ചരിത്രം സൃഷ്ടിക്കാനൊരുങ്ങി അസം; ഗിന്നസ് റെക്കോർഡിനായി 12,000 കലാകാരന്മാർ ഒറ്റ വേദിയിൽ അണിനിരന്ന് ഏറ്റവും വലിയ 'ബിഹു നൃത്തം' അവതരിപ്പിക്കും
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ചരിത്രം സൃഷ്ടിക്കാനൊരുങ്ങി അസം; ഗിന്നസ് റെക്കോർഡിനായി 12,000 കലാകാരന്മാർ ഒറ്റ വേദിയിൽ അണിനിരന്ന് ഏറ്റവും വലിയ ‘ബിഹു നൃത്തം’ അവതരിപ്പിക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 12, 2023, 09:13 pm IST
FacebookTwitterWhatsAppTelegram

ഗുവാഹട്ടി: ലോക റെക്കോർഡ് സൃഷ്ടിക്കാനൊരുങ്ങി അസം. 12,000 കലാകാരന്മാർഒറ്റ വേദിയിൽ അണിനിരന്ന് ഏറ്റവും വലിയ ‘ബിഹു നൃത്തം’ അവതരിപ്പിക്കും. അതിനായി ഗുവാഹട്ടിയിലെ സരുസജായിയിലുള്ള ഇന്ദിരാഗാന്ധി അത്ലറ്റിക് സ്റ്റേഡിയത്തിന്റെ വേദിയൊരുങ്ങിക്കഴിഞ്ഞു. കലാകാരന്മാരെല്ലാരും തീവ്രമായ പരിശീലനത്തിലാണ്. നാളെയോടെ പരിശീലനങ്ങൾ സമാപിക്കും. ബിഹു ഉത്സവം ആരംഭിക്കുന്ന ഏപ്രിൽ 14-നാണ് മെഗാ പരിപാടി നടക്കുക. അസമീസ് പുതുവർഷത്തിന്റെ ആരംഭം കുറിക്കാൻ എല്ലാ വർഷവും ഏപ്രിലിൽ ബൊഹാഗ് ബിഹു എന്നും വിളിക്കപ്പെടുന്ന രൊംഗാളി ബിഹു ആഘോഷിക്കുന്നു. ഈ വർഷം, ഏപ്രിൽ 14-നാണ് ഉത്സവം ആരംഭിക്കുന്നത്. നൃത്തപരിശീലന സമയത്ത് സ്റ്റേഡിയത്തിലെത്തിയ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ നർത്തകരെ പ്രോത്സാഹിപ്പിക്കുകയും നർത്തകർക്ക് രൊംഗാളി ബിഹുവിനോട് അനുബന്ധിച്ച് സമ്മാനങ്ങൾ നൽകുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.

അസമിന്റെ ദേശീയോത്സവമാണ് ബിഹു. കാർഷികവൃത്തി ആരംഭിക്കുന്നതിന്റെ ആഘോഷമാണ് രൊംഗാളി ബിഹു. പുതുവത്സര ദിനമാണ് ഇത്. വർഷത്തിൽ മൂന്ന് ബിഹുവാണ് അസമുകാർ ആഘോഷിക്കുക. ഒക്ടോബർ മാസത്തിന്റെ മധ്യത്തിൽ കാതി ബിഹുവും ജനുവരിയുടെ മധ്യത്തിൽ മാഗ് ബിഹുവും ഏപ്രിൽ മാസത്തിന്റെ മധ്യത്തിൽ രൊംഗാളി ബിഹുവുമാണ് ഈ ആഘോഷങ്ങൾ. കാതി ബിഹു, കൊംഗാളി ബിഹു എന്നും മാഗ് ബിഹു, ബൊഗാളി ബിഹു എന്നും രൊംഗാളി ബിഹു, ബൊഹാഗ് ബിഹു എന്നീ പേരുകളിലും വിളിക്കപ്പെടുന്നു. കാർഷികവൃത്തിയുടെയും പുതുവത്സരത്തിന്റെയും ആരംഭത്തിൽ ആഘോഷിക്കുന്ന രൊംഗാളി ബിഹുവാണ് ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത്. രൊംഗാളി ബിഹു എന്നാൽ ആനന്ദത്തിന്റെ ഉത്സവമെന്നും അറിയപ്പെടുന്നു.വസന്തകാലത്തിന്റെ വരവ് അറിയിച്ചുകൊണ്ടെത്തുന്ന രൊംഗാളി ബിഹു അസമുകാർക്ക് ഏറ്റവും സന്തോഷകരമായ അനുഭവമാണ്. അന്നാണ് കർഷകർ വിത്തെറിയുന്നത്. രൊംഗാളി ബിഹു പ്രധാനമായും ഏപ്രിൽ 14-നും 15-നുമാണ് ആഘോഷിക്കുക എങ്കിലും ഏഴ് ദിവസം നീണ്ടുനിൽക്കുന്ന വ്യത്യസ്ത ചടങ്ങുകളുണ്ടാകും. വീട്ടിലെ സ്ത്രീകൾ അരിയും തേങ്ങയും ചേർത്ത് പിത്ത, ലരു, ജോൽപ്പൻ എന്നീ പലഹാരങ്ങൾ ബിഹു സ്പെഷലായി ഉണ്ടാക്കും. അരിയുണ്ട, എള്ളുണ്ട എന്നിവയും ഓരോ വീട്ടിലും ബിഹു പ്രമാണിച്ച് ഉണ്ടാക്കും.

ബിഹു ഉത്സവവുമായി ബന്ധപ്പെട്ട ഒരു നാടോടി നൃത്തമാണ് ബിഹു നൃത്തം. ആസാമീസ് സംസ്‌കാരത്തിന്റെ ഒരു പ്രധാന ഭാഗമാണ് ഈ നൃത്തം. ഒരു ഗ്രൂപ്പായി അവതരിപ്പിക്കുന്ന ബിഹു നർത്തകർ സാധാരണയായി ചെറുപ്പക്കാരും യുവതികളുമാണ്. വേഗതയേറിയ ചുവടുകളും കൈ ചലനങ്ങളും ഈ നൃത്തശൈലിയുടെ സവിശേഷതയാണ്. നർത്തകരുടെ പരമ്പരാഗത വസ്ത്രധാരണം വർണ്ണാഭമായതും ചുവന്ന നിറമുള്ളതുമാണ്. ഇത് സന്തോഷത്തെയും ഊർജ്ജസ്വലതയെയും സൂചിപ്പിക്കുന്നു. നൃത്തരൂപത്തിന്റെ ഉത്ഭവം അജ്ഞാതമാണ്. നർത്തകരായ ചെറുപ്പക്കാരും യുവതികളും നൃത്ത വേദിയിലേക്ക് പതുക്കെ നടക്കുന്നതിലൂടെയാണ് നൃത്തം ആരംഭിക്കുന്നത്.

Tags: Assam
ShareTweetSendShare

More News from this section

മദ്രസ അധ്യാപകനെതിരായ പോക്സോ കേസ് ഒതുക്കിത്തീർക്കാൻ പള്ളി കമ്മിറ്റിയുടെ ശ്രമം; ഗുരുതര ആരോപണവുമായി അതിജീവിതയുടെ പിതാവ്

ഓടുന്ന കെ.എസ്.ആർ.ടി.സി ബസിൽ സഹയാത്രക്കാരിയെ കടന്നുപിടിക്കാൻ ശ്രമം; ജീവനക്കാരനെ ഡ്രൈവർ ഓടിച്ചിട്ട് പിടികൂടി

വ്യാജ ആധാർ കാർഡുമായി നേപ്പാളിലേക്ക് കടക്കാൻ ശ്രമം; ഉസ്ബെക്കിസ്ഥാൻ സ്വദേശിനി അറസ്റ്റിൽ

പത്ത് കോടി നിങ്ങൾക്കാണോ? മൺസൂൺ ബമ്പർ ഭാഗ്യവാൻ കണ്ണൂരിൽ; മുഴുവൻ സമ്മാനങ്ങളും അറിയാം

മലപ്പുറത്ത് അഞ്ച് മാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ കടിച്ചു

കേരള വഖഫ് ബോർഡ് കേസ് സുപ്രീം കോടതിയിൽ; തടസ്സഹർജി നൽകി ഷോൺ ജോർജ്; രാജ്യത്തെ നിയമം അനുസരിക്കാൻ മുസ്ലിം ലീഗും ബാധ്യസ്ഥരാണെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ

Latest News

മെസി-യമാല്‍ വൈറല്‍ ചിത്രം വീണ്ടും ചര്‍ച്ചയില്‍; ‘ഇത് വിശ്വസിക്കാനാകുന്നില്ല’, ഫൈനലിന് മുമ്പ് മെസിയുടെ പ്രതികരണം

ലോകകപ്പില്‍ അവസാന വെല്ലുവിളി; ഇംഗ്ലണ്ടും ഫ്രാന്‍സും ഇന്ന് മൂന്നാം സ്ഥാനത്തിനായി ഏറ്റുമുട്ടും

ചെന്നൈ ഗ്രാന്‍ഡ് മാസ്റ്റേഴ്‌സ്: ഗുകേഷിന് അപ്രതീക്ഷിത തോല്‍വി; ഒന്നാം സ്ഥാനത്ത് ഫിറൂസ്ജ

‘രോഹിത് ശര്‍മ്മ ഇന്ത്യന്‍ ടീമില്‍ തുടരും’; ലോര്‍ഡ്‌സിലെ അവസാന ഏകദിനമല്ല; അഭ്യൂഹങ്ങള്‍ തള്ളി ബിസിസിഐ

ഏഴ് വര്‍ഷത്തിന് ശേഷം ചെന്‍ യൂഫെയിയെ വീഴ്‌ത്തി പി.വി. സിന്ധു; ജപ്പാന്‍ ഓപ്പണ്‍ ഫൈനലില്‍

സ്പെയിന് ആശ്വാസം! ലമീന്‍ യമാല്‍ ഫിറ്റാണ്; അര്‍ജന്റീനയ്‌ക്കെതിരെ ലോകകപ്പ് ഫൈനല്‍ കളിക്കും

പവർകട്ടിനിടെ മെഴുകുതിരിയിൽ നിന്ന് തീപടർന്നു; ചികിത്സയിലായിരുന്ന വയോധിക മരിച്ചു, രണ്ട് ദിവസത്തിനിടെ വൈദ്യുതി മുടക്കവുമായി ബന്ധപ്പെട്ട് രണ്ടാം മരണം

പി.എസ്.സിയ്‌ക്ക് ഗുരുതര വീഴ്ച; ചോദ്യപേപ്പർ മാറി നൽകി, പരീക്ഷ കഴിഞ്ഞ് ഉദ്യോഗാർഥികൾ കണ്ടെത്തിയതോടെ ലാസ്റ്റ് ഗ്രേഡ് സർവന്റ് പരീക്ഷ റദ്ദാക്കി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies