ചൂട് താങ്ങാനാവുന്നില്ലേ?! ഇവയൊക്കെ ഒന്ന് ശ്രദ്ധിക്കൂ...
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ചൂട് താങ്ങാനാവുന്നില്ലേ?! ഇവയൊക്കെ ഒന്ന് ശ്രദ്ധിക്കൂ…

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 23, 2023, 09:44 pm IST
Facebook
Twitter
WhatsAppTelegram

ചൂടേറി വരുന്ന സാഹചര്യമാണുള്ളത്. പകൽ സമയത്ത് വെയിൽ ഏൽക്കരുതെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. ചൂട് വർദ്ധിക്കുന്ന സാഹചര്യത്തിൽ ആരോഗ്യത്തിലും ശ്രദ്ധ പുലർത്തേണ്ടത് അനിവാര്യമാണ്. ഭക്ഷണകാര്യത്തിലും ഏറെ ശ്രദ്ധ പുലർത്തണം. ശരീരത്തിലെ ജലാംശം നിലനിർത്തേണ്ടത് മുഖ്യമാണ്.

ശരീരത്തിൽ ആവശ്യത്തിന് ജലാംശം ഇല്ലെങ്കിൽ ആരോഗ്യത്തെ ദോഷകരമായി ബാധിക്കും. നിർജ്ജലീകരണമുണ്ടായാൽ ശരീരത്തിലെ താപനില നിയന്ത്രിക്കുന്നതിൽ ബുദ്ധിമുട്ടുണ്ടാകും. അതുവഴി അമിത ക്ഷീണത്തിനും കാരണമാകും. ഇടയ്‌ക്കിടെ വെള്ളം കുടിയ്‌ക്കാൻ ശ്രദ്ധിക്കണം. ദിവസം രണ്ടര ലിറ്റർ മുതൽ മൂന്ന് ലിറ്റർ വരെ വെള്ളം കുടിക്കാം. നാരങ്ങാവെള്ളം, കഞ്ഞിവെള്ളം, മോരിൻ വെള്ളം, കരിക്കിൻ വെള്ളം, ജീരക വെള്ളം എന്നിവയും കുടിക്കാവുന്നതാണ്. വയർ നിറയെ ഭക്ഷണം കഴിക്കാതെ ചെറിയ ഭക്ഷണം ഇടവേളകൾ ഇട്ട് കഴിക്കുന്നതാണ് നല്ലത്. ഇടനേരങ്ങളിൽ പച്ചക്കറി സാലഡ് കഴിക്കുന്നത് നിർബന്ധമാക്കണം.

അമിതമായി കൊഴുപ്പടങ്ങിയ ഭക്ഷണങ്ങൾ ഒഴിവാക്കാൻ ശ്രദ്ധിക്കണം. .എരിവ്, പുളി, മസാല എന്നിവയുടെ ഉപയോഗം കുറയ്‌ക്കണം. ഇവയുടെ അമിത ഉപയോഗം ദഹനക്കേടിന് കാരണമാകും. ചായ, കാപ്പി എന്നിവയ്‌ക്ക്പകരം ഫ്രൂട്ട് ജ്യൂസുകളോ ഉപ്പ് കുറച്ച് മാത്രമുള്ള പച്ചക്കറിസൂപ്പുകളോ ഉൾപ്പെടുത്താം. അധികം മധുരമുള്ള പലഹാരങ്ങൾ, ഉപ്പ് കൂടുതലുള്ള പലഹാരങ്ങൾ എന്നിവ കുറയ്‌ക്കണം. വേനൽക്കാലത്ത് വ്യക്തിശുചിത്വം പാലിക്കേണ്ടത് ഏറെ അത്യാവശ്യമാണ്. ദിവസം രണ്ട് നേരം കുളിക്കുന്നത് നിർബന്ധമാണ്. അയഞ്ഞ കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക. ഉദാസീനമായ ജീവിതശൈലി ഒഴിവാക്കി യോഗയും വ്യായാമവും ശീലമാക്കി ചൂടുകാലം ആരോഗ്യപ്രദമാക്കാം.

ചൂടുകാലത്ത് കൂട്ടുപിടിക്കാൻ മികച്ചത് പഴങ്ങളാണ്. പഴങ്ങളിൽ ഏറെ വെള്ളമടങ്ങിയിരിക്കുന്ന തണ്ണിമത്തനാണ് പഴങ്ങൾ മികച്ചത്. ഇതിൽ 91.45 ശതമാനവും വെള്ളമാണ് അടങ്ങിയിട്ടുള്ളത്. ശരീരത്തിൽ ജലാംശം നിലനിർത്താൻ തണ്ണിമത്തന് കഴിയും. വേനൽക്കാലത്ത് കഴിക്കാൻ മികച്ചതാണ് കുക്കുമ്പർ. ഇതിലും ഉയർന്ന അളവിലുള്ള ജലാംശമുണ്ട്. മലബന്ധം അകറ്റാമും കുക്കുമ്പർ നല്ലതാണ്. ചൂടിനെ അകറ്റാൻ സഹായിക്കുന്ന മറ്റൊന്നാണ് തുളസി. തൈരിൽ ചേർത്ത് കഴിക്കുന്നത് ശരീരത്തില ചൂടിനെ ശമിപ്പിക്കാൻ സഹായിക്കും. ഇലക്കറികളും കഴിക്കുന്നത് ശീലമാക്കേണ്ടതാണ്. ഇവ അധികം പാകം ചെയ്ത് കഴിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. കാരണം അധികം ഇവയിലെ ജലാംശം നഷ്ടപ്പെടാൻ സാധ്യതയുണ്ട്.

