പ്ലാസ്റ്റിക്ക് കുപ്പി പെറുക്കി വിറ്റുവേണം എന്തെങ്കിലും കഴിക്കാൻ; മൂത്തമോൾക്ക് 78 വയസ്സായി; 97 വയസ്സായ തത്തു അമ്മയെ കുറിച്ച് ഹൃദയ സ്പർശിയായ കുറിപ്പുമായി നടൻ വിനോദ് കോവൂർ
Friday, October 16 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പ്ലാസ്റ്റിക്ക് കുപ്പി പെറുക്കി വിറ്റുവേണം എന്തെങ്കിലും കഴിക്കാൻ; മൂത്തമോൾക്ക് 78 വയസ്സായി; 97 വയസ്സായ തത്തു അമ്മയെ കുറിച്ച് ഹൃദയ സ്പർശിയായ കുറിപ്പുമായി നടൻ വിനോദ് കോവൂർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 11, 2023, 09:38 am IST
Facebook
Twitter
WhatsAppTelegram

പ്ലാസ്റ്റിക്ക് കുപ്പി പെറുക്കി വിറ്റ് അന്നത്തിനുള്ള വക കണ്ടെത്തുന്ന 97 വയസ്സുള്ള അമ്മയെ കുറിച്ച് ഹൃദയ സ്പർശിയായ കുറിപ്പ് പങ്കുവെച്ച് നടൻ വിനോദ് കോവൂർ. കഴിഞ്ഞ ദിവസം പാലക്കാട് കൊല്ലംങ്കോടുള്ള ഷൂട്ടിങ് ലൊക്കേഷനിൽ വെച്ചാണ് തത്തു എന്ന അമ്മയെ നടൻ കണ്ടുമുട്ടിയത്.

വിനോദ് കോവൂർ പങ്കുവച്ച കുറിപ്പ് വായിക്കാം;

കഴിഞ്ഞ ദിവസം പാലക്കാട് കൊല്ലംങ്കോടിനടുത്ത് ഇനിയും പേരിടാത്ത ഒരു സിനിമയുടെ ഷൂട്ടിംഗിന് പോയപ്പോൾ പരിചയപ്പെട്ട മനസിൽ ഇടം നേടിയ ഒരമ്മ. പേര് തത്തു. വയസ് 97. ഈ തൊണ്ണൂറ്റിയേഴാം വയസിലും ജീവിക്കാൻ കഷ്ടപ്പെടുകയാണ് ഈ അമ്മ. ലൊക്കേഷനിൽ നിന്നും കുടിച്ച് കളയുന്ന പ്ലാസ്റ്റിക് ബോട്ടിൽസ് ഒരു ചാക്കിലേക്ക് പെറുക്കി ഇട്ട് താഴ്‌ച്ചയുള്ള സ്ഥലത്ത് നിന്ന് ചാക്കുമായ് ഉയരത്തേക്ക് കയറാൻ ബുദ്ധിമുട്ടുമ്പോഴാണ് ഞാനും മറ്റൊരു സുഹൃത്തും ചേർന്ന് അമ്മയെ പിടിച്ചു കയറ്റി ഇരുത്തിയത്.

കുടിക്കാൻ വെള്ളവും ഭക്ഷണവും കയ്യിൽ കൊടുത്തു വീട്ടിൽ പോയിട്ട് കഴിച്ചോളാം എന്ന് പറഞ്ഞു. പ്രായം എത്രയായി എന്ന് ചോദിച്ചപ്പോൾ മൂത്തമോൾക്ക് 78 വയസായി എന്നായിരുന്നു മറുപടി. 97 വയസായ് എന്ന് കേട്ടപ്പോൾ എന്തിനാ ഈ പ്രായത്തിലും ഇങ്ങനെ നടക്കുന്നേ വീട്ടിൽ ഇരുന്നാൽ പോരെ എന്ന് ചോദിച്ചപ്പോൾ. എന്തെങ്കിലും കഴിക്കണ്ടേ എന്ന് പറഞ്ഞ് ആ കണ്ണ് നിറയാൻ തുടങ്ങി. ഒമ്പത് മക്കളെ പെറ്റ അമ്മയാണ്. പക്ഷെ, ആരും എന്നെ നോക്കുന്നില്ല ഞാൻ തനിച്ചാണ്. ഇതെല്ലാം പെറുക്കി വിറ്റാൽ എന്തേലും കിട്ടും അതുകൊണ്ടാ ജീവിക്കണേന്ന് പറഞ്ഞപ്പോൾ കേട്ടുനിന്ന ഞങ്ങൾക്കെല്ലാം സങ്കടം തോന്നി.

