തിരുനന്തപുരം: കേരളത്തിൽ ഇത്തവണ മഴ കൂടുതൽ ലഭിക്കാൻ സാധ്യതയെന്ന് ആദ്യഘട്ട കാലവർഷ പ്രവചനം. മദ്ധ്യ തെക്കൻ കേരളത്തിൽ ഇത്തവണ സാധാരണ മഴയിൽ കൂടുതൽ ലഭിക്കും. എന്നാൽ വടക്കൻ കേരളത്തിൽ സാധാരണയോ അല്ലെങ്കിൽ അതിലും താഴെയോ മഴ ലഭിക്കാനാണ് സാധ്യത.
കഴിഞ്ഞ ദിവസമാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് ആദ്യഘട്ട പ്രവചനം നടത്തിയത്. വരും ദിവസങ്ങളിൽ വേനൽ മഴ കുറഞ്ഞേക്കുമെന്നും പ്രവചനമുണ്ട്. എന്നാൽ കേരളത്തിലെ താപനില ദിനംപ്രതി ഉയർന്നുകൊണ്ടിരിക്കുകയാണ്. സംസ്ഥാനത്ത് ഇന്നലെ ഏറ്റവും ഉയർന്ന ചൂട് രേഖപ്പെടുത്തിയിരിക്കുന്നത് പാലക്കാടും വെള്ളാനിക്കരിയിലുമാണ്. 38 ഡിഗ്രി സെൽഷ്യസ് താപനിലയാണ് ഇന്നലെ രേഖപ്പെടുത്തിയത്.
എന്നാൽ മെയ് മാസത്തിൽ പെയ്യുന്ന മഴകൂടി കണക്കിലെടുത്ത് മാത്രമെ കാലവർഷത്തെ പൂർണമായി വിലയിരുത്താനാവുകയുള്ളുവെന്ന് കാലാവസ്ഥാ വിദഗ്ധർ പറഞ്ഞു. എന്നാൽ സംസ്ഥാനത്ത് ഇന്നും ചൂട് കൂടുമെന്ന് മുന്നറിയിപ്പുണ്ട്. അടുത്ത ആഴ്ച വേനൽമഴ തിരികെയെത്തുകയാണെങ്കിൽ ചൂടിന് ശമനമുണ്ടാകുമെന്നും കാലാവസ്ഥ വിദഗ്ധർ വിലയിരുത്തി.
പാലക്കാട്, തൃശൂർ ജില്ലകളിലെ കിഴക്കൻ മേഖല, എറണാകുളം ജില്ലയുടെ കിഴക്കൻ മേഖല, കാസർകോഡ് ജില്ല, കണ്ണൂർ ജില്ലയുടെ കിഴക്കൻ മേഖല എന്നിവിടങ്ങളിൽ സാധാരണ തോതിലുള്ള മഴയ്‌ക്കാണ് സാധ്യത. വയനാട്ടിൽ സാധാരണയെക്കാൾ കൂടുതൽ മഴ ലഭിക്കുമെന്നും റിപ്പോർട്ടുണ്ട്. കേരളത്തിൽ എന്നത്തേക്ക് കലവർഷം എത്തുമെന്ന് മെയ് അവസാന വാരത്തിൽ പ്രവചനമുണ്ടാകും.
Comments