വാഷിംഗ്ടൺ: യുഎസിലെ കെന്റക്കിയിലുണ്ടായ വെടിവെപ്പിൽ അഞ്ച് പേർ കൊല്ലപ്പെട്ടു. ലൂയിസ് വില്ലയിലെ ഓൾഡ് നാഷനൽ ബാങ്ക് കെട്ടിടത്തിലാണ് വെടിവെപ്പുണ്ടായത്. അക്രമിയെ സംഭവസ്ഥലത്ത് നിന്നും കൊല്ലപ്പെട്ട നിലയിലാണ് കണ്ടെത്തിയതെന്ന് പോലീസ് അറിയിച്ചു.
തിങ്കളാഴ്ച്ച രാവിലെ ഉണ്ടായ ആക്രമണത്തിൽ എട്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം പോലീസ് നൽകി. ആക്രമണത്തിന്റെ കാരണം നിലവിൽ വ്യക്തമല്ല. അക്രമിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങളും പോലീസ് പുറത്തുവിട്ടിട്ടില്ല
Comments