ചെറിയൊരു കൈയ്യബദ്ധം! ഗൂഗിൾ പേ അറിയാതെ ക്രെഡിറ്റ് ചെയ്തത് പതിനായിരങ്ങൾ; കിട്ടിയപാടെ പുട്ടടിച്ച് ഉപഭോക്താക്കൾ 
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ചെറിയൊരു കൈയ്യബദ്ധം! ഗൂഗിൾ പേ അറിയാതെ ക്രെഡിറ്റ് ചെയ്തത് പതിനായിരങ്ങൾ; കിട്ടിയപാടെ പുട്ടടിച്ച് ഉപഭോക്താക്കൾ 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 10, 2023, 03:28 pm IST
Facebook
Twitter
WhatsAppTelegram

ന്യൂയോർക്ക്: ഇന്ത്യയിലെ പണമിടപാടുകൾ ഡിജിറ്റലായതോടെ രാജ്യത്ത് വമ്പൻ ഹിറ്റായി മാറിയ യുപിഐ ആപ്ലിക്കേഷനാണ് ഗൂഗിൾ പേ. പലരും ജി-പേ എന്നും വിളിക്കുന്ന ഈ ആപ്ലിക്കേഷൻ മുഖേന ഒരു രൂപ മുതൽ പതിനായിരക്കണക്കിന് രൂപ വരെ നമ്മൾ പണമിടപാട് നടത്താറുണ്ട്. മലയാളികളെ സംബന്ധിച്ചിടത്തോളം നിത്യജീവിതത്തിന്റെ ഭാഗമായിരിക്കുകയാണ് ഗൂഗിൾ പേ.

ഇതിനിടെയാണ് ഉപഭോക്താക്കളെ അമ്പരപ്പിച്ചുകൊണ്ട് ഗൂഗിൾ പേയ്‌ക്ക് ഒരബദ്ധം പറ്റിയത്. സംഗതി കൈയ്യബദ്ധമാണെങ്കിലും ഉപഭോക്താക്കൾക്ക് ഏറെ സന്തോഷം തോന്നിയ കാര്യം കൂടിയായി സംഭവം മാറി. ഒരുകാര്യവുമില്ലാതെ നമ്മുടെ അക്കൗണ്ടിലേക്ക് സൗജന്യമായി പണം ലഭിച്ചാൽ വേണ്ടെന്ന് വയ്‌ക്കുന്നവർ വിരളമായിരിക്കും. അതുതന്നെയാണ് ഇവിടെയും സംഭവിച്ചത്. ഗൂഗിൾ പേയുടെ അമേരിക്കൻ ഉപഭോക്താക്കളിൽ നിരവധി പേരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് 10 ഡോളർ മുതൽ 1000 ഡോളർ തുക വരെ അബദ്ധത്തിൽ ക്രെഡിറ്റാകുകയായിരുന്നു. വൈറലായ സംഭവം നടന്നത് അമേരിക്കയിലാണ്.

ഗൂഗിൾ പേ വെറുതെ നൽകിയ പണം രണ്ടാമതൊന്ന് ചിന്തിക്കാതെ അപ്പോൾ തന്നെ ചിലവാക്കിയവരും, എന്താണ് സംഗതിയെന്ന് മനസിലാകാതെ ആ പണം തൊടാതെ വച്ചവരും ഇക്കൂട്ടത്തിലുണ്ട്. കമ്പനി തങ്ങളുടെ ഉപഭോക്താക്കളിൽ ചിലർക്ക് 80,000 ഇന്ത്യൻ രൂപ വരെ അബദ്ധത്തിൽ ദാനം ചെയ്തുവെന്നാണ് കണക്ക്. എന്തായാലും അബദ്ധം പറ്റിയതോടെ ഗൂഗിൾ പേ ഉടൻ തന്നെ ഉപഭോക്താക്കൾക്ക് ഇ-മെയിൽ സന്ദേശം അയച്ചു. സാങ്കേതികമായ പിഴവ് സംഭവിച്ചതാണെന്നും വേണ്ട പരിശോധനകൾ നടത്തിയ ശേഷം പണം സ്വീകരിച്ചവരിൽ നിന്നും അത് തിരിച്ചെടുക്കുമെന്നുമായിരുന്നു ഗൂഗിൾ പേ അറിയിച്ചത്.

എന്നാൽ പണം അപ്പോൾ തന്നെ ഉപയോഗിച്ചവരുടെ കാര്യത്തിൽ കമ്പനി വ്യത്യസ്തമായ തീരുമാനം കൈക്കൊണ്ടു. ഗൂഗിൾ പേ ക്രെഡിറ്റ് ചെയ്ത പണം ചിലവാക്കിയെങ്കിൽ അവരുടെ അക്കൗണ്ടിൽ നിന്നും തിരിച്ച് എടുക്കുകയില്ല. അത് നിങ്ങൾക്ക് തന്നെ ഉള്ളതാണെന്നും ഇതിന്മേൽ പിന്നീടൊരിക്കലും തുടർ നടപടി ഉണ്ടാകില്ലെന്നും കമ്പനി അറിയിച്ചു. ഏതായാലും ഒരബദ്ധം പറ്റിയതോടെ കോളടിച്ചിരിക്കുകയാണ് ഉപഭോക്താക്കൾ.

Tags: google pay
Share
Tweet
SendShare

More News from this section

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

Latest News

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies