീണ്ടും സമീപിച്ചപ്പോൾ കടയുടമ ഒഴിഞ്ഞു മാറുകയായിരുന്നു. ‘ന്നാ താൻ പോയീ കേസ് കൊട്്’ എന്നുകൂടി ഉടമ പറഞ്ഞതോടെയാണ് റഹീസ് പരാതിയുമായി ഉപഭോക്തൃ തർക്ക പരിഹാര കമ്മീനെ സമീപിച്ചത്. പരാതിയിൽ അന്വേഷണം നടത്തിയ കമ്മീഷൻ കടയുടമയുടെ ഭാഗത്തെ വീഴ്ച കണ്ടെത്തി.
ഉത്തരവ് വന്നതിന് പിന്നാലെ കടയുടമ നഷ്ട പരിഹാര തുക അടങ്ങിയ ചെക്ക് റഹീസിന് നൽകി. റഹീസിൽ നിന്ന് വാങ്ങിയ 2,200 രൂപയും കോടതി ചെലവിലേക്കായി 2,000 രൂപയും നഷ്ടപരിഹാരമായി 5,000 രൂപയും സഹിതം 9,200 രൂപയാണ് കടയുടമയിൽ നിന്ന് കമ്മീഷൻ ഈടാക്കിയത്.
Comments