ഗോൾഡൻ ഗ്ലോബ് റേസിൽ മലയാളി താരം അഭിലാഷ് ടോമി മുന്നിൽ. സാഹസിക കടൽ യാത്രയായ ഗോൾഡൻ ഗ്ലോബ് പായ്‌വഞ്ചിയോട്ട മത്സരത്തിൽ ഒന്നാം സ്ഥാനത്താണ് അഭിലാഷ് ടോമി. മത്സരം ഫിനിഷിംഗ് പോയിന്റായ ഫ്രാൻസിലെ ലെ സാബ്ലെ േെദാലനിലേക്ക് അടുക്കവേയാണ് അദ്ദേഹത്തിന്റെ കുതിപ്പ്.
നേരത്തെ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന ഏക വനിതാ മത്സരാർത്ഥി കിഴ്സ്റ്റാൻ നോയ്‌ഷെയ്ഫറിനെയാണ് അഭിലാഷ് പിന്നിലാക്കിയത്. കിഴ്സ്റ്റന്റെ വഞ്ചിയേക്കാൾ 26 നോട്ടിക്കൽ മൈൽ മുന്നിലാണ് അഭിലാഷ് ഇപ്പോൾ. എന്നാൽ മത്സരത്തിൽ ജേതാവാകണമെങ്കിൽ അഭിലാഷിന് ഇനിയും ലീഡ് വർദ്ധിപ്പിക്കണം. വരും ദിനങ്ങളിൽ ലീഡ് വർദ്ധിപ്പിച്ചാൽ അഭിലാഷ് ടോമിയ്‌ക്ക് ചരിത്രം സൃഷ്ടിക്കാവുന്നതാണ്.
ഫ്രാൻസിന്റെ കടൽത്തീര നഗരമായ ലെ സാബ്ലെ ദെലോനിൽ നിന്ന് 2022 സെപ്റ്റംബർ നാലിനാണ് മത്സരം ആരംഭിച്ചത്. മത്സരം 226 ദിവസം പിന്നിടുമ്പോൾ അഭിലാഷിന് ഫിനിഷിംഗ് പോയിന്റിലേക്ക് ഏകദേശം 2,000 കിലോമീറ്റർ ദൂരം മാത്രമാണ് ബാക്കിയുള്ളത്. 16 പേരുമായി ആരംഭിച്ച മത്സരം മൂന്ന് പേരിലാണ് എത്തി നിൽക്കുന്നത്. വഞ്ചിയുടെ തകരാറും അപകടവും മറ്റും കൊണ്ടാണ് ഭൂരിഭാഗം പേരും മത്സരത്തിൽ നിന്ന് പിന്മാറിയത്. ആധുനിക കാലത്ത് 50 വർഷം മുൻപുള്ള സമുദ്രപര്യവേഷണ സംവിധാനങ്ങൾ ഉപയോഗിച്ചാണ് മത്സരം നടത്തുന്നത്. ഇത്തരത്തിൽ ഏകദേ ശം 48,000 കിലോമീറ്ററാണ് സഞ്ചരിക്കേണ്ടത്.