വിഷു അല്ലേ വരുന്നേ എന്തെങ്കിലും വേണ്ടേ കൈയ്യിൽ അതോണ്ട് നടക്കാണ് പൊന്നു മക്കളേന്ന് പറഞ്ഞു. ഞാൻ കുറച്ച് കാശ് തത്തു അമ്മേടെ കൈയ്യിൽ കൊടുത്തു. യ്യോ മോനേ ഇത് വേണ്ട ഇതൊക്കെ പെറുക്കി വിറ്റാൽ എന്തേലും കിട്ടും എന്ന് പറഞ്ഞ് വാങ്ങിക്കാൻ വിസമ്മതിച്ചു. നിർബന്ധിച്ച് കൈയ്യിൽ കൊടുത്തപ്പോൾ എന്റെ ഇരുകൈകളും പിടിച്ച് നിറഞ്ഞ കണ്ണുകളോടെ നന്ദി പറഞ്ഞ് കൊണ്ടേ ഇരുന്നു. ഞാൻ പെറ്റ എന്റെ കുട്ട്യള് തരാത്തതാ മോൻ തന്നെ ദൈവാനുഗ്രഹം ഉണ്ടാകും എന്ന് പറഞ്ഞ് എഴുന്നേല്ക്കാൻ ശ്രമിച്ചു. എനിക്ക് അമ്മേടെ കൂടെ ഒരു ഫോട്ടോ എടുക്കണം എന്ന് ഞാൻ ആഗ്രഹം പറഞ്ഞു.

കൂട്ടുകാരൻ ഫോട്ടോ എടുത്തു. ഫോട്ടോ എനിക്ക് എങ്ങനെയാ കാണാൻ പറ്റ്വാന്ന് ചോദിച്ചപ്പോൾ മൊബൈലിൽ ഫോട്ടോ കാണിച്ച് കൊടുത്തു. കണ്ണിനു അടുത്തേക്ക് വച്ച് ഫോട്ടോ നോക്കി ചിരിച്ചിട്ട് പറഞ്ഞു നന്നായിട്ടുണ്ടെന്ന്. ഈ പ്രായത്തിലും തത്തു അമ്മയുടെ കുഞ്ഞി കണ്ണുകൾക്ക് നല്ല കാഴ്‌ച്ചയാണെന്ന് കൂടെ നിന്നവർ പറഞ്ഞു. പിന്നീട് പിടിച്ച് എഴുന്നേല്പ്പ്പിച്ചു. കുറച്ചുനേരം എന്നെ പിടിച്ച് നിന്നു. ഇരുന്നാൽ പിന്നെ എഴുന്നേല്ക്കാൻ വല്യ പ്രയാസാ.

കൊടുത്ത കാശ് മുണ്ടിന്റെ മടിക്കുത്തിൽ വച്ച് ഭക്ഷണത്തിന്റെ കവറുമെടുത്ത് ചാക്കെടുക്കാൻ തുടങ്ങിയപ്പോൾ. എല്ലാം കൂടെ കൊണ്ട് പോകാൻ പറ്റുമോന്ന് ചോദിച്ചു. ന്നാ ചാക്ക് ഇവിടെ ഇരിക്കട്ടെ നാളെ വന്നിട്ട് എടുക്കാന്നും പറഞ്ഞ് തത്തു അമ്മ കൊയ്‌ത്ത് കഴിഞ്ഞ പുഞ്ചപാടത്ത് കൂടെ അമ്മയുടെ ദൂരെയുള്ള വീട് ലക്ഷ്യമാക്കി നടന്ന് നീങ്ങുന്നത് ഒരു വല്ലാത്ത കാഴ്‌ച്ചയായിരുന്നു. മറക്കില്ല ഈ അമ്മയെ. കന്മദം സിനിമയിലെ ലാലേട്ടന്റെ കൂടെ അഭിനയിച്ച അമ്മയെ ഓർമ്മ വന്നു.

