എറണാകുളം: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വ്യാജ ബോംബ് ഭീഷണി. കഴിഞ്ഞ ദിവസം വൈകിട്ട് 3.30 ന് വിമാനത്താവളത്തിലെ സുരക്ഷാ വിഭാഗത്തിലേയ്ക്ക് ഇ-മെയിലിൽ വഴിയാണ് ഭീഷണി സന്ദേശമെത്തിയത്. സന്ദേശം ശ്രദ്ധയിൽപ്പെട്ടതിന് പിന്നാലെ വിവിധ സുരക്ഷാവിഭാഗങ്ങൾ വിമാനത്താവളത്തിൽ പരിശോധന നടത്തി. ഏറെ വൈകിയും പരിശോധന നീണ്ടു. സന്ദേശമെത്തിയ മെയിൽ ഐഡി വ്യാജമാണെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ ദുരൂഹമായതൊന്നും കണ്ടെത്തിയിട്ടില്ലെന്നും അധികൃതർ അറിയച്ചു.
Comments