ന്യൂഡൽഹി : ബ്രാഹ്മണർ ഇബ്രാഹിം അലൈഹിസ്സലാമിന്റെ പിൻ ഗാമികളാണെന്ന് ബോളിവുഡ് ഗായകൻ ലക്കി അലി . ബ്രാഹ്മണൻ എന്ന പേര് പോലും ഇബ്രാഹിം എന്നോ , അബ്രാഹിം എന്നോ ഉള്ള വാക്കിൽ നിന്നുണ്ടായതാണെന്നും ലക്കി അലി ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു .
‘ബ്രാഹ്മണൻ’ എന്ന പദം ‘അബ്രഹാം’ എന്നതിൽ നിന്നാണ് ഉണ്ടായതാണ് . ‘ബ്രാഹ്മണൻ’ എന്ന പേര് ‘ബ്രഹ്മ’യിൽ നിന്നാണ് വന്നത്, ‘ബ്രഹ്മ’ എന്ന വാക്ക് ‘അബ്രഹാം’ എന്നതിൽ നിന്നാണ് വന്നത്… അത് അബ്രഹാമിൽ നിന്നോ ഇബ്രാഹിമിൽ നിന്നോ ഉരുത്തിരിഞ്ഞതാണ്’, അലി തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ അവകാശപ്പെട്ടു.
“ബ്രാഹ്മണർ നിരവധി രാഷ്‌ട്രങ്ങളുടെ പിതാവായ ഇബ്രാഹിം അലൈഹിസ്സലാമിന്റെ പിൻഗാമികളാണ്. പിന്നെ എന്തിനാണ് എല്ലാവരും യുക്തിയില്ലാതെ പരസ്പരം വഴക്കിടുന്നത് ? എന്നും അലി ഫേസ്ബുക്ക് പോസ്റ്റിൽ ചോദിക്കുന്നു.
ഗായകന്റെ ഈ അവകാശവാദം വലിയ വിമർശനങ്ങൾക്കിടയായിട്ടുണ്ട് . നിങ്ങളുടെ സംഗീതത്തിന് ഞങ്ങൾ നിങ്ങളെ സ്നേഹിക്കുന്നു. നിങ്ങളുടെ മേഖലയിൽ നിങ്ങൾക്ക് അറിവുണ്ട്. മറ്റ് കാര്യങ്ങളിൽ അഭിപ്രായം പറയുന്നതിൽ നിന്ന് ദയവായി വിട്ടുനിൽക്കണമെന്നാണ് ലക്കി അലിയോട് ഹിന്ദു വിശ്വാസികൾ ആവശ്യപ്പെട്ടിരിക്കുന്നത് .
സോഷ്യൽ മീഡിയയിൽ വൻ വിമർശനം ഉയർന്നതിനെ തുടർന്ന് ലക്കി അലി തന്റെ വിവാദ ഫേസ്ബുക്ക് പോസ്റ്റ് ഡിലീറ്റ് ചെയ്തു. ബ്രാഹ്മണർ ഇബ്രാഹിമിന്റെ സന്തതികളാണെന്ന് പറയാനുള്ള ശ്രമത്തിന് 1400 മുതൽ 2000 വർഷം വരെ പഴക്കമുണ്ട്. സോഷ്യൽ മീഡിയയിലൂടെ ലക്കി അലിയും ഇത് തന്നെയാണ് ചെയ്യാൻ ശ്രമിച്ചത് .
Comments