 

Tags: actor
Share
Tweet
SendShare

More News from this section

കിഫ്ബി അഴിമതി ആരോപണം: പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് യുവമോര്‍ച്ച മാര്‍ച്ച്; പ്രവര്‍ത്തകര്‍ക്കുനേരെ ഗ്രനേഡ് പ്രയോഗം; സമരത്തെ അടിച്ചമര്‍ത്താനാകില്ലെന്ന് ബിജെപി

ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്ക്; നട തുറക്കുന്ന ദിവസം മാത്രം 30,000 പേര്‍ക്ക് ബുക്കിങ്

സിഎംആര്‍എല്‍-എക്‌സാലോജിക് ഇടപാട്: പിണറായി വിജയനെ ചോദ്യം ചെയ്യാന്‍ ഇ.ഡി; അടുത്ത ആഴ്ച ഹാജരാകണം

ഇരട്ട ചക്രവാതച്ചുഴിയും ന്യൂനമര്‍ദ്ദപാത്തിയും; സംസ്ഥാനത്ത് മഴ ശക്തമാകും; ഇന്ന് എല്ലാ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; മലയോര മേഖലകളിലും ജാഗ്രതാ നിര്‍ദ്ദേശം

വിവാഹവാഗ്ദാനം നല്‍കി വിളിച്ചുവരുത്തി; 18കാരിയെ കൊലപ്പെടുത്തി കത്തിച്ചെന്ന് ആരോപണം, 19കാരന്‍ പിടിയില്‍

നവംബര്‍ മൂന്ന് മുതല്‍ സ്വകാര്യ ബസുകള്‍ അനിശ്ചിതകാല പണിമുടക്കിലേക്ക്; മിനിമം ചാര്‍ജ് 20 രൂപയാക്കണമെന്ന് ആവശ്യം

Latest News

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

തിരംഗാ മാര്‍ച്ചിന് മുമ്പ് അഭിജീത് ദീപ്‌കെ പൊലീസ് കസ്റ്റഡിയില്‍; നടപടി നിരോധനാഞ്ജ ലംഘിച്ചതിന്

മുംബൈയിൽ ഒന്നരവയസ്സുകാരന്റെ മരണം; അയൽവാസിയായ 10 വയസ്സുകാരിയും അമ്മയും കസ്റ്റഡിയിൽ

നവരാത്രിയിൽ ജപിക്കേണ്ട മന്ത്രങ്ങളും സ്തോത്രങ്ങളും

നാലുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം തിരിച്ചുവരവ്; ഭുവനേശ്വറിന് വീണ്ടും ഇന്ത്യന്‍ ടീമില്‍ അവസരം; ടി20യില്‍ അര്‍ഷദീപിന് പകരക്കാരനായി എത്തും

ദേവീ ഉപാസനയുടെ രഹസ്യങ്ങളും നവരാത്രി വ്രതത്തിന്റെ അത്ഭുത ഫലങ്ങളും

സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരായ പരാമർശം ; നിഖിൽ വാഗ്ലെയ്‌ക്കും സഞ്ജയ് റാവുത്തിനും എതിരെ കോടതിയലക്ഷ്യ കേസ്

ഇന്ത്യന്‍ നാവികസേനയുടെ കരുത്ത് കൂട്ടാന്‍ ‘സമര്‍ഥക്’; തദ്ദേശീയമായി നിര്‍മിച്ച മള്‍ട്ടി പര്‍പ്പസ് കപ്പല്‍ കമ്മീഷന്‍ ചെയ്തു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies