പ്രിയദർശന്റെ ഏറ്റവും പുതിയ ചിത്രമായ കൊറോണ പേപ്പേഴ്സിന്‍റെ വിജയാഘോഷത്തില്‍ പങ്കെടുത്ത് മോഹന്‍ലാല്‍. പ്രിയദർശന്റെ അസാന്നിധ്യത്തിലായിരുന്നു ആഘോഷം. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ഷെയ്ന്‍ നിഗത്തിനും സിദ്ദിഖിനുമൊപ്പമാണ് മോഹൻലാൽ കേക്ക് മുറിച്ചത്. ചിത്രം നന്നായിട്ടുണ്ടെന്ന് അറിഞ്ഞതായും അതിൽ ഒരുപാട് സന്തോഷമുണ്ടെന്നും മോഹൻലാൽ പറഞ്ഞു.
‘സിനിമയെപ്പറ്റി കേട്ടു. വളരെ നന്നായിട്ടുണ്ടെന്ന് അറിഞ്ഞു, വലിയ സന്തോഷം. അതിലുള്ള എല്ലാവര്‍ക്കും, അഭിനയിച്ച എല്ലാവര്‍ക്കും ആശംസകള്‍ പറയുന്നു. തീര്‍ച്ചയായും പ്രിയദര്‍ശന്‍റെ ഒരു സിനിമ. പ്രിയന്‍റെ ഒരു അഭാവത്തില്‍ ഇതിന്‍റെയൊരു വിജയം ഞാന്‍ ആഘോഷിക്കുകയാണ്.’ മോഹന്‍ലാല്‍ പറഞ്ഞു.
തമിഴ് ചിത്രമായ എട്ട് തോട്ടാകളില്‍ നിന്നും അതിന് പ്രചോദനമായ അകിര കുറോസാവ ചിത്രം സ്‌ട്രേ ഡോഗില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് എടുത്ത ചിത്രമാണ് കൊറോണ പേപ്പേഴ്‌സ്. ശ്രീഗണേഷാണ് ചിത്രത്തിന് തിരകഥ എഴുതിയിരിക്കുന്നത്. പ്രിയദര്‍ശന്‍ തന്നെയാണ് ഫോര്‍ ഫ്രെയിംസിന്റെ ബാനറില്‍ ചിത്രം നിര്‍മിച്ചിരിക്കുന്നത്. ഗായത്രി ശങ്കര്‍ ആണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. സിദ്ധിഖ്, സന്ധ്യ ഷെട്ടി, പി പി കുഞ്ഞികൃഷ്ണന്‍, മണിയന്‍ പിള്ള രാജു, ജീന്‍ പോള്‍ ലാല്‍, ശ്രീ ധന്യ, വിജിലേഷ്, മേനക സുരേഷ് കുമാര്‍, ബിജു പപ്പന്‍, ശ്രീകാന്ത് മുരളി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഈസ്റ്റര്‍ റിലീസായാണ് ചിത്രം എത്തിയത്.
Comments