മുംബൈ: പൂച്ചക്കുഞ്ഞിനെ കഴുത്ത് ഞെരിച്ച് കൊന്ന് യുവാവ്. സെൻട്രൽ മുംബൈയിലെ മാട്ടുംഗയിലാണ് സംഭവം. സംഭവത്തിൽ യുവാവിനെതിരെ പോലീസ് കേസെടുത്തു. കൊലപാതകം നേരിൽ കണ്ട ദൃക്സാക്ഷിയാണ് പോലീസിൽ പരാതി നൽകിയത്.
അതിരാവിലെ പരാതിക്കാരൻ തന്റെ വീട്ടിലേക്ക് നടക്കുകയായിരുന്നു.അപ്പോഴാണ് മാട്ടുംഗ പ്രദേശത്തെ ഒരു റെസ്റ്റോറന്റിന് സമീപം പൂച്ചക്കുട്ടിയുമായി ഒരാൾ നിൽക്കുന്നത് കണ്ടത്. പ്രതി പൂച്ചയുടെ കഴുത്ത് പിടിച്ച് തിരിക്കുകയായിരുന്നു. തുടർന്ന് പൂച്ച് ചത്തു. ഇത് കണ്ടയാൾ പോലീലിൽ വിളിച്ചറിയിക്കുകയായിരുന്നു.
പരാതി ലഭിച്ചതിന് പിന്നാലെ പോലീസ് സംഭവസ്ഥലത്തെത്തി. സംഭവത്തിന്റെ ദൃക്സാക്ഷി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൂച്ചയെ കൊന്ന ആളെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾക്കെതിരെ മൃഗങ്ങളോടുള്ല ക്രൂരത തടയുന്ന നിയമ പ്രകാരം കേസെടുത്തു.
Comments