കൊമ്പില്ലാക്കൊമ്പന് ഒരു വിഷുക്കൈനീട്ടം..
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കൊമ്പില്ലാക്കൊമ്പന് ഒരു വിഷുക്കൈനീട്ടം..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 15, 2023, 06:47 am IST
Facebook
Twitter
WhatsAppTelegram

വിഷുവിന് ഒഴിച്ചുകൂടാൻ പറ്റാത്ത ഒന്നാണ് കൈനീട്ടം. കൈനീട്ടം നൽകുന്ന മുതിർന്നവരും സ്വീകരിക്കുന്ന കുട്ടികളും വിഷുദിനത്തിലെ ഒരു സവിശേഷ കാഴ്ച തന്നെയാണ്. എന്നാൽ ആനയ്‌ക്ക് ഒരു കൈനീട്ടം കൊടുക്കുന്നത് ഒരുപക്ഷെ ആദ്യത്തെ കാഴ്ചയായിരിക്കും. കൊമ്പില്ലാകൊമ്പന്മാർ എന്ന് പറയപ്പെടുന്ന മോഴ വിഭാഗത്തിൽപ്പെട്ട ആനയാണ് ഗുരുവായൂർ ദേവസ്വം ബാലകൃഷ്ണൻ. കൊമ്പില്ലാത്തതുകൊണ്ട് തന്നെ മാറ്റിനിർത്തപ്പെട്ട ബാലകൃഷ്ണന് കൃത്രിമമായി വെക്കുന്ന 2 കൊമ്പുകളാണ് വിഷുക്കൈനീട്ടമായി ലഭിച്ചത്.

കായംകുളം സ്വദേശിനിയും ഗുരുവായൂരപ്പന്റെ ഭക്തയുമായ സൂര്യയാണ് നാൽപ്പതിനായിരം രൂപ വിലവരുന്ന കൃത്രിമകൊമ്പുകൾ സംഭാവന ചെയ്തത്. 14 ന് വൈകുന്നേരം 4.30 ന് പുന്നത്തൂർ കോട്ടയിൽ വെച്ച് നടന്ന ചടങ്ങിൽ സൂര്യയുടെ അഭാവത്തിൽ ആനപ്രേമിയായ വിഷ്ണു ദത്ത് മേനോൻ ഗുരുവായൂർ ദേവസ്വം അഡ്മിനിസ്ട്രേറ്റർ വിനയന് കൊമ്പുകൾ കൈമാറി. ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ മായാദേവി, മാനേജർ ലെജുമോൾ എന്നിവരും ചടങ്ങിൽ പങ്കെടുത്തു. വർഷങ്ങളായി കെട്ടുംന്തറിയിൽ നിന്നും അഴിക്കാതെ നിന്നിരുന്ന ആനയായിരുന്നു ബാലകൃഷ്ണൻ 6 വർഷം മുൻപ് സുമലാൽ എന്ന ആനക്കാരൻ ചുമതല ഏറ്റെടുത്തതിനു ശേഷമാണ് പൂരപ്പറമ്പുകളിലേക്ക് ബാലകൃഷ്ണന്റെ തിരിച്ചുവരവ് ഉണ്ടായത്. കഴിഞ്ഞ 3 വർഷമായി ബാലകൃഷ്ണൻ ഒരുപാട് എഴുന്നളളിപ്പുകൾക്ക് തിടമ്പേറ്റി. ഇന്ന് വിഷു ദിനത്തിൽ രണ്ട് നേരവും ഭഗവാനെ ശിരസ്സിലേറ്റുന്നതും ബാലകൃഷ്ണനാണ്.

10 അടി ഉയരമുള്ള ആനയാണെങ്കിലും പല പ്രമുഖ പൂരങ്ങൾക്കും ബാലകൃഷ്ണനെ പരിഗണിക്കാതെ പോകുന്നത് കൊമ്പുകൾ ഇല്ല എന്ന കാരണം കൊണ്ടാണ്. അഭിനവ ആനപ്രേമികൾ പലരും കൊമ്പൻ മോഴ എന്ന താരതമ്യം വരുമ്പോൾ ആനപ്രേമം മറന്നു പോകുന്നതും ബാലകൃഷ്ണനെ പോലെയുള്ള നല്ല ആനകളുടെ അവസരങ്ങൾ ഇല്ലാതാക്കുന്നു. ഗുരുവായൂർ ദേവസ്വം ബാലകൃഷ്ണന് കിട്ടിയ വിഷുക്കൈനീട്ടം ഭാവിയിൽ പല പൂരപ്പറമ്പുകളിലും അർഹതപ്പെട്ട സ്ഥാനം ലഭിക്കാൻ ആനയെ പ്രാപ്തനാക്കും എന്ന പ്രതീക്ഷയിലാണ് ആനപ്രേമികൾ.

ആനയ്‌ക്ക് കൈനീട്ടമായി കിട്ടിയ കൃത്രിമകൊമ്പുകൾ നിർമ്മിച്ചത് പറവൂർ സ്വദേശി വിപിൻരാജാണ്. ഈ കൊമ്പുകൾ വെപ്പുകൊമ്പുകളാണെന്ന് തിരിച്ചറിയാൻ തന്നെ സാധിക്കാത്ത വിധം തന്മയത്തോടെയും, ശാസ്ത്രീയമപരമായും നിർമിക്കപ്പെട്ടതാണ്.

Tags: ELEPHANTguruvayur
Share
Tweet
SendShare

More News from this section

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

Latest News

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies