വന്ദേഭാരത് വൈകാൻ കാരണം ബിജെപിയാണെന്ന് എഎ റഹീം. വന്ദേഭാരത് കൊണ്ടുവന്നതിന്റെ ഉത്തരവാദിത്വം ബിജെപിയ്ക്കാണെങ്കിൽ വൈകിപ്പിച്ചതിന്റെ കാരണവും ബിജെപിയാണെന്നാണ് എഎ റഹീം പറയുന്നത്. കേരളം യാത്രദുരിതം നേരിടുന്നുണ്ടെന്നും എന്നാൽ ഇത് മനസ്സിലാക്കിയിട്ടും വന്ദേഭാരത് തന്നില്ലെന്നാണ് റഹിം പറയുന്നത്. ഇത്തരത്തിൽ ഒരു സംസ്ഥാനത്ത് വന്ദേഭാരത്ത് വൈകിപ്പിച്ചതിനുള്ള മറുപടി കേന്ദ്രം പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബിജെപിയുടെ ആർപ്പുവിളിയും ആഘോഷവും ഇതാണ് വ്യക്തമാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വന്ദേഭാരത് വളരെ നേരത്തെയെത്തി എന്നായിരുന്നു ഡിവൈഎഫ്ഐ പറഞ്ഞത്. വന്ദേഭാരത് ട്രെയിൻ കേരളത്തിന് വേഗം അനുവദിച്ചതിന് പിന്നിൽ കേന്ദ്രത്തിന്റെ രാഷ്ട്രീയ നീക്കമാണെന്നും ഡിവൈഎഫ്ഐ പറഞ്ഞിരുന്നു. എന്നാൽ യാത്രദുരിതം അവസാനിപ്പിക്കാൻ വന്ദേഭാരതിന് സാധിക്കില്ലെന്നും അത് കെ റെയിൽ വന്നാൽ മാത്രമേ സാധിക്കു എന്നാണ് സിപിഎമ്മിന്റെ വാദം. ഇതിനിടയിലാണ് റഹീമിന്റെ പ്രതികരണം.
Comments