ന്യൂഡൽഹി : ഉത്തർപ്രദേശിലെ കാശി വിശ്വനാഥ് ഇടനാഴിയുടെയും മധ്യപ്രദേശിലെ മഹാകാൽ ഇടനാഴിയുടെയും മാതൃകയിൽ ഗുവാഹത്തിയിലെ മാ കാമാഖ്യ ഇടനാഴിയുടെ രൂപരേഖ തയ്യാറാക്കി അസം സർക്കാർ . മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ പങ്ക് വച്ച ഇടനാഴി രൂപരേഖയുടെ ആനിമേറ്റഡ് വീഡിയോ പ്രധാനമന്ത്രി നരേന്ദ്ര മോദിയും സോഷ്യൽ മീഡിയയിൽ പങ്ക് വച്ചു.
“’മാ കാമാഖ്യ ഇടനാഴി’ ഒരു ചരിത്ര സംരംഭമായിരിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. ആത്മീയാനുഭവത്തെ സംബന്ധിച്ചിടത്തോളം, കാശി വിശ്വനാഥ് ധാമിലും മഹാകാൽ മഹാലോകിലും മാറ്റങ്ങൾ സംഭവിക്കുന്നു. വിനോദസഞ്ചാരത്തെ പ്രോത്സാഹിപ്പിക്കുകയും രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെ ഉത്തേജിപ്പിക്കുകയും ചെയ്യുന്നു “ പ്രധാനമന്ത്രി കുറിച്ചു .
108 ശക്തിപീഠങ്ങളിൽ ഏറ്റവും പഴക്കം ചെന്ന ക്ഷേത്രങ്ങളിലൊന്നാണ് കാമാഖ്യ ക്ഷേത്രം. അസമിലെ നിലാചല കുന്നിൻ മുകളിൽ സ്ഥിതി ചെയ്യുന്ന കാമാഖ്യ ക്ഷേത്രം എട്ടാം നൂറ്റാണ്ടിലാണ് നിർമ്മിച്ചത്. പതിനാറാം നൂറ്റാണ്ടിൽ കൂച്ച്ബെഹാറിലെ രാജാവായ നര നാരായൺ ആണ് ഇത് പുനർനിർമ്മിച്ചത്. പിന്നീട് പലതവണ ഇത് പുനർനിർമ്മിച്ചു.
Comments