തിരുവനന്തപുരം: ചൂട് കടുക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് . യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പാലക്കാട് -39 ഡിഗ്രി സെൽഷ്യസ്, കോട്ടയം – 38, ആലപ്പുഴ, കോഴിക്കോട് – 37, എറണാകുളം, കൊല്ലം, തിരുവനന്തപുരം- 36ഡിഗ്രി സെൽഷ്യസ് എന്നിങ്ങനെയാണ് ഇന്ന് രേഖപ്പെടുത്തിയ താപനില. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും മുൻകരുതലുകൾ സ്വീകരിക്കണമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഈ ജില്ലകളിൽ ചൂടും അസ്വസ്ഥതയും നിറഞ്ഞ കാലാവസ്ഥയ്ക്ക് സാധ്യതയുണ്ടെന്നും അറിയിപ്പിൽ പറയുന്നു.
ചൂട് ക്രമാതീതമായി വർദ്ധിക്കുന്നതിനാൽ രാജ്യത്തെ വടക്കൻ, കിഴക്കൻ സംസ്ഥാനങ്ങൾക്ക് ഉഷ്ണ തരംഗ മുന്നറിയിപ്പ് നൽകിയിരുന്നു. രാജ്യത്തെ വിവിധയിടങ്ങളിൽ 40 മുതൽ 44 ഡിഗ്രി സെൽഷ്യസ് വരെ താപനിലയാണ് രേഖപ്പെടുത്തിയത്.
Comments