കണ്ണൂർ: കണ്ണൂർ മയ്യലിൽ സിപിഎം ബ്രാഞ്ച് അംഗത്തിന്റെ വീടിന് പുറകിൽ സ്ഫോടക വസ്തു കണ്ടെത്തി. ചെങ്കൽ സിപിഎം ബ്രാഞ്ച് അംഗവും ക്വാറി ഉടമയുമായ പി.പി പ്രശാന്തിന്റെ വീടിന് പിറകിലാണ് ഉഗ്രശേഷിയുള്ള സ്ഫോടക വസ്തു കണ്ടെത്തിയത്. തിരി കത്തിച്ച നിലയിലായിരുന്നു സ്ഫോടക വസ്തു.
പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. ബോംബ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധിച്ചു. ജാലറ്റിന് സ്റ്റിക് കെട്ടിയ സ്ഫോടക വസ്തു ആണ് കണ്ടെത്തിയത്. കണ്ണൂർ എസ്പി അടക്കം സ്ഥലത്തെത്തി പരിശോധന നടത്തുന്നുണ്ട്.
Comments