അന്ന് ഓണക്കോടി വാങ്ങിച്ചു കൊടുത്തപ്പോൾ മഞ്ജുവിന്റെ കണ്ണ് നിറഞ്ഞു ; എനിക്കാരും ഓണക്കോടി കൊണ്ടു തന്നിട്ടില്ലെന്ന് പറഞ്ഞത് കേട്ടപ്പോൾ എന്റെ കണ്ണും നിറഞ്ഞു ; കൂട്ടുകാരിയെ കുറിച്ച് മണിയൻപിള്ള പറയുന്നു
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

അന്ന് ഓണക്കോടി വാങ്ങിച്ചു കൊടുത്തപ്പോൾ മഞ്ജുവിന്റെ കണ്ണ് നിറഞ്ഞു ; എനിക്കാരും ഓണക്കോടി കൊണ്ടു തന്നിട്ടില്ലെന്ന് പറഞ്ഞത് കേട്ടപ്പോൾ എന്റെ കണ്ണും നിറഞ്ഞു ; കൂട്ടുകാരിയെ കുറിച്ച് മണിയൻപിള്ള പറയുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 23, 2023, 01:59 pm IST
manju warrier

manju warrier

FacebookTwitterWhatsAppTelegram

മലയാള സിനിമയിൽ നടനായും നിർമ്മാതാവുമായി തിളങ്ങുന്ന താരമാണ് മണിയൻ പിള്ള രാജു. ഇപ്പോഴിതാ സിനിമ മേഖലയിലെ തന്റെ ഏറ്റവും അടുത്ത സുഹൃത്ത് ആരാണെന്ന് പറയുകയാണ് അദ്ദേഹം. ഏറ്റവും നല്ല കൂട്ടുകാരി അത് മഞ്ജു വാര്യർ ആണെന്നാണ് മണിയൻ പിള്ള രാജു പറയുന്നത്.

”എന്റെ ഏറ്റവും നല്ല കൂട്ടുകാരി മഞ്ജു വാര്യരാണ്. കാരണം ചിലരെ നമ്മൾ ഭയങ്കരമായി ഇഷ്ടപ്പെടും. എന്റെ കണ്ണെഴുതി പൊട്ടും തൊട്ട് എന്ന സിനിമയിൽ മഞ്ജു അഭിനയിച്ചിട്ടുണ്ട്. പക്ഷെ അതിന് മുമ്പ് മഞ്ജുവിൻ‌റെ സിനിമകൾ കണ്ടിട്ടുണ്ട്. ആറാം തമ്പുരാനിൽ അഭിനയിക്കുന്ന സമയത്ത് ക്യാമറയുടെ പിന്നിൽ വന്ന് നോക്കുമായിരുന്നു. അതിന് കാരണം ആ മുഖത്ത് മിന്നി മായുന്ന ഭാവങ്ങൾ കാണാനാണ്. അതി ​ഗംഭീര ആർട്ടിസ്റ്റാണ്. അങ്ങനെയാെരു ആരാധനയാണ് മഞ്ജുവിനോട്. ആ ആരാധന അവരുടെ ആ കഴിവിനെ ബഹുമാനിച്ച് കൊണ്ടുള്ളതാണ്. അത് കഴിഞ്ഞാണ് കണ്ണെഴുതി പൊട്ടും തൊട്ടിന് മഞ്ജുവിനെ ഞാൻ വിളിക്കുന്നത്. ആ സമയത്ത് അവർ രഹസ്യമായി വിവാഹം നടത്താനുള്ള പരിപാടിയായിരുന്നു. പക്ഷെ സ്ട്രോങ്ങായി പറഞ്ഞു രാജു ചേട്ടന്റെ ഈ പടം ചെയ്യാതെ അങ്ങനെ ഒരു പരിപാടിയില്ലെന്ന്. അങ്ങനെ മഞ്ജു വന്ന് എന്റെ ആ സിനിമ ചെയ്തു തന്നു. അത് കഴിഞ്ഞ് അടുത്ത ദിവസമാണ് അവർ വിവാഹം കഴിച്ചത്. ആ ചിത്രത്തിലെ അഭിനയത്തിന് മഞ്ജു നാഷണൽ അവാർ‍‍ഡ് വാങ്ങി. അന്ന് തൊട്ടുള്ള ഫ്രണ്ട്ഷിപ്പാണ്.” അദ്ദേഹം പറഞ്ഞു.

