മണർകാട് ദേവീക്ഷേത്രത്തിലെ പത്താമുദയ ഉത്സവം 24-ന്
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Culture Temple

മണർകാട് ദേവീക്ഷേത്രത്തിലെ പത്താമുദയ ഉത്സവം 24-ന്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 20, 2023, 04:09 pm IST
Facebook
Twitter
WhatsAppTelegram

കോട്ടയം : മണർകാട് ദേവീക്ഷേത്രത്തിലെ ചരിത്രപ്രസിദ്ധമായ പത്താമുദയം ഉത്സവം 24-ന്. ക്ഷേത്രത്തിൽ നടന്നുവരുന്ന സ്ത്രീകളുടെ പ്രത്യേക വഴിപാടായ കലംകരിക്കൽ പത്താമുദയത്തിന് സമാപിക്കും. 24-ന് പുലർച്ചെയാണ് എണ്ണക്കുടം അഭിഷേകം നടക്കുക. 24-ന് രാവിലെ മുതൽ ക്ഷേത്രത്തിന്റെ 28 അര കരകളിൽ നിന്നും ഗജവീരന്മാർ, പൂച്ചെണ്ടുകൾ, താളമേളങ്ങൾ, പുരാണ കഥാപാത്രങ്ങൾ, കരകം, തെയ്യം എന്നിവയുടെ അകമ്പടിയോടെയാണ് കുംഭകുട ഘോഷയാത്ര ആരംഭിക്കുന്നത്. ഉച്ചയ്‌ക്ക് 12 മുതൽ കുംഭകുട ഘോഷയാത്ര എത്തിച്ചേരും. 2.30-നാണ് വടക്കേ ആൽത്തറയിലേക്കുള്ള ദേവിയുടെ എഴുന്നള്ളത്ത്. ഇതിന് ശേഷം എതിരേൽപ്, കുംഭകുടം, അഭിഷേകം എന്നിവ നടക്കും. വൈകിട്ട് നടഗുരുതിക്ക് ശേഷം പെരുമ്പായിക്കാട്ട്‌ശേരി, കുമാരനല്ലൂർ കരക്കാരുടെ അവകാശ ചടങ്ങായ കരവഞ്ചിയോടെ ഉള്ളം തൂക്കം വഴിപാട് നടക്കും. ഇതിന് ശേഷം മറ്റ് കരക്കാരുടെ വഴിപാട് തൂക്കം നടക്കും.

11.30-നാണ് അരീപ്പറമ്പ് കരയുടെ ഗരുഡൻ എടുത്ത് വരവ് നടക്കുക. ഇതിന് പിന്നാലെ 12 മണിക്ക് അരീപ്പറമ്പ് കരയുടെ അവകാശ ചടങ്ങായ കളിത്തട്ടിൽ കേളി നടക്കും. തുടർന്ന് പുന്നത്തുറ കരയുടെ ഗരുഡനും മറ്റ് കരക്കാരുടെയും വ്യക്തികളുടെയും ഗരുഡൻ വഴിപാടും നടക്കും. പത്താമുദയ ദിനത്തിൽ കലം കരിക്കൽ വഴിപാടിന് വിപുലമായ ക്രമീകരണങ്ങളാണ് സജ്ജമാക്കിയിരിക്കുന്നത്. ഇത്തവണ 10,000-ൽ അധികം കലം കരിക്കൽ വഴിപാടാണ് പ്രതീക്ഷിക്കുന്നത്. 12,000-ൽ അധിക കുംഭകൂടം വഴിപാടും, നൂറിൽപരം ഗരുഡൻ തൂക്കം വഴിപാടും അന്ന് നടക്കും. ക്ഷേത്രവും പരിസരവും ഉത്സവ മേഖലയായി സർക്കാർ പ്രഖ്യാപിച്ചിട്ടിട്ടുണ്ട്. ഉത്സവത്തിന്റെ ഭാഗമായി ക്ഷേത്രത്തിൽ നടന്നുവരുന്ന ഹിന്ദുമത കൺവെൻഷൻ 23-ന് സമാപിക്കും.

 

Tags: TemplefestivalPathamudhayam
Share
Tweet
SendShare

More News from this section

ആറന്മുള വള്ളസദ്യ പുനരാരംഭിച്ചു; പമ്പയിലെ ജലനിരപ്പ് കുറഞ്ഞതോടെ പള്ളിയോടങ്ങൾ തിരിച്ചെത്തി; ഭക്തജന തിരക്ക് കൂടുന്നു

ഇരുട്ടകറ്റുന്ന വെളിച്ചം:അജ്ഞാന തിമിരമകറ്റിയ ഗുരുപാദം; അജ്ഞതയുടെ അന്ധകാരത്തിൽ നിന്ന് ജ്ഞാനത്തിന്റെ പ്രകാശത്തിലേക്ക് നയിക്കുന്ന ഗുരു പൂർണ്ണിമ

കുണ്ഡലിനിശക്തിയെ തൊട്ടുണർത്തുന്ന ദണ്ഡനാഥ; നിഗൂഢതകൾ നീങ്ങുന്ന വാരാഹി ഉപാസന

ആറന്മുള വള്ളസദ്യയ്‌ക്ക് ജൂലൈ 19ന് തുടക്കം;ബുക്കിംഗ് സർവകാല റെക്കോർഡിലേക്ക്

“പ്രാർത്ഥനയും പ്രണയവും ഒന്നാകുന്ന നഗരം; മധുവിധു യാത്രകൾക്ക് എന്തുകൊണ്ട് മധുര?”

ക്ഷേത്ര പുനരുദ്ധാരണത്തിനിടെ നൂറ്റാണ്ടുകൾ പഴക്കമുള്ള അപൂർവ ദാരുശില്പങ്ങൾ കണ്ടെത്തി: കുന്തിദേവിയുടെ പ്രാർത്ഥനാഭൂമി പാണ്ഡവർകാവ് വീണ്ടും ചരിത്രസാക്ഷി

Latest News

അദ്ദേഹത്തിന്റെ വിഭാഗത്തിലെ സ്ത്രീകൾക്ക് നൽകിയ ഉപദേശം; മതപരമായ കാര്യങ്ങൾ പറയാൻ അവകാശമുണ്ട്; കാന്തപുരത്തെ തള്ളാതെ കെ.ടി. ജലീൽ

വിരമിക്കല്‍ പ്രഖ്യാപിച്ച് ലയണല്‍ മെസ്സി; ഇന്റര്‍ മയാമിയുമായുള്ള കരാര്‍ 2028 വരെ, ക്ലബ് ഫുട്ബോളിലും തുടരുമോ?

‘കണ്ടാൽ മോഹിക്കപ്പെടുന്ന പ്രായമോ?’; ചെറിയ പെൺകുട്ടികൾ നല്ല ഡ്രസ്സ് ഇട്ട് കൈതരാൻ വന്നു; ആശ തോന്നുന്ന പ്രായത്തിൽ എത്തിയില്ലെങ്കിലും കൊടുത്തില്ല; പേരോട് അബ്ദുറഹ്മാൻ സഖാഫി

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സഹോദരി എല്‍മ എവെയ്റോ കേരളത്തില്‍

ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ബാറ്റിങ് കോച്ച് സ്ഥാനം നിരസിച്ച് മൈക്കല്‍ ഹസി; ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ കണ്‍സള്‍ട്ടന്റാകും

അച്ഛനാണ് പോലും!!! 8 മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിൽ ഒളിപ്പിച്ചും സ്വർണക്കടത്ത്; കരിപ്പൂരിൽ ഒരു കോടി രൂപയുടെ സ്വർണം പിടികൂടി

ഫുട്ബോൾ ടീം തിരഞ്ഞെടുപ്പിനിടെ 18കാരൻ കുഴഞ്ഞുവീണു; മലപ്പുറത്ത് സ്കൂൾ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

125 മില്യണ്‍ പൗണ്ട്! ചെല്‍സിയില്‍ നിന്ന് സൂപ്പര്‍താരത്തെ റാഞ്ചി മാഞ്ചസ്റ്റര്‍ സിറ്റി; ട്രാന്‍സ്ഫര്‍ വിപണിയില്‍ വമ്പന്‍ നീക്കം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies