തൃശ്ശൂർ: പോലീസ് കസ്റ്റഡിയിൽ നിന്ന് ചാടി യുവാവിന്റെ ആത്മഹത്യാ ശ്രമം. ചാലക്കുടി പോലീസ് കസ്റ്റഡിയിലെടുത്ത യുവാവ് സ്റ്റേഷനിൽനിന്ന് ഇറങ്ങി ഓടി തൊട്ടടുത്ത് കണ്ട ട്രാൻസ്ഫോർമറിൽ കയറുകയായിരുന്നു. ചാടക്കുടി സ്വദേശി ഷാജിയാണ് ആത്മഹത്യ ശ്രമം നടത്തിയത്. കെഎസിആർടിസി സ്റ്റാൻഡിൽ പ്രശനമുണ്ടാക്കിയതിനാണ് ഇയാലെ പോലീസ് കസ്റ്റഡിയിൽ എടുത്തത്.
ട്രാൻസ്ഫോർമറിൽ വൈദ്യുതി ലൈനിൽ തൊട്ട യുവാവ് വൈദ്യുതാഘാതമേറ്റ് തെറിച്ചു വീണു. സാരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
Comments