Tags: foodsummer
Share
Tweet
SendShare

More News from this section

ദിവസവും മാതളനാരങ്ങ കഴിച്ചാൽ ശരീരത്തിൽ സംഭവിക്കുന്നത്; ചർമ്മത്തിന് മുതൽ  തലച്ചോറിന് വരെ ഗുണങ്ങൾ പലത്; അറിയാം വിശദമായി

കാൻസറിനെതിരെ വാക്സിൻ; മെലനോമ ചികിത്സയിൽ വൻ മുന്നേറ്റം, രോഗം തിരിച്ചുവരാനുള്ള സാധ്യത 60% വരെ കുറച്ചു

റോഡരികിൽ മരവിച്ചതുപോലെ നിൽക്കും, എത്രയുറക്കേ വിളിച്ചാലും പ്രതികരിക്കില്ല, വളരെ പതുക്കെ മാത്രം ചലിക്കും, മനുഷ്യരെ പ്രതിമകളാക്കുന്ന ‘സോംബി ഡ്രഗ്’

പ്രായം വെറും നമ്പർ!!! 92-ാം വയസിലും പ്രസവ ശസ്ത്രക്രിയ നടത്തി വിസ്മയിപ്പിക്കുന്ന വനിതാ ഡോക്ടർ; സൂരി ശ്രീമതി ഇന്നും ആക്റ്റീവ്

ദിവസവും ഒരു പിടി മത്തൻക്കുരു കഴിച്ചാൽ ഹൃദയാരോഗ്യം മുതൽ നല്ല ഉറക്കം വരെ സൂപ്പറാകും; 6 പ്രധാന ആരോഗ്യഗുണങ്ങളും ശരിയായ ഉപയോഗരീതിയും അറിയാം

ദിവസവും ചായ കുടിക്കുന്നവരാണോ? ഈ 7 തെറ്റുകൾ നിങ്ങളുടെ കരളിനെയും കുടലിനെയും നശിപ്പിച്ചേക്കാം

Latest News

ഹര്‍ദിക് പാണ്ഡ്യ മുംബൈ ഇന്ത്യന്‍സില്‍ തുടരും; അടുത്ത സീസണില്‍ ക്യാപ്റ്റനാകില്ല, തിലക് വര്‍മ്മയ്‌ക്ക് സാധ്യത; തീരുമാനം രോഹിത്തിന്റെ

കഴിച്ചവർക്ക് ആരോഗ്യപ്രശ്നം; പ്രളയജലത്തിനൊപ്പമെത്തുന്ന പരിചയമില്ലാത്ത മത്സ്യങ്ങൾ കഴിക്കരുത്; മുന്നറിയിപ്പ് നൽകി ബിഹാർ സർക്കാർ

റൊണാള്‍ഡീഞ്ഞോയുടെ വരവ് കാത്തിരുന്നോ? കൊച്ചിയിലെ ബ്രസീല്‍ ലെജന്‍ഡ്‌സ് പോരാട്ടത്തിന് പുതിയ തീയതി; ഇനി സെപ്റ്റംബര്‍ 23ന്

അടുത്തൊന്നും തീഹാറിൽ നിന്നും ഇറങ്ങാൻ കഴിയുമെന്ന് തോന്നുന്നില്ല;  വിധവയെപ്പോലെ ജീവിക്കേണ്ട; പാകിസ്ഥാനി ഭാര്യയെ തലാഖ് ചൊല്ലുന്നുവെന്ന് യാസിൻ മാലിക്ക്

‘100 ദിവസം, വികസനം പൂജ്യം’; കോണ്‍ഗ്രസ്-ലീഗ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി രാജീവ് ചന്ദ്രശേഖര്‍

‘ആദ്യ ഭാര്യ ബിസിനസുകാരി, രണ്ടാം ഭാര്യ യുദ്ധത്തിൽ പങ്കെടുത്തവൾ; 21-ാം നൂറ്റാണ്ടിൽ പറയേണ്ട കാര്യങ്ങളല്ലിത്; കാന്തപുരത്തെ തള്ളി മുഖ്യമന്ത്രി

അദ്ദേഹത്തിന്റെ വിഭാഗത്തിലെ സ്ത്രീകൾക്ക് നൽകിയ ഉപദേശം; മതപരമായ കാര്യങ്ങൾ പറയാൻ അവകാശമുണ്ട്; കാന്തപുരത്തെ തള്ളാതെ കെ.ടി. ജലീൽ

വിരമിക്കല്‍ പ്രഖ്യാപിച്ച് ലയണല്‍ മെസ്സി; ഇന്റര്‍ മയാമിയുമായുള്ള കരാര്‍ 2028 വരെ, ക്ലബ് ഫുട്ബോളിലും തുടരുമോ?

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies