കൽപ്പറ്റ: രാഹുൽ ഗാന്ധി മഹാഭാരതത്തിലെ അർജ്ജുനനെ പോലെയാണെന്ന് ടി.സിദ്ദിഖ് എംഎൽഎ. രാഹുൽ ഗാന്ധി എംപിയായി തുടരുമെന്നും കോൺഗ്രസ് നേതൃത്വത്തിലെ പ്രശ്നങ്ങൾ സ്വാഭാവികമാണെന്നും സിദ്ധിഖ് മാദ്ധ്യമങ്ങളോട് പറഞ്ഞു. സത്യമേവ ജയതേ എന്ന റാലിയുടെ ഭാഗമായി രാഹുൽ ഗാന്ധി വയനാട്ടിലെത്തുന്നതിന്റെ പശ്ചാത്തലത്തിലാണ് സിദ്ദിഖിന്റെ പുകഴ്ത്തൽ. പരിപാടിയുടെ മുഖ്യ സംഘാടകൻ കൂടിയാണ് സിദ്ദിഖ്.
നൂറ് കണക്കിന് പ്രകടനങ്ങൾ വയനാട്ടിൽ നടക്കുന്നുണ്ട്. കൽപ്പറ്റ നഗരത്തിന് ഉൾക്കൊള്ളാൻ കഴിയാത്ത അത്രയും ജനസാഗരമാണ് രാഹുലിനെ കാണാൻ വയനാട്ടിലേയ്ക്ക് എത്തുന്നത്. രാഹുൽ ഗാന്ധി എന്നത് ഒരു വികാരമാണ്. അതിന് പ്രധാന കാരണം രാഹുൽ ഗാന്ധിക്ക് വയനാടുമായി വൈകാരികമായ ഒരു ബന്ധമുണ്ട് എന്നത് തന്നെയാണ്.
മനുഷ്യത്വപരമായ ഇടപെടലാണ് വയനാട്ടിൽ രാഹുൽ ഗാന്ധി നടത്തുന്നത്. ജനങ്ങൾക്കെല്ലാം വിഷു, ഈസ്റ്റർ, പെരുന്നാൾ ആശംസ കാർഡുകൾ കോൺഗ്രസ് വിതരണം ചെയ്തു. രാഹുൽ ജനങ്ങളുടെ എംപിയായ തുടരും. അദ്ദേഹം മഹാഭാരതത്തിലെ അർജ്ജുനനെ പോലെയാണ്. കോൺഗ്രസിനുള്ളിൽ ഉണ്ടാകുന്നത് സ്വാഭാവികമായി ഉണ്ടാകുന്ന പ്രശ്നങ്ങൾ മാത്രമാണ്- എന്നും ടി.സിദ്ദിഖ് പറഞ്ഞു.
Comments