സ്വപ്ന ഭവനത്തിലേക്ക് അവർ വീണ്ടുമെത്തി; അന്ത്യയാത്രയ്ക്കായി, കരളലിയിപ്പിക്കുന്ന കാഴ്ചയ്ക്ക് സാക്ഷിയായി നാട്ടുകാർ
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സ്വപ്ന ഭവനത്തിലേക്ക് അവർ വീണ്ടുമെത്തി; അന്ത്യയാത്രയ്‌ക്കായി, കരളലിയിപ്പിക്കുന്ന കാഴ്ചയ്‌ക്ക് സാക്ഷിയായി നാട്ടുകാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 18, 2023, 11:35 am IST
FacebookTwitterWhatsAppTelegram

മലപ്പുറം: ദുബായിൽ തീ പിടിത്തത്തിൽ മരിച്ച ദമ്പതികളെ ഇന്നലെ അന്ത്യകർമ്മങ്ങൾക്കായി എത്തിച്ചത് അടുത്ത മാസം ഗൃഹപ്രവേശം നടക്കേണ്ടിയിരുന്ന വീട്ടിലേക്ക്. കരളലിയിപ്പിക്കുന്ന ആ കാഴ്ചയ്‌ക്ക് സാക്ഷിയാകാനെത്തിയ നാട് കണ്ണീർ പ്രണാമങ്ങളോടെ വിടയും നൽകി. കഴിഞ്ഞ ദിവസം ദുബായിലുണ്ടായ തീപിടിത്തത്തിൽ മരിച്ച ‌റിജേഷ്, ഷിജി എന്നിവരുടെ വേങ്ങര കണ്ടമം​ഗലത്തെ പണി പൂർത്തിയാകാത്ത സ്വപ്ന ഭവനത്തിൽ വികാരനിർഭര രംഗങ്ങളോടെയാണ് ആയിരങ്ങൾ അന്ത്യാഞ്ജലി അർപ്പിച്ചത്.

ജനക്കൂട്ടത്തിനിടയിലൂടെ മൃതദേഹങ്ങൾ അവരുടെ പണി തീരാത്ത വീട്ടിലേക്ക് എടുക്കുമ്പോൾ കണ്ടു നിന്നവരെല്ലാം കണ്ണീരിലായി. തുടർന്ന് വീട്ടിൽ ഒരു മണിക്കൂർ നേരത്തെ പൊതുദർശനത്തിനു ശേഷം 11.30ന് ചണ്ണയിൽ കുടുംബ ശ്മശാനത്തിലായിരുന്നു സംസ്കാരം. രാവിലെ 8.30ന് എയർ ഇന്ത്യ എക്സ്പ്രസിൽ കോഴിക്കോട് വിമാനത്താവളത്തിലെത്തിച്ച ദമ്പതികളുടെ മൃതദേഹങ്ങൾ 2 ആംബുലൻസുകളിലായി 10.30-നാണ്
നാട്ടിലെത്തിച്ചത്.

ദുബായിലെ ദേരയിലെ താമസ സ്ഥലത്ത് വിഷുദിനത്തിൽ ഉച്ചയോടെയുണ്ടായ തീപിടിത്തത്തിലാണ് 16 പേരാണ് മരടമടഞ്ഞത്. അപകടത്തിൽപെട്ട ഏക മലയാളി കുടുംബമാണിവർ. അടുത്ത മുറിയിലെ തീപിടിത്തത്തെ തുടർന്ന് റിജേഷിന്റെ മുറിയിലേക്ക് പുകപടരുകയായിരുന്നു. അത്‌ ശ്വസിച്ചാണ് മരിച്ചത്. ദേരയിലെ ട്രാവൽസ് ജീവനക്കാരനാണ് റിജേഷ്. ഭാര്യ ജെഷി ഖിസൈസ് ക്രസന്റ് സ്‌കൂൾ അധ്യാപികയാണ്. ആറുമാസംമുമ്പാണ്‌ നാട്ടിൽ വന്നുപോയത്‌. വിഷുദിനത്തിൽ റിജേഷിന്റെ മുറിയിൽ ദുബായിലെ ബന്ധുക്കൾ ഒത്തുകൂടാനിരുന്നതാണ്‌. പലർക്കും അവധി ലഭിക്കാത്തതിനാൽ ഉപേക്ഷിക്കുകയായിരുന്നു. റിജേഷും ജെഷിയും ഭക്ഷണം കഴിച്ച്‌ വിശ്രമിക്കുമ്പോഴായിരുന്നു തീപിടിത്തം.

Tags: malappuram newskerala
ShareTweetSendShare

More News from this section

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies