എറണാകുളം: ദേവികുളം തിരഞ്ഞെടുപ്പ് റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ എ. രാജ സമർപ്പിച്ച ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ഹൈകോടതി വിധി റദ്ദാക്കണമെന്നും ഔദ്യോഗിക രേഖകൾ പരിശോധിക്കാതെയാണ് വിധിയെന്നുമാണ് ഹർജിയിലെ വാദം. ജസ്റ്റിസ് സുധാംശു ധൂലിയ അദ്ധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിക്കുക. പട്ടികജാതി സംവരണ മണ്ഡലത്തിൽ, വ്യാജ ജാതി സർട്ടിഫിക്കറ്റ് ഹാജരാക്കിയാണ് സിപിഐഎമ്മിലെ എ രാജ മത്സരിച്ചതെന്ന യുഡിഎഫ് സ്ഥാനാർത്ഥി ഡി കുമാറിന്റെ ഹർജി അംഗീകരിച്ചായിരുന്നു ഹൈക്കോടതി തെരഞ്ഞെടുപ്പ്റദ്ദാക്കിയത്.
സംവരണത്തിന് എല്ലാ അർഹതയുമുള്ള ആളാണ് താനെന്ന്് ചൂണ്ടിക്കാട്ടിയാണ് എ. രാജ അപ്പീൽ സമർപ്പിച്ചിരിക്കുന്നത്. തന്റെ പൂർവികർ 1950-ന് കേരളത്തിലേക്ക് കുടിയേറി പാർത്തവരാണെന്നും ഹിന്ദു ആചാര പ്രകരാമാണ് താൻ വിവാഹം കഴിച്ചതെന്നുമാണ് രാജയുടെ വാദം. ഇത് സംബന്ധിച്ച് ഔദ്യോഗിക രേഖകൾ പരിശോധിക്കണമെന്നാണ് രാജയുടെ ആവശ്യം. എ രാജയുടെ ഹർഡജിയ്ക്കെതിരെ ഡി കുമാർ തടസ ഹർജി സമർപ്പിച്ചിട്ടുണ്ട്.
പട്ടികജാതി സംവരണ മണ്ഡലമെന്ന നിലയിലായിരുന്നു ദേവികുളം മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് നടന്നത്. പക്ഷേ എ രാജയുടെ ജാതി സർട്ടിഫിക്കറ്റ് സംബന്ധിച്ച് തർക്കം നിലനിന്നിരുന്നു. ക്രൈസ്തവ സഭാംഗമായ ആന്റണിയുടെ മകനാണ് രാജയെന്നും രാജയുടെ ഭാര്യയും മക്കളും ക്രൈസ്തവ മത വിശ്വാസം തുടരുന്നവരാണെന്നും യുഡിഎഫ് ആരോപിച്ചിരുന്നു. മാതാപിതാക്കളുടെയടക്കം സംസ്കാരം നടത്തിയത് പള്ളിയിലെ സെമിത്തേരിയിലാണ്. ഇതെല്ലാം മറിച്ചുവെച്ച് വ്യാജ ജാതി സർട്ടിഫിക്കറ്റ് ഹാജരാക്കിയാണ് സ്ഥാനാർത്ഥിത്വം നേടിയത് എന്നുള്ളതായിരുന്നു എ.രാജയ്ക്കെതിരായ പരാതി.
കഴിഞ്ഞ കുറേ കാലമായി ഇത് സംബന്ധിച്ച് വാദങ്ങൾ നടക്കുന്നുണ്ട്. പട്ടികജാതി -പട്ടിക വർഗ വിഭാഗത്തിൽ നിന്നുള്ള ആളല്ലാ രാജയെന്ന വാദം അംഗീകരിച്ചാണ് ഹൈക്കോടതി ഉത്തരവ്. പരിവർത്തന ക്രൈസ്തവ വിഭാഗത്തിലെ അംഗമാണ് രാജയെന്നാണ് അയോഗ്യതയായി പറയുന്നത്. സംവരണ സീറ്റിൽ മത്സരിക്കാൻ രാജയ്ക്ക് യോഗ്യത ഇല്ലെന്ന വാദം കോടതി അംഗീകരിക്കുകയായിരുന്നു.
Comments