” മഞ്ജു എറണാകുളത്ത് വന്നാൽ വിളിക്കും. ഞങ്ങൾ വൈകുന്നേരങ്ങളിൽ ഭക്ഷണം കഴിക്കാൻ എവിടെയെങ്കിലും പോകാറുണ്ട്. മഞ്ജുവിന് ഞാൻ പ്രത്യേക കെയറിങ് കൊടുക്കാറുണ്ട്. അതിന് കാരണം മറ്റുള്ള നടിമാർ വരുന്നത് ടച്ച് അപ്പ്, ടച്ച് അപ്പ്, അത് ഇതൊന്നൊക്കെ പറഞ്ഞ് പത്ത് ഇരുപത് അസിസ്റ്റന്റിനെയും കൊണ്ടാണ്. എന്നാൽ മഞ്ജുവിന്റെ കൂടെ ആരും ഇല്ല. ഇനി ഏത് രാജ്യത്ത് ഷൂട്ടിം​ഗിന് വന്നാലും ഒരു അസിസ്റ്റന്റുമില്ല. ഒറ്റയ്‌ക്ക് നിന്ന് ജീവിച്ച് സ്ട്രോങായതാണ്. ഇടയ്‌ക്ക് ഏതെങ്കിലും പടത്തിൽ അഭിനയിക്കാൻ പോവുമ്പോൾ എന്നെ വിളിക്കും. ഇങ്ങനെയൊരു പടമുണ്ട് രാജു ചേട്ടാ പോവുകയാണ്, എല്ലാ അനു​ഗ്രഹവും വേണമെന്ന് പറയും. അത് കേൾക്കുമ്പോൾ മനസ് നിറഞ്ഞ് എന്റെ കണ്ണ് നിറയാറുണ്ട്. പാവാട സിനിമ ചെയ്തതിന് ഒരു രൂപ പോലും പ്രതിഫലം വാങ്ങിയില്ല, അങ്ങനെ അതിന് പകരമായി ഒരു ഓണത്തിന് ഓണക്കോടി എടുത്തു കൊടുത്തു. അത് കണ്ടപ്പോൾ മഞ്ജുവിന്റെ കണ്ണ് നിറഞ്ഞു, എനിക്കാരും ഓണക്കോടി കൊണ്ടു തന്നിട്ടില്ലെന്ന് പറഞ്ഞു, എന്റെയും കണ്ണ് നിറഞ്ഞ് പോയി. ആറേഴ് വർഷമായി അവരെവിടെയുണ്ടെങ്കിലും ഓണക്കോടി കൊറിയർ അയച്ച് കൊടുക്കും” എന്നും മണിയൻ പിള്ള രാജു കൂട്ടിചേർത്തു.

Tags: manju warrierSUBmaniyanpilla raju
ShareTweetSendShare

More News from this section

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

അവസാനമായി ബിഗ് സ്‌ക്രീനിൽ വിജയ്; ‘ജന നായകൻ’ ജൂലൈ 23ന് റിലീസ്, കേരളത്തിലെ ആദ്യ ഷോ രാവിലെ 6 മണിക്ക്, അഡ്വാൻസ് ബുക്കിംഗ് നാളെ മുതൽ

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

ഷൂട്ടിങ് ഉപകരണങ്ങളുടെ വാടക നൽകിയില്ല; നടൻ ആര്യയ്‌ക്കെതിരെ വഞ്ചനാക്കേസ്

പ്രണയവും ‘വള്ളിക്കെട്ടും’ സിനിമയാകുന്നു; അസീസ് നെടുമങ്ങാടിന്റെ ‘മോഹനവള്ളി’ ആരംഭിച്ചു

Latest News

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies